ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി (കെആര്‍എല്‍സിബിസി)യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി) ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ് തറയിലിനെ നിയമിച്ചു. പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതി (കെആര്‍എല്‍സിബിസി) യോഗമാണ് ഫാ. തോമസ് തറയിലിന് പുതിയ ചുമതലകള്‍ നല്‍കിയത്. 9 വര്‍ഷമായി കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഫാ. ഫ്രാന്‍സിന് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസിയുടെ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിജയപുരം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായും ജീസസ് യൂത്തിന്റെ അന്തര്‍ദേശീയ ചാപ്ലിനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 നവംബര്‍ 14-ന് ഫാ. തോമസ് തറയില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.
വിജയപുരം രൂപതയിലെ വനവാതുകര ലിറ്റില്‍ ഫ്ളവര്‍ ഇടവകാംഗമായ ഫാ. തോമസ് തറയില്‍ അമേരിക്കയിലെ ന്യൂജഴ്സി ന്യുവാര്‍ക് സൗത്ത് ഓറഞ്ചിലെ സീറ്റന്‍ ഹാള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മോറല്‍ തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. വിജയപുരം രൂപതാ മൈനര്‍ സെമിനാരി വൈസ് റെക്ടറും രൂപതാധ്യക്ഷനായിരുന്ന ബിഷപ് ഡോ. പീറ്റര്‍ തുരുത്തിക്കോണത്തിന്റെ സെക്രട്ടറിയും രൂപതാ ട്രൈബ്യൂണല്‍ നോട്ടറിയും വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറും ചെറുപുഷ്പം മിഷന് ലീഗ് വിജയപുരം രൂപതാ ഡയറക്ടറും കാത്തലിക് കരിസ്മാറ്റിക് സര്‍വീസ് കോട്ടയം സോണല്‍ പാസ്റ്ററുമായി പ്രവര്‍ത്തിച്ചു. ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ടീം ചാപ്ലിനായി മൂന്നു ടേമില്‍ രാജ്യാന്തരശുശ്രൂഷ ചെയ്തതോടൊപ്പം ജീസസ് യൂത്ത് വൈദികരുടെയും വൈദികവിദ്യാര്ഥികളുടെയും ചുമതലയുള്ള പ്രീസ്റ്റ് ഇന്‍ചാര്‍ജുമായിരുന്നു.
വിദേശത്തെ ശുശ്രൂഷകളില്‍ അമേരിക്കയിലെ ന്യൂജഴ്സി ടീനക്കില് ഹോളി നെയിം ഹോസ്പിറ്റലിലെ ചാപ്ലിന്, ന്യൂജഴ്സി റിഡ്ജ്ഫീല്‍ഡ് സെന്റ് മാത്യൂസ് പള്ളി സഹവികാരി, ടീനക്കിലെ മലയാളി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലിന് എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുന്നു. 2006 മുതല്‍ കെആര്‍എല്‍സിസി അംഗമാണ്. 2012ല്‍ ആണ് കെആര്‍എല്‍സിബിസി അസോസിയേറ്റ് ഡപ്യൂട്ടി സെക്രട്ടറിയും കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയുമായി നിയമിതനായത്. 2013 മുതല്‍ കെആര്‍എല്‍സിബിസി സാമൂഹിക ശുശ്രൂഷാ കോ-ഓര്‍ഡിനേറ്ററാണ്. കെആര്‍എല്‍സിബിസിയുടെ 24 കമ്മിഷനുകളുടെയും ആറു മിനിസ്ട്രികളുടെയും സംസ്ഥാനതല ജനറല്‍ കോ-ഓര്‍ഡിനേറ്ററും, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ) അസോസിയേറ്റ് ഡയറക്ടറുമാണ്. നീതിക്കും സമാധാനത്തിനും വികസനത്തിനുമായുള്ള കെസിബിസി കമ്മിഷന് അസോസിയേറ്റ് സെക്രട്ടറിയും കേരള സോഷ്യല്‍ സര്‍വീസ് ഫോറം ദുരന്തനിവാരണ സംഘാംഗവുമാണ്.
വനവാതുകര തറയില്‍ പരേതനായ ഗ്രിഗറിയുടെയും തങ്കമ്മയുടെയും മകനായി 1962 ഓഗസ്റ്റ് അഞ്ചിനു ജനിച്ച ഫാ. തോമസ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്റ് ഹൈസ്കൂള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹൈസ്കൂള്‍, കോട്ടയം കഞ്ഞിക്കുഴി ഹോളിഫാമിലി ഹൈസ്കൂള്‍, മാന്നാനം കെ.ഇ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. കോട്ടയം കീഴ്കുന്ന് ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരിയിലും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലുമായിരുന്നു വൈദിക പരിശീലനം. 1986 ഡിസംബര്‍ 17ന് കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചു.
വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍, പാമ്പനാര്‍ സേക്രഡ് ഹാര്‍ട്ട് പള്ളികളില്‍ സഹവികാരിയായിരുന്നു. തോപ്രാംകുടി സെന്റ് ജോസഫ്സ് പള്ളിയുടെ സ്ഥാപകനും, ഇടുക്കി വാഴത്തോപ്പ് ഹോളിഫാമിലി പള്ളി, തൊടുപു
ഴ വെള്ളിയാമറ്റം സെന്റ് ജോസഫ് പള്ളി, ഏറ്റുമാനൂര്‍ പട്ടിത്താനം സെന്റ് ബോണിഫസ് പള്ളി, അയര്‍ക്കുന്നം അമയന്നൂര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി, കോട്ടയം പുലരിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയുമായിരുന്നു. ഇടുക്കി വാഴത്തോപ്പ് വിഎസ്എസ്എസ് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനേജറായും സേവനം ചെയ്തു. ചൈല്ഡ്ലൈന് കോട്ടയം ഡയറക്ടര്‍ (2010 -2012), കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി മാനേജിംഗ് കൗണ്‍സില്‍ അംഗം (2016- 2019) എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഒരുമയിലൊന്നായ് മുന്നോട്ട്’ എന്ന കേരള ലത്തീന്‍ സഭയുടെ ദശവത്സര അജപാലന ദര്‍ശന രേഖ രചിച്ചു.
ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് സന്ന്യാസിനീസമൂഹത്തിന്റെ പ്രൊക്യുറേറ്റര്‍ ജനറല്‍ സിസ്റ്റര്‍ ലിസി തറയില്‍ ഒ.പി (പ്രാതോ, ഇറ്റലി), ഡോ. ജോസഫ് തറയില്‍ (ഫോര്മാന്സി, രാജാരാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ഇന്‍ഡോര്‍, മധ്യപ്രദേശ്), ഫിലോമിന (മിനി) കാഞ്ഞിരപ്പള്ളി എന്നിവര്‍ സഹോദരങ്ങളാണ്.
Related
Related Articles
വംശവെറിയുടെ കേരളം
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിനു ശേഷം പൊതുസമൂഹത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ മനസില്‍ ഇന്നും തങ്ങി നില്ക്കുന്ന ഒന്നുണ്ട്. മധുവിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശപ്പിന്റെ ആഴം എത്ര അടിയെന്ന് അളന്ന്
കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ആഴിയുടെ അഗാധതയില്‍ നിന്ന് മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കൈപിടിച്ച് ഉയര്‍ത്തിയ പരിശുദ്ധ അമ്മ കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു ലോകമക്കളെ കരകയറ്റി അനുഗ്രഹിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.
ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും
കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിക്കാതെയും പഠനം നടത്താതെയും ലഭ്യമായ ഇടങ്ങള്‍ക്കും പൊഴികള്‍ക്കും പ്രാധാന്യം നല്‍കിയാണ് തുറമുഖ വകുപ്പ് പല തുറമുഖങ്ങളും ആരംഭിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായതും പണി നടക്കുന്നതും