കെ.ആർ.എൽ.സി.സി 39-ാം ജനറൽ അസംബ്ലി കണ്ണൂരിൽ

കണ്ണൂർ :- കേരള റിജിനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ 39-ാം ജനറൽ അസംബ്ലി ജൂലൈ 7 മുതൽ 10 വരെ കണ്ണൂരിൽ വെച്ച് നടക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ മെത്രാൻമാരും , സന്യാസ്ത സ്ഥാപന മേധാവികളും, തിരഞ്ഞെടുക്കപ്പെട്ട അത്മായ പ്രതിനിധികളും ഉൾപെടുന്നവരാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന ജനറൽ കൗൺസിൽ പങ്കെടുക്കുക.
ജൂലൈ 7 ന് കേരള റിജിനൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ചേരും. ജൂലൈ 8 ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സാമൂഹ്യ സംസ്കാരിക രാഷ്ടിയ നേതാക്കൾ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളെക്കുറിച്ചുളള ചർച്ചയും ക്ലാസുകളും നടക്കും. 2002-ൽ കെ.ആർ.എൽ.സി.സി രൂപികരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ജനറൽ കൗൺസിൽ അസംബ്ലി കണ്ണൂരിൽ നടക്കുന്നത് , വർഷത്തിൽ രണ്ട് തവണയാണ് ജനറൽ കൗൺസിൽ ചേരുന്നത്. കെ.ആർ.എൽ.സി.സി 39-ാം ജനറൽ അസംബ്ലിക്കായി മികച്ച ഒരുക്കങ്ങളാണ് കണ്ണൂരിൽ നടക്കുക അതിനായി കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല ചെയർമാനായി വിവിധ സബ് കമ്മിറ്റികളുടെ നൂറ്റിയമ്പതാംഗ സ്വാഗത സംഘം രൂപികരിച്ചു.

കണ്ണൂരിൽ വെച്ച് ജൂലൈ 7 മുതൽ 10 വരെ നടക്കുന്ന കെ.ആർ.എൽ.സി.സി ജനറൽ കൗൺസിൽ സ്വാഗത സംഘ രൂപികരണ യോഗത്തിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.
കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി റവ.ഫാ തോമസ് തറയിൽ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത് (വൈസ് ചെയർമാൻ), ഫാ. ബെന്നി പൂത്തറയിൽ (ജനറൽ കൺവീനർ), ആന്റണി നൊറോണ , പുഷ്പ ക്രിസ്റ്റി (ജോ. കൺവീനർമാർ ) വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരെയും തിരഞ്ഞെടുത്തു. ഫാ.ജോർജ് പൈനാടത്ത് , ഫാ. മാർട്ടിൻ രായപ്പൻ, ഫാ. ബെന്നി മണപ്പാട്ട്, ഫാ ജോയ് പൈനാടത്ത് , ഫാ ലിനോ, ഫാ സുധീപ് മുണ്ടക്കൽ, ഫാ ജോമോൻ , സി. അർച്ചന യു.എം.ഐ, സി. വിനയ എ.സി, കെ.ബി സൈമൺ , രതീഷ് ആന്റണി, ഗോഡ്സൺ ഡിക്രൂസ്, ജെറി പൗലോസ്, ഷെർളി സ്റ്റാൻലി , കെ.എച്ച് ജോൺ എന്നിവ സംസാരിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
തോമസ് ചാണ്ടി അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാനപ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. അദ്ദേഹത്തിന് 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച്
പ്രതിരോധ കോട്ട തീര്‍ക്കാം പുതുവര്‍ഷത്തില്‍
പുതുവത്സരപ്പിറവിയില്‍ കേരളം ലോക റെക്കോഡുകളുടെ ഗിന്നസ് ബുക്കില്‍ രണ്ടുമൂന്ന് ഇനങ്ങളിലെങ്കിലും ഇടം നേടും – കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ തീരദേശ ജില്ലകളിലായി ദേശീയപാതയില്‍ പടിഞ്ഞാറെ ഓരംചേര്‍ന്ന്
രാഷ്ട്രീയ ബര്‍മൂഡാ ട്രയാംഗിളാകുമോ വയനാട്?
വെട്ടിലാകുക എന്ന ഭാഷാപ്രയോഗമുണ്ടല്ലോ. അമ്മാതിരിയൊന്ന് കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷന്റെ വയനാടന്‍ പ്രവേശത്തോടെ പല പാര്‍ട്ടികള്‍ക്കും സംഭവിക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. ”ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്” എന്നു