പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: ത്രിയേക ദൈവത്തിനു സ്തുതി


റവ. ഫാ. മിഥിൻ കാളിപറമ്പിൽ
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ
വിചിന്തനം :- ത്രിയേക ദൈവത്തിനു സ്തുതി (യോഹ 16:12-15)
ഇന്ന് തിരുസഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. ഒരേ ഒരു ദൈവം പക്ഷേ ആ ദൈവത്തില്‍ മൂന്നാളുകള്‍ പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് നമ്മുടെ ചിന്തയ്ക്കും ബുദ്ധിക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ത്രിയേക ദൈവം. പുതിയ നിയമത്തില്‍ മറിയത്തിന്റെ മംഗള വാര്‍ത്ത സമയത്തും, ഈശോ ജോര്‍ദ്ദാന്‍ നദിയില്‍ വച്ച് യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുകയും സ്വര്‍ഗീയ തേജസോടെ താബോര്‍ മലയില്‍ ഈശോ രൂപാന്തരപ്പെടുമ്പോഴും ത്രിതൈ്വക ദൈവത്തിന്റെ വ്യക്തമായ സാന്നിധ്യവും പ്രവര്‍ത്തനവും നാം വായിച്ചറിഞ്ഞിട്ടുണ്ട് പഴയ നിയമത്തിന്റെ ആംഭത്തില്‍ ഉത്പത്തി പുസ്തകത്തില്‍ ജലത്തിനു മീതെ ചലിക്കുന്ന ആത്മാവായി പരിശുദ്ധാത്മാവും പ്രപഞ്ചം സൃഷ്ടിക്കുന്ന പിതാവായ ദൈവവും ദൈവത്തിന്റെ വചനമായി പുത്രനായ ദൈവവും ഒളിഞ്ഞിരിപ്പുണ്ട്. അത് കൂടുതല്‍ വെളിപ്പെടുവാന്‍ തുടങ്ങിയത് ത്രിയേക ദൈവത്തിലെ രണ്ടാമത്തെ ആളായ പുത്രനായ ഈശോയുടെ വരവോടെയാണെന്ന് മനസിലാക്കാം.
മത്താ 28:19-20ല്‍ ത്രിയേക ദൈവത്തില്‍ എല്ലാവരെയും ജ്ഞാനസ്നാപ്പെടുത്തുവാന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഈശോ ഈ ലോകത്തുനിന്നും കടന്നു പോയത്. ക്രിസ്ത്യാനികളായ നമ്മളെല്ലാം ജ്ഞാനസ്നാനപ്പെട്ടത് ഇതേ ത്രിയേക ദൈവത്തിന്റെ നാമത്തിലാണ്. നാം വിശ്വാസപ്രമാണത്തില്‍ ഏറ്റു പറയുന്നതും ത്രിയേക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നതാണ്. എന്നിട്ടു പരിശുദ്ധ ത്രിത്വമെങ്ങനെ ഒരു ദൈവവും മൂന്നാളുകളുമായിരിക്കുന്നുവെന് നതിന്റെ രഹസ്യം നമുക്ക് പിടികിട്ടിയില്ല.
എന്തുകൊണ്ടാണ് പരിശുദ്ധ ത്രിത്വം എന്നത് ഇപ്പോഴും പൂര്‍ണ്ണമായി മനസിലാക്കുവാന്‍ കഴിയാത്ത ഒരു രഹസ്യമായിരിക്കുന്നത് ഈ പ്രപഞ്ചം തന്നെ ഇനിയും പൂര്‍ണമായും വെളിപ്പെടുത്തപ്പെടാത്ത ഒരു രഹസ്യം (mystery) ആണെന്നാണ് ശാസ്ത്രം പറയുന്നത്. ശാസ്ത്രം ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ് . പുതിയ ഗ്രഹങ്ങള്‍, നക്ഷത്ര സമൂഹങ്ങള്‍, ജീവികള്‍, സസ്യങ്ങള്‍ എന്തിനേറെ പറയുന്നു ദൈവശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും രണ്ട് വര്‍ഷം മുമ്പാണ് ക്യാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമായേക്കാവുന്ന ട്യുബേറിയല് സലൈവറി ഗ്ലാന്‍ഡ്സ് എന്ന അവയവം കണ്ടെത്തിയത് മൂക്കിനു പിന്നിലുള്ള ഏകദേശം 4 സെന്റി മീറ്റര്‍ വലുപ്പമുള്ള ഉമിനീര്ഗ്രന്ഥികളാണവ.
അറിയുന്തോറും അറിഞ്ഞതൊന്നും ഒന്നുമല്ല. അറിയുന്തോറും ആഴം കൂടുന്നതാണ് രഹസ്യം. ‘A mystery is something that remains as a mystery even after its revelation’ എന്നുവച്ചാല്‍ നമുക്ക് വെളിപ്പെട്ടുകിട്ടിയ ശേഷവും മറഞ്ഞിരിക്കുന്ന ഒന്നാണ് വെളിപാട്. സംഗീതം ഒരു മഹാസാഗരമാണെന്നും ഞാന്‍ അതിന്റെ തീരത്തു നില്ക്കുന്ന കുട്ടിയാണെന്നുമൊക്കെ നാം പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് പരിശുദ്ധ ത്രിത്വവും ഈ ബ്രഹ്മാണ്ഡ പ്രപഞ്ചത്തെ സൃഷ്ടിച്ച ത്രിയേക ദൈവത്തെ വെറുമൊരു സൃഷ്ടിയായ മനുഷ്യന്റെ കുഞ്ഞുബുദ്ധിയില്‍ പൂര്‍ണമായി മനസിലാക്കുവാന്‍ സാധിക്കുന്നു എന്നു ശഠിക്കുന്നത് ഒരു വ്യാമോഹമല്ലേ? എന്തുകൊണ്ടാണിങ്ങനെ? മനുഷ്യന് പരിമിധികള്‍ ഉള്ളവനാണ്. മനുഷ്യന്റെ ഭാഷയ്ക്കും വാക്കുകള്‍ക്കും നമ്മള് വരച്ചുവച്ചിരിക്കുന്നു ദൈവീക ചിത്രങ്ങള്‍ക്കുപോലും പരിമിതിയുണ്ട്.
നാം കരുണക്കൊന്ത ചൊല്ലുന്നവരാണ്. കരുണയുടെ കര്‍ത്താവിന്റെ ചിത്രം നമുക്ക് സുപരിചിതമാണ് വിശുദ്ധ ഫൗസ്റ്റിന താന്‍ കണ്ട കര്‍ത്താവിന്റെ ചിത്രം ഈശോ പറഞ്ഞതനുസരിച്ച് ഒരു ചിത്രകാരന് പറഞ്ഞുകൊടുത്ത് വരപ്പിച്ചതാണ്. ചിത്രം കണ്ടശേഷം വിശുദ്ധ ഫൗസ്റ്റിന ഇപ്രകാരം പറഞ്ഞുവേ്രത ഞാന്‍ കണ്ട പ്രഭാപൂര്ണനും മഹത്വവാനുമായ കര്‍ത്താവില്‍ നിന്നും എത്രമാത്രം വ്യത്യസ്തമാണിത് നമ്മുടെ ചിത്രങ്ങള്‍ക്ക് ദൈവത്തെ ഉള്‍ക്കൊള്ളുവാന്‍ പരിമിതിയുണ്ട് എന്നിങ്ങനെ പറയുന്നു നമ്മള്‍ക്കൊരു ലോട്ടറി അടിച്ചാല്‍, മക്കള്‍ക്കു റാങ്ക് കിട്ടിയാല്‍ ആ നിമിഷം നമുക്കുണ്ടാകുന്ന സന്തോഷം ആനന്ദക്കണ്ണീരിലൂടെ പ്രകടിപ്പിക്കാമെന്നല്ലാതെ നമുക്ക് വാക്കുകളുണ്ടാവില്ല.
അപ്പോള്‍ ത്രിയേക ദൈവം നമുക്ക് വെളിപ്പെട്ടില്ലേ.. വെളിപ്പെടും ചിന്തിച്ചു നോക്കൂ. പഴയ നിയമത്തില്‍ അല്പമായും പുതിയ നിയമത്തില്‍ കുറച്ചുകൂടി വ്യക്തമായും പരിശുദ്ധ ത്രിത്വം വെളിപ്പെട്ടു. നാം സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ നമുക്കത് മനസിലാവും. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് അപ്പസ്തോലന് ഇപ്രകാരം പറഞ്ഞത്. ഇപ്പോള്‍ നമ്മള് കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു. അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗീകമായി അറിയുന്നു. അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ. ഞാനും പൂര്‍ണമായി അറിയും (1 കൊറി 13:12). കണ്ണാടിയില്‍ കാണുന്നത് പ്രതിബിംബം മാത്രമാണ്. യഥാര്‍ത്ഥമല്ല. യഥാര്‍ത്ഥമായ പരിശുദ്ധ ത്രിത്വത്തെ നാം സ്വര്‍ഗത്തില്‍ അറിയും. അവിടെ ത്രിതൈ്വക ദൈവത്തെ മാലാഖമാരും വിശുദ്ധരും അനുനിമിഷം സ്തുതിച്ചുകൊണ്ടിരിക്കുകയാണ്.
നമ്മള് ബോധവാന്മാരാണോ എന്നറിഞ്ഞു കൂടാ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പവിത്രനാമത്തിലാണ് പുരോഹിതന് ഓരോ വിശുദ്ധ ബലിയും ആരംഭിക്കുന്നത്. ബലി അവസാനിപ്പിക്കുന്നതും ത്രിതൈ്വക ദൈവനാമത്തില്‍ അനുഗ്രഹിച്ചുകൊണ്ടാണ് ഓരോ തവണ ജപമാല ചൊല്ലുമ്പോഴും ആറു തവണയെങ്കിലും നാം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി പറയുന്നുണ്ട്. പഴയ നിയമത്തില്‍ ദൈവത്തെ പേരെടുത്തുവിളിക്കുവാന് ഭയപ്പെട്ടിരുന്നവരാണ് യഹൂദജനം. അതിനാല്‍ ഓരോ തവണ പ്രപഞ്ച സൃഷ്ടാവായ ത്രിയേക ദൈവത്തിന്റെ നാമത്തില്‍ അനുഗ്രഹം വാങ്ങുമ്പോഴും ആ നാമത്തില്‍ സ്തുതി പറയുമ്പോഴും നാം എളിമപ്പെടണം. കൂടുതല്‍ ബോധത്തോടെ നില്‍ക്കണം. അല്ലാതെ തികച്ചും യാന്ത്രികമായി അലക്ഷ്യമായി പറഞ്ഞു പോകേണ്ട ഒരു നാമമല്ല ത്രിയേക നാമം. ഭക്തിയോടെ ഭയത്തോടെ അറിഞ്ഞു സ്തുതിക്കേണ്ട ഉച്ചരിക്കേണ്ട നാമമാണ്. അതിനു വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നമുക്ക് മാപ്പപേക്ഷിക്കാം. നമ്മുടെ ശക്തിദുര്‍ഗമായ ത്രിയേക ദൈവത്തെ നമുക്ക് ഹൃദയം കൊണ്ട് സ്തുതിക്കാം.
ഒന്നാം വായന
സുഭാഷിതങ്ങളുടെ പുസ്തകത്തില്‍നിന്ന് (8 : 22-31)
(ഭൂമിയുടെ ആവിര്‍ഭാവത്തിനുമുമ്പ് ജ്ഞാനം സ്ഥാപിക്കപ്പെട്ടു)
ദൈവത്തിന്റെ ജ്ഞാനം ഇപ്രകാരം അരുളിച്ചെയ്യുന്നു: കര്‍ത്താവ് തന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭ ത്തില്‍, തന്റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേ തായി എന്നെ സൃഷ്ടിച്ചു. യുഗങ്ങള്‍ക്കു മുന്‍പ്, ഭൂമി യുടെ ആവിര്‍ഭാവത്തിനു മുന്‍പ്, ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു. സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായ അരുവികള്‍ക്കും മുന്‍പുതന്നെ എനിക്കു ജന്മം കിട്ടി. പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കും രൂപം കിട്ടു ന്നതിനു മുന്‍പ് ഞാനുണ്ടായി. ഭൂമിയോ അതിലെ വയ ലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മിക്കുന്ന തിനും മുന്‍പ് എനിക്കു ജന്മം നല്കപ്പെട്ടു.
അവിടുന്ന് ആകാശങ്ങള്‍ സ്ഥാപിച്ചപ്പോഴും സമുദ്ര ത്തിനുമീതേ ചക്രവാളം നിര്‍മിച്ചപ്പോഴും ഉയരത്തില്‍ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും സമുദ്രത്തിന് ഉറവകളെ സ്ഥാപിച്ചപ്പോഴും ജലം തന്റെ കല്പന ലംഘിക്കാ തിരിക്കാന്‍ വേണ്ടി സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോഴും വിദഗ്ധനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ അവിടുത്തെ അരി കിലുണ്ടായിരുന്നു. അനുദിനം ആഹ്ലാദിച്ചുകൊണ്ടും അവിടുത്തെ മുന്പില് സദാ സന്തോഷിച്ചുകൊണ്ടും ഞാന്‍ കഴിഞ്ഞു. മനുഷ്യന് അധിവസിക്കുന്ന അവി ടുത്തെ ലോകത്തില്‍ ഞാന്‍ സന്തോഷിക്കുകയും മനു ഷ്യപുത്രരില് ആനന്ദം കണ്ടെത്തുകയും ചെയ്തു.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(8 : 4-5, 6, 7-8)
കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!
അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്ത്യന് എന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്? എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാള് അല്പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു.
കര്‍ത്താവേ, ഞങ്ങളുടെ …..
അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധി പത്യം നല്കി; എല്ലാറ്റിനെയും അവന്റെ പാദത്തിന് കീഴിലാക്കി.
കര്‍ത്താവേ, ഞങ്ങളുടെ …..
ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത് സ്യങ്ങളെയും കടലില്‍ സഞ്ചരിക്കുന്ന സകലതി നെയും തന്നെ.
കര്‍ത്താവേ, ഞങ്ങളുടെ …..
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (5: 1-5)
(ക്രിസ്തുവഴി ദൈവത്തിന്റെ സ്നേഹം പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു)
സഹോദരരേ, വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം. നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന് മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കു ന്നു. ദൈവമഹത്വത്തില് പങ്കുചേരാമെന്ന പ്രത്യാശ യില്‍ നമുക്ക് അഭിമാനിക്കാം. മാത്രമല്ല, നമ്മുടെ കഷ് ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യ വും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാ ത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദ യങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (cfr. Rev. 1 : 8) എന്നും ഉണ്ടായിരുന്നവനും ഇപ്പോള്‍ ഉള്ളവനും ഇനിയും എന്നും ഉണ്ടായിരിക്കു ന്നവനുമായ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി – അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (16 : 12-15)
(പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. സത്യാത്മാവ് എനിക്കുള്ളവയില്‍നിന്ന് സ്വീകരിച്ച് നിങ്ങളോട് പ്രഖ്യാപിക്കും)
അക്കാലത്ത് യേശു തന്റെ ശിഷ്യന്മാരോട് അരുളി ച്ചെയ്തു: ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്ക്കൊ ള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയി ലേക്കു നയിക്കും. അവന് സ്വമേധയാ ആയിരിക്ക യില്ല സംസാരിക്കുന്നത്; അവന് കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന് നിങ്ങളെ അറിയിക്കും. അവന് എനിക്കുള്ള വയില്‍ നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന് എന്നെ മഹത്വപ്പെടുത്തും. പിതാവി നുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന് നിങ്ങ ളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.
കര്‍ത്താവിന്റെ സുവിശേഷം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
അധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച പുരോഹിതന്
യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ജോസഫ് നാമധാരിയായ മോണ്‍. തണ്ണിക്കോട്ട് വിടപറഞ്ഞിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ തിരുസഭയ്ക്ക് ആരായിരുന്നു എന്തായിരുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക്
കൂട്ടായ്മയിലും പങ്കാളിത്ത മനോഭാവത്തോടും കൂടെ ദൗത്യം നിര്‍വഹിക്കണം-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കോഴിക്കോട്: ആഗോള കത്തോലിക്കാ സഭയില്‍ 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് കോഴിക്കോട് രൂപതയില്‍
വൈപ്പിന്‍ ഫൊറോന അല്മായ നേതൃസംഗമം നടത്തി
എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ ശക്തി വിളിച്ചോതി അവകാശ പ്രഖ്യാപന റാലിയുമായി വൈപ്പിന്‍ ഫൊറോന ലത്തീന്‍ അല്മായ നേതൃസംഗമം. മാര്‍ച്ച് 10ന് വൈകിട്ട് ആരംഭിച്ച റാലി ഇന്‍ഡസ്ട്രിയല്‍ കോര്പറേഷന്