LDF-UDF സർക്കാരുകൾ ചെല്ലാനം ഉൾപ്പെടുന്ന തീരജനതയെ വഞ്ചിച്ചു:
കെസിവൈഎം കൊച്ചി രൂപത.

LDF-UDF സർക്കാരുകൾ ചെല്ലാനം ഉൾപ്പെടുന്ന തീരജനതയെ വഞ്ചിച്ചു:<br>കെസിവൈഎം കൊച്ചി രൂപത.

സുരക്ഷിതമായി ജീവിക്കുന്നതിനുള്ള തീരദേശ നിവാസികളുടെ അവകാശം നിഷേധിക്കുന്ന തരത്തിൽ, വാഗ്ദാനങ്ങൾ മാത്രം നല്കികൊണ്ട് മാറിമാറിവന്ന ഇടത് വലത് ഭരണകൂടങ്ങൾ ചെല്ലാനം ഉൾപ്പെടെയുള്ള തീര ജനതയെ വഞ്ചിച്ചുക്കുകയാണെന്ന് കെ സി വൈ എം കൊച്ചി രൂപത സമിതി ആരോപിച്ചു. സുരക്ഷിതമായ കടൽ ഭിത്തിയും ദ്രോണാചാര്യ മോഡൽ പുലിമുട്ടും നിർമ്മിച്ചുകൊണ്ട് തീരം സംരക്ഷിക്കണം എന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തിന് നേരെ കണ്ണടയ്ക്കുന്ന സമീപനത്തിനെതിരെ ശക്തമായ രീതിയിൽ യോഗം പ്രതിഷേധിച്ചു. ഇലക്ഷൻ ആകുമ്പോൾ പുലിമുട്ടും കടൽഭിത്തിയും ഇല്ലാത്ത ഒരു പ്രകടന പത്രിക ഒരു രാഷ്ട്രിയ പാർട്ടിയും ഇറക്കാറില്ലെന്നും,
തീരത്തുള്ള വോട്ടിൽ മാത്രം കണ്ണു വയ്ക്കുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും,
വാഗ്ദാനങ്ങൾ മാത്രം നല്കുന്ന ജനപ്രതിനിധികളുടെ ഇത്തരം നിലപാടുകൾക്ക് ഇനിയെങ്കിലും അറുതി വരണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
തീരദേശത്ത് അടിയന്തര ശ്രദ്ധ വരുത്തുന്നതിന് സർക്കാർ തലത്തിൽ ഉടനെ ഇടപെടലുകൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

രൂപത പ്രസിഡണ്ട് ജോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശേരി, ജനറൽ സെക്രട്ടറി കാസി പൂപ്പന, മരിയ റോഷിൻ, സെൽജൻ കുറുപ്പശ്ശേരി, അനിൽ ചെറുതീയിൽ, ക്രിസ്റ്റി ചാക്കലക്കൽ, ജോസഫ് ദിലീപ് തുടങ്ങിയവർ സംസാരിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*