സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ

Print this article
Font size -16+

റവ. ഫാ. മിഥിൻ കാളിപറമ്പിൽ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53)
ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ അവര്‍ അത്ഭുതംപൂണ്ടു നോക്കി നില്‍ക്കുകയാണ്. ഈശോ ആരോഹണം ചെയ്യുന്നത് ഇന്നത്തെ ഒന്നാമത്തെ വായനയായ അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ ഒന്നാം അധ്യായത്തിലും ഇന്നത്തെ സുവിശേഷത്തിലും ഈശോ സ്വര്‍ഗാരോഹണം ചെയ്യുന്നതിന്റേയും അവരുമായി ചുറ്റിപ്പറ്റി നില്ക്കുന്ന സംഭവങ്ങളുടേയും വിവരണങ്ങള്‍ കാണാവുന്നതാണ്.
അപ്പസ്തോലപ്രവര്ത്തനങ്ങളനുസരി ച്ച് പീഡാനുഭവത്തിനും ഉത്ഥാനത്തിനും ശേഷം നാല്‍പ്പതു ദിവസത്തേക്കു യേശു അവരുടെ ഇടയില്‍ പ്രത്യേക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു അവരോടൊപ്പം ഭക്ഷിച്ചും പാനം ചെയ്തും അങ്ങനെ താനെരു ഭൂതമല്ല മായയല്ല ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നതിന് വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട് അവരോടൊപ്പമായിരുന്നു. പോകുന്നതിനു മുമ്പ് വരാന്‍ പോകുന്ന സഹായകനെ പരിശുദ്ധാത്മാവിനെക്കുറിച്ചു ഓര്‍മ്മപ്പെടുത്തുകയും ആത്മാവിനെ കാത്തിരിക്കുവാന് ആഹ്വാനം നല്‍കുകയും ചെയ്തു പിന്നെ ലോകാതിര്ത്തിക്കു വരെ ഈശോയ്ക്കു സാക്ഷികളായിരിക്കണമെന്നതിനെപ് പറ്റി ഓര്‍മിപ്പിച്ചു. പിന്നെ അവര്‍ നോക്കി നില്‍ക്കെ സ്വര്‍ഗത്തിലേക്കു ആരോഹണം ചെയ്തു.
എന്തിനാണ് നാം സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുന്നത്. മൂന്നു കാര്യങ്ങള്‍ നമുക്കതില്‍ കണ്ടെത്താനാകും ഒന്നാമതായി ഇത് പീഡാനുഭവവും ഉത്ഥാനവും പോലെ തന്നെ ഈശോയുടെ മനുഷ്യാവതാരജീവിതത്തിലെ സുപ്രധാനവും അവസാനത്തേതുമായ സംഭവമാണ്. അവസാനത്തെ ‘ഷോ’ എന്നൊക്കെ വേണമെങ്കില്‍ പറയാം. ഇതിനുശേഷം ഈശോയുടെ പ്രത്യക്ഷീകരണങ്ങള്‍ അപ്പസ്തോലന്മാര്ക്കു തന്നെ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം സ്വര്‍ഗത്തിലെത്തിയ ഈശോയാണ് നല്‍കിയത്.
രണ്ടാമതായി ഇതൊരു വിശ്വാസ സത്യമാണ് എന്നുവച്ചാല്‍ ഓരോ ക്രിസ്ത്യാനിയും നിര്‍ബന്ധമായും വിശ്വസിക്കേണ്ടതും ഏറ്റു പറയേണ്ടതുമായ വിശ്വസസത്യം. നാം അറിയാതെയാണെങ്കിലും ഈശോ ഉത്ഥാനം ചെയ്ത് സ്വര്ഗാരോപിതനായി എന്ന് വിശ്വാസപ്രമാണത്തില്‍ നാം ഏറ്റു പറയുന്നുണ്ട്.
മൂന്നാമതായി ഈശോ സ്വര്‍ഗാരോഹണം ചെയ്തതിലൂടെ താന്‍ ദൈവമാണെന്നും ദൈവപുത്രനാണെന്നും സ്ഥാപിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ നാം ഈശോയെ ആരാധിക്കുകയും അവിടുത്തേക്കു സാക്ഷികളായി അവിടെത്തെ പ്രഘോഷിക്കുകയും ചെയ്യണം. ഇന്നത്തെ സുവിശേഷത്തില്‍ നാം ഇപ്രകാരം കാണുന്നുണ്ട് അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവന് അവരില്‍ നിന്നും മായുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. അവര്‍ അവനെ ആരാധിച്ചു. (ലൂക്കാ 24:51-52) ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ വിശ്വസിച്ച് ആഘോഷിക്കുന്ന നമ്മുടെ ഹൃദയത്തില്‍ നിന്ന് ഈശോയ്ക്കു നിരന്തരമായ ആരാധനയുടെയും സ്തുതികളുടേയും പ്രകരണങ്ങള്‍ ഉയരുമ്പോള്‍ ഈശോ ആവശ്യപ്പെട്ടതുപോലെ ഈ സത്യങ്ങള്‍ക്കെല്ലാം നാം സാക്ഷ്യം നല്‍കുകയും ചെയ്യണം. ഇത്തരത്തിലാണ് നമ്മുടെ ഈ തിരുനാള്‍ ആഘോഷമെങ്കില്‍ നാമും ആത്മീയമായി പതിയെ പതിയെ സ്വര്‍ഗത്തിലേക്കു ഈശോയെപ്പോലെ ഈ ഭൂമിയിലായിരിക്കുമ്പോള്‍ തന്നെ ആരോഹണം ചെയ്തു തുടങ്ങും. ഈ തിരുനാള്‍ അതിനു നമ്മെ സഹായിക്കട്ടെ.
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (1 : 1-11)
(അവര്‍ നോക്കി നില്‍ക്കേ, അവന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു.)
അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പസ്തോലന്മാര്ക്ക് പരിശുദ്ധാത്മാവ് വഴി കല്പന നല്കിയതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് സംവ ഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠി പ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. പീഡാ നുഭവത്തിനുശേഷം നാല്പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെ ക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന് അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കികൊണ്ട്, ജീവിക്കുന്ന വനായി പ്രത്യക്ഷപ്പെട്ടു. അവന് അവരോടൊപ്പം ഭക്ഷ ണത്തിനിരിക്കുമ്പോള് കല്പിച്ചു: നിങ്ങള്‍ ജറുസ ലേം വിട്ടുപോകരുത്. എന്നില്‍ നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍. എന്തെ ന്നാല്, യോഹന്നാന് വെള്ളം കൊണ്ടു സ്നാനം നല്കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാ വിനാല്‍ സ്നാനം ഏല്ക്കും.
ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ? അവന് പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല. എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും. ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ നോക്കി നില്‍ക്കേ, അവന് ഉന്നതങ്ങളിലേക്ക് സംവഹിക്ക പ്പെട്ടു: ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടി യില്‍ നിന്നു മറച്ചു. അവന് ആകാശത്തിലേക്കു പോകു ന്നത് അവര്‍ നോക്കി നില്ക്കുമ്പോള്, വെള്ള വസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശ ത്തിലേക്കു നോക്കി നില്ക്കുന്നതെന്ത്? നിങ്ങളില്‍ നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതു പോലെതന്നെ തിരിച്ചുവരും.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(47 : 1-2, 5-6, 7-8)
ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു.
ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്റെ മുന്പില് ആഹ്ലാദാരവം മുഴക്കുവിന്‍. അത്യുന്നത നായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്.
ജയഘോഷത്തോടും…..
ജയഘോഷത്തേടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു. ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍; സ്തോത്രങ്ങളാലപിക്കുവിന്; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍; കീര്‍ ത്തനങ്ങളാലപിക്കുവിന്.
ജയഘോഷത്തോടും…..
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍. ദൈവം ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്റെ പരിശുദ്ധ സിംഹാസനത്തിലിരിക്കുന്നു.
ജയഘോഷത്തോടും…..
രണ്ടാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (9: 24-28; 10: 19-23)
(യേശു സ്വര്‍ഗ്ഗത്തിലേക്കുതന്നെയാണ് പ്രവേശിച്ചത്)
സഹോദരരെ, മനുഷ്യനിര്‍മിതവും സാക്ഷാല്‍ ഉള്ള വയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്ക്കാന് സ്വര് ഗത്തിലേക്കുതന്നെയാണ് യേശു പ്രവേശിച്ചത്. അത്, പ്രധാനപുരോഹിതന്‍ തന്‍േറതല്ലാത്ത രക്തത്തോടു കൂടെ വിശുദ്ധ സ്ഥലത്തേക്ക് ആണ്ടുതോറും പ്രവേ ശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര് പ്പിക്കാനായിരുന്നില്ല. ആയിരുന്നെങ്കില്‍ ലോകാരംഭം മുതല്‍ പലപ്രാവശ്യം അവന് പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്നെ ത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെ നശിപ്പി ക്കാന്‍ ഇപ്പോള്‍ ഇതാ, അവന് ഒരിക്കല്‍ മാത്രം പ്രത്യ ക്ഷപ്പെട്ടിരിക്കുന്നു. മനുഷ്യന് ഒരു പ്രാവശ്യം മരി ക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെ ട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെ പ്പേരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന് വീണ്ടും വരും -പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.
എന്റെ സഹോദരരേ, യേശുവിന്റെ രക്തംമൂലം വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോ ധൈര്യമുണ്ട്. എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന് നമുക്കായി നവീനവും സജീ വവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു. ദൈവ ഭവനത്തിന്റെ മേല്നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്. അതിനാല്‍, വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക് അടുത്തു ചെല്ലാം. ഇതിന് ദുഷ്ടമനഃസാക്ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്ധജല ത്താല്‍ കഴുകുകയും വേണം. നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവന് വിശ്വസ്തനാകയാല് നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്ഥിരതയുള്ളവ രായിരിക്കണം.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Mt. 28: 19+20b) കര്‍ത്താവ് അരുള്‍ ചെയ്യുന്നു: നിങ്ങള്‍ പോയി എല്ലാ ജനതകളേയും പഠിപ്പിക്കുവിന്‍. ഇതാ ലോകാവസാനം വരെ എല്ലാ ദിവസവും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും – അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (24 : 46-53)
(അവരെ അനുഗ്രഹിക്കയില്ത്തന്നെ, യേശു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു.: ക്രിസ്തു സഹി ക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര് ത്തെഴുന്നേല്ക്കുകയും ചെയ്യണം. പാപമോചനത്തി നുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെ മില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്ക പ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്കു സാക്ഷി കളാണ്. ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങ ളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസി ക്കുവിന്‍.
അവന് അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അനു ഗ്രഹിച്ചുകൊണ്ടിരിക്കേ അവന് അവരില്‍ നിന്നു മറ യുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. അവര്‍ അവനെ ആരാധിച്ചു. അത്യന്തം ആന ന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി. അവര്‍ ദൈവ ത്തെ സ്തുതിച്ചുകൊണ്ട് സദാ സമയവും ദേവാലയ ത്തില്‍ കഴിഞ്ഞുകൂടി.
കര്‍ത്താവിന്റെ സുവിശേഷം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
അസാധാരണനായ ഒരു സാധാരണക്കാരന്
”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും കര്ത്താവിന് സ്വീകാര്യമായ
ലത്തീന്‍ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ പൂവണിയുന്ന കാലം വിദൂരമല്ല
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയായി ഒന്‍പതു വര്‍ഷം സേവനം ചെയ്തശേഷം വിരമിക്കുന്ന
പുതിയ പഠനകാലം തുടങ്ങുമ്പോള്‍
റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍ പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍
No comments
Write a comment
No Comments Yet!
You can be first to comment this post!