Jeevanaadam Career & Education

എയിംസില്‍ നഴ്സാവാം
ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 551 ഒഴിവുകളുണ്ട്.
യോഗ്യത: ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്/ബിഎസ്സി നഴ്സിംങ് ബിരുദം/ബിഎസ്സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ് ബിരുദം)/ബിഎസ്സി. പോസ്റ്റ് ബേസിക് നഴ്സിങ് ബിരുദം. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍/ സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് മിഡ്വൈഫറി ഡിപ്ലോമ, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്.
അവസാന തീയതി: ജൂലൈ 12. വെബ്സൈറ്റ്: www.aiimsexams.org
ബാങ്ക് ഓഫ് ബറോഡയില്‍ 600 പ്രൊബേഷണറി ഓഫീസര്‍
ബാങ്ക് ഓഫ് ബറോഡയും മണിപ്പാല്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
600 സീറ്റുണ്ട്. ബംഗളൂരില്‍ നടത്തുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ പ്രൊബേഷണറി ഓഫീസര്‍മാരായി നിയമനം ലഭിക്കും. ഫീസ് 3.45 ലക്ഷം.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം.
അവസാന തീയതി: ജൂലൈ രണ്ട്.
www.bankofbaroda.com
ഗ്രാമീണ്‍ ബാങ്ക് കേരളത്തില്‍
300 ഒഴിവുകള്‍
ഗ്രാമീണ്‍ ബാങ്കുകളിലെ നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന റിക്രൂട്ട്മെന്റില്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ 300 ഒഴിവുകള്‍ ഇതില്‍ 100 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലും 200 ഒഴിവുകള്‍ ഓഫീസര്‍ സ്കെയില്‍ 1 (അസിസ്റ്റന്റ് മാനേജര്‍) തസ്തികയിലുമാണ്. അവസാന തീയതി: ജൂലൈ 2. www.ibps.in
വ്യോമസേനയില്‍ എയര്‍മാന്‍
എയര്‍മാന്‍ ഗ്രൂപ്പ് എക്സ് (എജ്യു. ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍-ഓട്ടോടെക്, ജിടിഐ, ഐഎഎഫ് പൊലീസ്, ഐഎഎഫ് സെക്യൂരിറ്റി, മ്യൂസീഷ്യന് ട്രഡുകള് ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യ എയര്‍ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂലൈ 3ന് ആരംഭിക്കും. അവിവാഹിതരായ യുവാക്കള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അവസാന തീയതി ജൂലൈ 24.
www.airmenselection.gov.org
കാമ്പസ് ഇന്റര്‍വ്യൂവുമായി നാവികസേന
യൂണിവേഴ്സിറ്റി എന്‍ട്രി സ്കീം; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് നാവികസേനയില്‍ അവസരം. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് നാവികസേനയുടെ യൂണിവേഴ്സിറ്റി എന്‍ട്രി സ്കീം വഴി വിവിധ വിഭാഗങ്ങളില്‍ പ്രവേശനം. ടെക്നിക്കല്‍/എക്സിക്യൂട്ടീവ് ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാരാകാന്‍ എഞ്ചിനീയറിങ് അവസാന വര്‍ഷക്കാര്‍ക്കും പ്രീ-ഫൈനല്‍ ഇയര്‍കാര്‍ക്കും ഇതുവഴി അവസരം ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയില്‍ യോഗ്യത നേടുന്നവര്‍ നേവിയുടെ കാമ്പസ് അഭിമുഖത്തില്‍ പങ്കെടുക്കണം. ഇതില്‍ യോഗ്യത നേടുന്നവരെ സര്‍വീസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) അഭിമുഖത്തിന് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ജൂണില്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ ആരംഭിക്കും.
ഇവര്‍ക്ക് അപേക്ഷിക്കാം
60 ശതമാനം മാര്‍ക്കില്‍ കുറയാതെ എന്‍ജിനീയറിങ് പഠിക്കുന്ന അവസാന വര്‍ഷക്കാര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സെമസ്റ്ററില്‍ ബാക്ക്ലോഗ് ഉള്ളവരും പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിക്കാത്തവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. നേരത്തേ പൈലറ്റ് ബാറ്ററി ആപ്റ്റിട്യൂഡ് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കരുത്. ബ്രാഞ്ചുകളും യോഗ്യതയും.
എക്സിക്യൂട്ടീവ് ബ്രാഞ്ച്
1. ജനറല്‍ സര്‍വീസ്: ബിഇ/ബിടെക്.
2. ഐ. ടി: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജി., കംപ്യൂട്ടര്‍ എന്‍ജി.
ടെക്നിക്കല്‍
എഞ്ചിനീയറിങ് ബ്രാഞ്ച്: മെക്കാനിക്കല്‍, മറൈന്‍, ഇന്‍സ്ട്രുമെന്റേഷന്‍, പ്രൊഡക്ഷന്‍, എയ്റോനോട്ടിക്കല്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജി. ആന്‍ഡ് മാനേജ്മെന്റ്, കണ്ട്രോള് എന്‍ജി., എയ്റോസ്പേസ്, ഓട്ടോമൊബൈല്‍സ്, മെറ്റലര്‍ജി, മെക്കട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള്.
3. ഇലക്ട്രിക്കല്‍ ബ്രാഞ്ച്: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, പവര്‍ എഞ്ചി., കോണ്ട്രോള് സിസ്റ്റം എന്‍ജി., പവര്‍ ഇലക്ട്രോണിക്സ്, ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള്, ഇന്‍സ്ട്രുമെന്റേഷന്‍
നേവല്‍ ആര്‍ക്കിടെക്ചര്‍: മെക്കാനിക്കല്‍, സിവില്‍, എയ്റോനോട്ടിക്കല്‍, എയ്റോ സ്പേസ്, മെറ്റലര്‍ജി, നേവല്‍ ആര്‍ക്കിടെക്ചര്‍, ഓഷ്യന്‍ എന്‍ജി. മറൈന്‍ എന്‍ജി, ഷിപ്പ് ടെക്നോളജി, ഷിപ്പ് ബില്‍ഡിങ്, ഷിപ്പ് ഡിസൈന്‍.
ശമ്പളം 56,100-1,10,700
സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ശമ്പളം: 56,100-1,10,700 രൂപയും മറ്റ് ആനുകൂല്യങ്ങളും. കമാന്‍ഡര്‍വരെ ഉയരാവുന്ന തസ്തികയാണിത്. എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ എയര്‍ട്രാഫിക് കണ്ട്രോളര് വിഭാഗത്തിലേക്കും ടെക്നിക്കല്‍ ബ്രാഞ്ചില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാര്ക്ക് മിനിമം ഉയരം 157 സെന്റീമീറ്ററും സ്ത്രീകള്‍ക്ക് 152 സെന്റീമീറ്ററും ഉണ്ടായിരിക്കണം. പ്രായം 02.07.1995 നും 01.07.1998 ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. (രണ്ട് തീയതികളും ഉള്‍പ്പെടെ).
www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ 30 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 30.
Related
Related Articles
മിരിയാമിനു ലഭിച്ച ശിക്ഷ
ഇസ്രായേല്‍ ജനം ഈജിപ്തില്‍ അടിമത്തത്തില്‍ കഴിയുന്ന വേളയില്‍ മോശ ഒരു ഈജിപ്തുകാരനെ വധിച്ചിരുന്നു. അയാള്‍ തന്റെ സഹോദരരെ ഉപദ്രവിക്കുന്നതുകണ്ട് സഹിക്കാതെയാണ് മോശ ഈ കൊടുംപാതകം ചെയ്തത്. പിന്നീടയാള്‍
2020 ന്യൂസ് മേക്കര്‍ പ്രാഥമിക പട്ടികയില്‍ ജോയി സെബാസ്റ്റിയനും
മനോരമയുടെ ഈ വര്‍ഷത്തെ ന്യൂസ്മേക്കര്‍ അവാര്‍ഡിന് തിരഞ്ഞെടുത്ത പത്തുപേരില്‍ ഒരാളായി ജോയ് സെബാസ്റ്റിയന്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ വി കണ്‍സോളിന്റെ
കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍
തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍. പത്തു മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് 19 വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന നൂതന കിറ്റാണ്