KAS പരീക്ഷയിൽ 4th റാങ്കുമായി ലിപു എസ്.ലോറൻസ്

KAS പരീക്ഷയിൽ 4th റാങ്കുമായി ലിപു എസ്.ലോറൻസ്

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ അന്തിയൂർക്കോണം വിശുദ്ധ ജോൺ ഓഫ് ദ ക്രോസ് ഇടവകയിലെ ലിപു എസ് ലോറൻസ് പ്രഥമ KAS പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി. പിതാവ് ലോറൻസ് ഡിപ്പാർട്മെന്റ് ഓഫ് സർവ്വേയിലെ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സുശീലഭായി Ret. അധ്യാപിക. സഹോദരി ലിമ എസ് ലോറൻസ് നിലവിൽ PhD പഠനം നടത്തി വരുന്നു.

ഇടവക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമുള്ള ലിപു എസ് ലോറൻസ് ഇടവക ഗായക സംഘത്തിലെ അംഗവും സംഗീത ഉപകരണങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയുമാണ്. പിതാവ് ശ്രീമാൻ ലോറൻസ് അന്തിയൂർക്കോണം ഇടവകയിലെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രസിഡന്റായും മാതാവ് ശ്രീമതി സുശീല ഭായി റിലീജിയൻ ഓഫ് മേരി സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്നു. പാരിഷ് കൗൺസിൽ അംഗമാണ്. പഠനരംഗത്ത് ചെറുപ്പകാലം മുതൽ തന്നെ വളരെയധികം മികവ് പ്രകടിപ്പിച്ച വ്യക്തിയാണ് ലിപു എസ്. ലോറൻസ് . ഇപ്പോൾ കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്ലെ ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിക്കുകയാണ്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
KASlipu lawrenceneyyatinkara

Related Articles

കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം

കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ

തുപ്പല്ലേ തോറ്റുപോകും’ കൊവിഡ് ചങ്ങല പൊട്ടിക്കല്‍ രണ്ടാംഘട്ടം

തിരുവനന്തപുരം: ‘ബ്രേക്ക് ദ ചെയിന്‍’ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ സമൂഹത്തിന് ചരിത്രവും സ്വത്വബോധവും ഉണ്ടാകാന്‍ ജീവിതം ഉഴിഞ്ഞുവച്ചു: ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: സമൂഹത്തിനും സമുദായത്തിനും ചരിത്രമുണ്ടാകാനും സ്വത്വബോധവും ആത്മാഭിമാനവുമുണ്ടാകാനും ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ മാധ്യമപ്രവര്‍ത്തകനായിരുന്നു മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ എന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*