കൊവിഡാനന്തര കാലഘട്ടത്തില്‍ പുതിയ അജപാലന രീതികള്‍ സ്വീകരിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആരംഭിച്ചു.
കൊച്ചി : കൊവിഡാനന്തര കാലഘട്ടത്തില്‍ ജീവിതം പുതുവഴികളിലാകുമ്പോള് പുതിയ അജപാലനരീതികള്‍ വേണ്ടിവരുമെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. കെആര്‍എല്‍സിസിയുടെ 36-ാമത് ദിദ്വിന ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങളില്‍ ഇപ്പോള്‍ വരാത്തവരെ അന്വേഷിച്ച് ചെല്ലണം. ജീവിതം അപ്രകാരം മാറ്റിയെടുക്കാന്‍ ശ്രമിക്കണം. പുതിയ സാഹോദര്യകൂട്ടായ്മ ലോകത്തുണ്ടാകണമെന്നാണ് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തത്.
ജീവന്റെ ഗുണമേന്മയിലുണ്ടായ തരംതിരിവാണ് കൊവിഡ് സൃഷ്ടിച്ച വ്യതിയാനങ്ങളിലൊന്ന്. കൂടുതല്‍ ഉപയോഗമുള്ളവരും ഉപയോഗമില്ലാത്തവരുമായി മനുഷ്യര്‍ തരംതിരിക്കപ്പെട്ടു. ഉപയോഗമില്ലാത്തവരെ മരണത്തിനു വിട്ടുകൊടുത്തു. പ്രായമായവര്‍ക്ക് പാരസറ്റമോളും പ്രായം കുറഞ്ഞവര്‍ക്ക് വെന്റിലേറ്ററുമായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളില്‍ നല്‍കിയിരുന്നത്. വയോജനവസതികളിലെ കുറേ പേര് മരിച്ചതോടെ അവിടെ ഉപയോഗിച്ചുകൊണ്ടിരുന്ന ഫണ്ട് ആരോഗ്യമേഖലയില്‍ ഉപയോഗിക്കാനായി എന്നതാണ് നേട്ടമായി പറഞ്ഞത്. ജീവനോടു കാണിച്ച വലിയ അവഗണനയായിരുന്നു അത്. എല്ലാ ജീവനുകള്‍ക്കും ഒരേ വിലയാണെന്നുള്ള അടിസ്ഥാനതത്വം മറന്നുവെന്നും ബിഷപ് കരിയില്‍ പറഞ്ഞു.
നമ്മുടെ തീരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഏറെ കാലമായി രാജ്യാന്തരഗൂഢാലോചന നടക്കുന്നുണ്ട്. കടല്‍ വില്‍ക്കുന്നതിനുള്ള ശ്രമത്തെ ആകുലതയോടെ വേണം നാം മനസിലാക്കാന്‍. കടലില്‍ ഇപ്പോള്‍ തന്നെ ബോട്ടുകളും വള്ളങ്ങളും കൂടുതലാണ്. ഏതു വലയിലേക്കാണ് കയറേണ്ടതെന്നറിയാതെ മത്സ്യങ്ങള്‍ അന്തംവിട്ടു നില്‍ക്കുകയാണ്. മത്സ്യസമ്പത്ത് ശോഷിച്ചുകൊണ്ടിരിക്കുകയാണ്. നാളെ ഇതുണ്ടാകില്ല. രാജ്യത്തിന് കയറ്റുമതിയിനത്തില്‍ വലിയ തോതില്‍ വിദേശനാണ്യം നേടിക്കൊടുക്കുന്നതാണ് നമ്മുടെ മത്സ്യസമ്പത്ത്. ആ വിദേശനാണ്യം കിട്ടാതാകും. മത്സ്യബന്ധനത്തോടനുബന്ധിച്ച് ധാരാളം പേര് അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അവരുടെ തൊഴിലെല്ലാം നഷ്ടപ്പെടും. ഇത്രയും വലിയ പ്രത്യാഘാതമുണ്ടാക്കുന്ന പ്രശ്നത്തെ വളരെ ലാഘവത്തോടെയാണ് അധികൃതര്‍ കാണുന്നത്. നിതാന്തജാഗ്രതയോടെ നമ്മുടെ താത്പര്യങ്ങളുടെ മേഖലകളെ നാം കാണണം.
കേരളത്തില്‍ ഏറ്റവും കടം കുറഞ്ഞ സമൂഹം ലത്തീന്കാരുടേതാണ്. കാരണം ലത്തീന്‍കാര്‍ക്ക് ആര്‍ക്കും കടം തരില്ല. കടമില്ല എന്നതിനര്‍ത്ഥം ബാങ്കില്‍ നിക്ഷേപമുണ്ട് എന്നുമല്ല. ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്ക് പതിക്കുന്ന സമൂഹമാണ് നമ്മുടേത്.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന സമ്മേളനത്തില്‍ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, ട്രഷറര്‍ ആന്റണി നൊറോണ എന്നിവര്‍ പ്രസംഗിച്ചു. ‘കൊവിഡാനന്തരകാലത്തെ സമൂഹനിര്‍മിതി’ എന്ന വിഷയമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. ഡോ. മാര്ട്ടിന് പാട്രിക് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മോഡറേറ്ററായിരുന്നു. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഷാജി ജോര്‍ജ്, ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.
ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന് പഠനത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ജോയി ഗോതുരുത്ത് മോഡറേറ്ററായിരുന്നു. അഡ്വ. ഷെറി ജെ. തോമസ്, ഡോ. ബിജു വിന്‍സെന്റ്, ജോസഫ് ജൂഡ് എന്നിവര്‍ സംബന്ധിച്ചു.
ഇന്ന് (07-03-2021)ചേരുന്ന സമാപന സമ്മേളനത്തില്‍ വാര്‍ഷിക പ്രവര്‍ത്തനറിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും രാഷ്ട്രീയപ്രമേയം ബെന്നി പാപ്പച്ചനും സാമ്പത്തിക റിപ്പോര്‍ട്ട് ആന്റണി നൊറോണയും അവതരിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള കെആര്‍എല്‍സിസി ഭാരവാഹികളെ ഈ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. കുടുംബവര്‍ഷ ഉദ്ഘാടനവും ലാറ്റിന്‍ മാട്രിമോണിയല്‍ മാര്യേജ് ബ്യൂറോയുടെ ഉദ്ഘാടനവും നടക്കും. മതബോധന പ്രസംഗ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സമ്മേളനത്തിനു ശേഷം ഉച്ചയ്ക്ക് 1.30ന് ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ വാര്‍ത്താസമ്മേളനം.
കെആര്‍എല്‍സിസിയുടെ 36-ാമത് ദിദ്വിന ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ഫാ. തോമസ് തറയില്‍, ഡോ. മാര്ട്ടിന് പാട്രിക്, ആന്റണി നൊറോണ, ആന്റണി ആല്‍ബര്‍ട്ട് എന്നിവര്‍ സമീപം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഫാ. ഡെന്നിസ് പനിപിച്ചൈ മ്യാവൂ രൂപത സഹായമെത്രാൻ
ഫാ ഡെന്നിസ് പനിപിച്ചൈയ മ്യാവൂ രൂപതയുടെ സഹായമെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചു. നിയമന ഉത്തരവ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനാർഥിപതി പ്രസിദ്ധപ്പെടുത്തി. ഫാ ഡെന്നിസ് പനിപിച്ചൈ തമിഴ്നാട് കൊളച്ചൽ
ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം: അവസാനിക്കാത്ത ചോരക്കളി
ഈ തര്‍ക്കം വളരെ പഴയതാണ്. അതിനെ ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് എപ്പോഴും പുതിയത്. വിശുദ്ധഗ്രന്ഥത്തിലെ പഴയനിയമ കാലത്തോളം നീളുന്ന പാരമ്പര്യം ജറൂസലേമിനുമേല്‍ അവകാശപ്പെടുന്ന യഹൂദരും കിഴക്കന്‍ ജറുസലേം
ആത്മധൈര്യം വീണ്ടെടുക്കുന്നതെങ്ങനെ?
എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന് ചോര്‍ന്നുപോകുന്നത്? ചെറുപ്രായം മുതല്‍ കേട്ടുപോരുന്ന വിമര്‍ശനങ്ങളും തിരുത്തലുകളും ഒരു കാരണമായേക്കാം. ഓരോ വ്യക്തിയും ജീവിതം തുടങ്ങുന്നത് ഞാന്‍