രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തെ കലാപ കലുഷിതമാക്കരുത്: കെആര്‍എല്‍സിസി

രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തെ കലാപ കലുഷിതമാക്കരുത്: കെആര്‍എല്‍സിസി

കൊച്ചി : കേരളത്തെ കലാപ കലുഷിതമാക്കുന്ന സമരങ്ങളില്‍ നിന്നും പ്രതിരോധങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. ന്യായമായ വിധം രാഷ്ട്രീയ ആവശ്യങ്ങള്‍ ഉയര്‍ത്താനും അവ ചര്‍ച്ച ചെയ്യാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. അവയോട് സഹിഷ്ണതയോടെ പ്രതികരിക്കാന്‍ മറുപക്ഷത്തിനു കഴിയുന്നതാണ് ജനാധിപത്യം. അവിടെ അധികാരത്തിന്റെ ധാര്‍ഷ്ട്യവും സംഘശക്തിയുടെ അപകടകരമായ പ്രകടനവും ആശാസ്യമല്ല. ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ മൊഴിയുടെ പേരില്‍ യുദ്ധസമാനമായ സാഹചര്യങ്ങളൊരുക്കി കേരളത്തിന്റെ സമാധാനന്തരീക്ഷം നഷ്ടമാക്കുന്നതില്‍നിന്നും രാഷ്ട്രീയകക്ഷികള്‍ പിന്മാറണം. പ്രതിപക്ഷത്തിന്റെ സമരത്തെ പ്രതിരോധിക്കുന്നവര്‍ മുന്‍ കാലങ്ങളില്‍ ഇത് തന്നെ ചെയ്തവരാണെന്നത് ജനങ്ങള്‍ മറന്നിട്ടില്ല. അണികളെ പ്രകോപിപ്പിക്കുകയല്ല നേതൃത്വത്തിന്റെ ദൗത്യം. അവരെ ശാന്തരാക്കുകയാണ്. നേതാക്കള്‍ സംയമനം പാലിക്കണം. രാഷ്ട്രീയത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയുംപോലും ജനങ്ങള്‍ വെറുത്തുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന് എല്ലാ കക്ഷികളും തിരിച്ചറിയണം. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കീഴടക്കാം വിജയിക്കാം: തപസ്സുകാലം ഒന്നാം ഞായർ

തപസ്സുകാലം ഒന്നാം ഞായർ വിചിന്തനം :- കീഴടക്കാം വിജയിക്കാം (ലൂക്ക 4:1-13) തപസുകാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്ക് നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വിശുദ്ധ ലൂക്കായുടെ സുവിശേഷം

തീരപുനഃസൃഷ്ടിക്ക് സുസ്ഥിര പദ്ധതി ആവിഷ്‌കരിക്കണം

            ഡോ. കെ.വി. തോമസ് (നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മറൈന്‍ സയന്‍സസ് ഡിവിഷന്‍

സാമൂഹിക നീതിക്കായി ജാഗ്രത ഉണര്‍ത്തണം -ഡോ. സെബാസ്റ്റിയന്‍ പോള്‍

എറണാകുളം: വിശ്വാസപാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധിയോട് പ്രതികരിക്കാനും സമുദായത്തോടും പൊതുസമൂഹത്തോടും ക്രിയാത്മകമായി സംവദിക്കാനും കാര്യങ്ങള്‍ വിശദമാക്കാനുമുള്ള ആശയവിനിയമ ഉപാധികള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*