തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: ഇന്ന് പാപപരിഹാരദിനമായി ആചരിക്കും

തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: ഇന്ന് പാപപരിഹാരദിനമായി ആചരിക്കും

കൊച്ചി: അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി കവര്‍ന്ന് മാലിന്യ ചതുപ്പില്‍ നിക്ഷേപിച്ച ഹീനപ്രവ്യത്തിയില്‍ കൊച്ചി രൂപതയും കെആര്‍എല്‍സിസിയും ശക്തമായി പ്രതിഷേധിച്ചു. വിശുദ്ധ കുര്‍ബാനയെ അപമാനിക്കാന്‍ നടത്തിയ ശ്രമമാണിതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. മോഷണശ്രമമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയില്‍ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ അവഹേളനത്തിനെതിരെ നാളെ സെന്റ് ജേക്കബ് ചാപ്പലില്‍ പാപപരിഹാരദിനമായി ആചരിക്കും. കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലെ പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

സാമൂഹിക വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഉടനടി കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അടിയന്തരമായി ചേര്‍ന്ന കെആര്‍എല്‍സിസി നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമൂഹിക സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ സാമൂഹിക വിരുദ്ധശക്തികളെ അനുവദിക്കരുത്. സര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ ഇടപെടണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വൈസ് പ്രസിഡന്റുമാരായ ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയന്‍, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി, ട്രഷറര്‍ എബി കുന്നേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Mrs. Deleema MLA visiting Aroorkuty St. Jacob’s Chapel with Bishop James Anaparambil

Holy Eucarist and the offering boxes were seen the this site

Bishop James Anaparambil and Fr. Johnny Puthukkatt PRO Cochin Diocese visiting the site were Holy Eucharist desecrated.

 

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

“കുരിശിലേറ്റപ്പെട്ട ഈ ചെറുപ്പക്കാരനാണ് എന്റെ ഹീറോ”: RJ ജോസഫ് അന്നംകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: മുതിര്‍ന്നവര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ ശ്രദ്ധപിടിച്ച് പറ്റിയ റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസഫ്, യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി എഴുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.

പുന്നപ്ര ഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം

ആലപ്പുഴ: പുന്നപ്ര ബീച്ച് റോഡിലെ ഷാപ്പിനെതിരെ ജനകീയ മദ്യവിരുദ്ധ സമിതി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. പുന്നപ്ര വിയാനി പള്ളിയങ്കണത്തില്‍

മുന്നാക്കക്കാരെ കൂടുതല്‍ മുന്നിലെത്തിക്കാനുള്ള സംവരണം

കെ.ടി നൗഷാദ് (മാധ്യമ പ്രവര്‍ത്തകന്‍) സാമ്പത്തിക സംവരണമെന്നാണ് വിളിക്കുന്നതെങ്കിലും മുന്നാക്ക ജാതിക്കാര്‍ക്കുളള പ്രാതിനിധ്യ സംവരണമാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുളളത്. പിന്നാക്കക്കാര്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ചുതന്നെ മുന്നാക്കക്കാര്‍ക്ക് അമിത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*