JOMAH ചരിത്ര സെമിനാർ റവ. ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു

JOMAH ചരിത്ര സെമിനാർ റവ. ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു

ചതിത്ര പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (joma) യുടെ ആഭിമുഖ്യത്തില്‍ കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്റെയും കേരളാ ലാറ്റിന്‍ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ്’ എന്ന സെമിനാര്‍ ഉദ്ഘാടനം നടത്തി.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചരിത്ര സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ.അലക്‌സ് വടക്കുംതല നിര്‍വഹിച്ചു. KRLCC ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. ജോമ സെമിനാറിനെ ആദ്യം വിശേഷിപ്പിച്ചത് ‘ മലബാറിന്റെ പൂന്തോപ്പിലേക്ക് നിറമനസ്സോടെ’ എന്നാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചയിതമായ ഹോര്‍ത്തൂസ് മലബാറിക്കൂസ് അഥവാ മലബാറിന്റെ പൂന്തോപ്പ്, സസ്യ ശാസ്ത്ര പഠന രംഗത്ത് ആശ്രയിക്കാവുന്ന വിശിഷ്ട ഗ്രന്ഥമാണ്, അതുകൊണ്ടുതന്നെ പലകാരണങ്ങളാല്‍ ചരിത്രത്തില്‍ ഇതുവരെ തിരയടങ്ങാത്ത വിഷയവുമാണ്. ഈ പുസ്തകത്തിലൂടെ കേരളത്തില്‍ ഹരിത ലോകത്തിനു മുന്‍പില്‍ വരച്ച് കാണിക്കാനും കഴിഞ്ഞു. ഈ അനുഗ്രഹീത സസ്യ സമ്പത്ത്, ഈ ഹരിത പൈതൃകം കാത്ത് സംരക്ഷിക്കാന്‍ നാം പ്രതിബദ്ധരാകുകയാണ്.ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെടുന്ന ഒരു സമഗ്ര പരിസ്ഥിതി ശാസ്ത്ര ദര്‍ശനമാണ് ഈ സെമിനാറിന്റെ പ്രചോദിത ശക്തി അതാണെന്ന് വിശ്വസിക്കുകയാണെന്നും റവ.ഡോ.അലക്‌സ് വടക്കുംതല ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.

ജോമയുടെ ചരിത്രയാത്ര തുടരുകയാണെന്നും . ലത്തീന്‍ സഭയുടെ തമസ്‌ക്കരിക്കപ്പെട്ട ചരിത്ര സത്യങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ ജോമ ശ്രമിക്കുകയാണെന്നും എല്ലാ വര്‍ഷവും ചരിത്ര പഠനങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ജോമ ശ്രമിക്കുന്നുണ്ടെന്നും ജോമ ഡയറക്ടര്‍ റവ.ഫാ. തോമസ് തന്റെ സ്വാഗത പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

സെമിനാറിന്റെ ആദ്യ ദിനത്തില്‍ശാസ്ത്രപുരോഗതിക്ക് ഭാരതത്തിലെ മിഷണറിമാരുടെ സംഭാവനകള്‍ എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ. ഡോ.ജോബ് കോഴന്തടം എസ്.ജെ സംസാരിച്ചു. ഹോര്‍ത്തൂസ് മലബാറിക്കൂസ് : ഒരു വിശകലനം എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ.പ്രസാദ് എം.കെ സംസാരിച്ചു. വിരിദാരിയും ഓറിയന്താലെ-ഹോര്‍ത്തൂസ് മലബാറിക്കൂസ്: ഒരു താരതമ്യപഠനം എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി സംസാരിച്ചു.

ജോമ സെമിനാറിന്റെ 13,14 തിയതികളിലെഓണ്‍ലൈന്‍ വെബിനാര്‍ വൈകീട്ട്. 7 മുതല്‍ 8.30 വരെ നടത്തപ്പെടും

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
historyjomah seminarlatin catholic

Related Articles

ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം

കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച് എന്തെങ്കിലും പദ്ധതിയോ ഉത്തേജക പാക്കേജോ

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും: പരമ്പര, ഭാഗം 2

ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങി; ഉദ്യോഗസ്ഥര്‍ അള്ളുവച്ചു ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനായി ഭൂമി ഏറ്റെടുക്കുന്നത് മരവിപ്പിക്കുക എന്ന ഉദ്യോഗസ്ഥഅജണ്ട തുടക്കം മുതലേ വ്യക്തമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വാന്‍സ് പൊസഷനില്‍

സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*