തിരികെ വരുക (Come back): തപസ്സുകാലം നാലാം ഞായര്‍

Print this article
Font size -16+

റവ. ഫാ. മിഥിൻ കാളിപറമ്പിൽ
ഒന്നാം വായന
ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (5 : 9a, 10-12)
(ദൈവത്തിന്റെ ജനം വാഗ്ദത്തഭൂമിയില്‍ എത്തിയപ്പോള്‍ പെസഹാ ആഘോഷിച്ചു)
അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി ഇന്നു നിങ്ങളില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. ഇസ്രായേല്‍ ജനം ജറീക്കോ സമതലത്തിലെ ഗില്ഗാലില് താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ പെസഹാ ആഘോഷിച്ചു. പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍ നിന്ന് ഉണ്ടാക്കിയ പുളിപ്പി ല്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്ഷിച്ചു. പിറ്റേന്നു മുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ ജനത്തിന് പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷം മുതല്‍ കാനാന്‍ ദേശത്തെ ഫലങ്ങള്‍ കൊണ്ട് ഉപജീവനം നടത്തി.
കര്‍ത്താവിന്റെ വചനം..
പ്രതിവചനസങ്കീര്‍ത്തനം
(34 : 1-2, 3-4, 5-7)
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍
കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായി രിക്കും. കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
കര്‍ത്താവ് എത്ര ……
എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം. ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തര മരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.
കര്‍ത്താവ് എത്ര ……
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. ഈ എളിയവന് നിലവിളിച്ചു, കര് ത്താവു കേട്ടു; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു. കര്‍ത്താവിന്റെ ദൂതന് ദൈവ ഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര ……
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍നിന്ന് (5 : 17 – 21)
(ദൈവം നമ്മെ ക്രിസ്തുവഴി തന്നോടുതന്നെ രമ്യതപ്പെടുത്തി)
സഹോദരരേ, ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യ തപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്ത ദൈവത്തില്‍നിന്നാണ് ഇവയെ ല്ലാം. അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്പിച്ചുകൊണ്ട് ക്രിസ്തു വഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു. ഞങ്ങള്‍ ക്രിസ്തു വിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍ വഴി ദൈവം നിങ്ങ ളോട് അഭ്യര്‍ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യത പ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്. എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.
കര്‍ത്താവിന്റെ വചനം..
സുവിശേഷത്തിനു മുമ്പ് ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ വച നമേ, അങ്ങേയ്ക്കു മഹത്ത്വം. (Lk. 15 : 18) ഞാന്‍ എഴു ന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ വചനമേ, അങ്ങേ യ്ക്കു മഹത്ത്വം.
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (15: 1-3,11-32)
(നിന്റെ ഈ സഹോദരന് മൃതനായിരുന്നു. അവന് പുനര്‍ജ്ജീവിച്ചിരിക്കുന്നു)
അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തു വന്നുകൊണ്ടി രുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന് പാപികളെ സ്വീകരിക്കുകയും അവരോടു കൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന് അവരോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയവന് പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന് സ്വത്ത് അവര്‍ക്കായി ഭാഗിച്ചു. ഏറെ താമ സിയാതെ, ഇളയമകന് എല്ലാം ശേഖരിച്ചുകൊണ്ടു ദൂര ദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു. അവന് എല്ലാം ചെലവ ഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിന ക്ഷാമം ഉണ്ടാവുകയും അവന് ഞെരുക്കത്തിലാവുകയും ചെയ്തു. അവന്, ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയം തേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലി ലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലും കൊണ്ടു വയറു നിറയ്ക്കാന്‍ അവന് ആശിച്ചു. പക്ഷേ, ആരും അവനു കൊടുത്തില്ല. അപ്പോള്‍ അവനു സുബോ ധമുണ്ടായി. അവന് പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്മാര് സുഭിക്ഷമായി ഭക്ഷണം കഴി ക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്ഗത്തിനെതി രായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന് എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യ നല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്ക ണമേ. അവന് എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന് മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകന് പറഞ്ഞു: പിതാവേ, സ്വര്ഗത്തിനെതി രായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന് എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യ നല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കു വിന്. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരി പ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടു വന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം. എന്റെ ഈ മകന് മൃതനായിരുന്നു; അവന് ഇതാ, വീണ്ടും ജീവിക്കുന്നു. അവന് നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടു കിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.
അവന്റെ മൂത്തമകന് വയലിലായിരുന്നു. അവന് തിരിച്ചു വരുമ്പോള്‍ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്ത ത്തിന്റെയും ശബ്ദം കേട്ടു. അവന് ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരന് പറഞ്ഞു: നിന്റെ സഹോദരന് തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവന് കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തു വന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു. എന്നാല്‍, അവന് പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടു കാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെ പ്പോലും നീ എനിക്കു തന്നില്ല. എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മകന് തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനി ക്കുള്ളതെല്ലാം നിന്‍േറതാണ്. ഇപ്പോള്‍ നമ്മള് ആനന്ദി ക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന് മൃതനായിരുന്നു; അവനി പ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടു കിട്ടിയിരിക്കുന്നു.
കര്‍ത്താവിന്റെ സുവിശേഷം.
തിരികെ വരുക (Come back)
തപസുകാലത്തെ നാലാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ ധ്യാനിക്കുവാനായി തരുന്ന സുവിശേഷ ഭാഗം ഏവര്‍ക്കും സുപരിചിതമായ ധൂര്‍ത്തപുത്രന്റെ ഉപമയാണ്. ഈശോയുടെ വാക്കുകള്‍ ശ്രവിക്കുവാന് ചുങ്കക്കാരും പാപികളും വന്നുകൊണ്ടിരുന്നു. ഇതു കണ്ട് ഇവന് പാപികളെ സ്വീകരിക്കുകയും അവരോടു കൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു ഫരിസേയരും നിയമജ്ഞരും പിറുപിറുക്കുന്നു. പാപികളുടെയും ചുങ്കക്കാരുടേയും മാനസാന്തരം കണ്ട് സഹിക്കുവാന്‍ പറ്റാത്ത നിയമജ്ഞരോടും ഫരിസേയരോടുമായിട്ടാണ് ഈശോ ധൂര്‍ത്തപുത്രന്റെ ഉപമ പറയുന്നത്.
ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല പൂത്തപണവും സ്വത്തുമുള്ള ഒരപ്പന്റെ തലതെറിച്ച ഇളയ പുത്രന്. അപ്പനോട് തര്‍ക്കിച്ച് സ്വത്ത് തട്ടിപ്പറിച്ചു വാങ്ങിക്കൊണ്ടുപോയി. പിന്നെ സ്വത്തു അടിച്ചുപൊളിച്ചു തീര്‍ത്തു. അപ്പോഴാണ് ക്ഷാമം വന്നത്. നമുക്ക് അത്ര പരിചിതമായ ഒന്നല്ല ക്ഷാമം. ദാ, ഇപ്പോള്‍ നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക ക്ഷാമം നേരിടുകയാണ്. അവിടെ കടകളില്‍ ഭക്ഷണസാധനങ്ങളില്ല. ഉള്ളതിനാണെങ്കില്‍ നല്ല വില. ഒരു കിലോ അരിക്ക് മാത്രം ഏതാണ്ട് 128 രൂപ (ഇന്ത്യന്‍ നിരക്കില്‍) വരും. ഒരു പാല്‍ചായ കുടിക്കാന്‍ പാലു പോലും കൃത്യമായി ഉത്പാദിപ്പിക്കപ്പെടുന്നില്ല. ആളുകള്‍ ഭക്ഷണത്തിനായി മറ്റും നെട്ടോട്ടമോടുന്നു. കയ്യില്‍ പണമുണ്ടെന്നു പറഞ്ഞിട്ടുകൂടി കാര്യമില്ലാത്ത അവസ്ഥ. അപ്പോള്‍ കയ്യില്‍ നയ പൈസ ഇല്ലായിരുന്ന നമ്മുടെ തലതെറിച്ച സന്താനത്തിന്റെ കാര്യം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ. അവന് ശരിക്കും ആ ക്ഷാമത്തില്പ്പെട്ടു. ഒരു ഗതിയും പരഗതിയുമില്ലാതെ വന്നപ്പോള്‍ അവന് ലേവ്യപുസ്തകമനുസരിച്ച് (ലേവ്യര്‍ 1,7) യഹൂദര്‍ക്ക് അശുദ്ധവും നിഷിദ്ധവുമായ പന്നികളെ മേയ്ക്കുന്ന പണിയെടുക്കേണ്ടി വന്നു. അപ്പോഴും ഭക്ഷണം കാര്യമായിട്ടില്ല. അപ്പോള്‍ അവന്റെ തലയില്‍ ട്യൂബ് ലൈറ്റ് മിന്നി. അപ്പന്റെ അടുത്തേക്ക് തിരിച്ചു പോയി. ദാസനായിട്ടെങ്കിലും ജീവിക്കാം. വയറു നിറയെ ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്നു അവന് ചിന്തിച്ചു. എന്നാല്‍ തിരിച്ചു ചെന്നപ്പോള്‍ അപ്പന് അവന് ഫൈവ്സ്റ്റാര്‍ വെല്‍ക്കം ആണു ഒരുക്കിയത്. അവന് ആഡംബര പൂര്‍വ്വമായി സ്വീകരിച്ച് വസ്ത്രമണിയിച്ച് പാര്‍ട്ടിയൊരുക്കി ഇത്രയും നല്ല തല്ലുകൊള്ളിത്തരം കാണിച്ച ആ മകനെ എങ്ങനെയാണ് ഇങ്ങനെ വരവേല്‍ക്കാന്‍ കഴിയുന്നത്. നമ്മുടെ സ്വര്‍ഗ്ഗീയ അപ്പച്ചന് മാത്രമാണ്. ആ മകന് ഞാനും നിങ്ങളുമാണ്.
നമ്മുടെ കാര്യമൊന്നു ആലോചിച്ചു നോക്കുക ജീവിത്തിലെ പല കാര്യങ്ങളും നമുക്ക് ആവശ്യമില്ല എന്നു നമുക്കറിയാം. സ്വര്‍ഗ്ഗസ്ഥനായ പിതാവിനു മറിയം നേരിട്ടു ചോദിച്ചാല്‍ തരാത്തതുകൊണ്ട് നാം എന്തു ചെയ്യും. മാതാവിന്റെ മാധ്യസ്ഥ്യം തേടിയും വിശുദ്ധന്മാരുടെ അടുത്തുപോയും നേര്‍ച്ച നേര്‍ന്ന് കരുണക്കൊന്ത ചൊല്ലിയുമൊക്കെ നാം അതു നേടിയെടുക്കും. അത് ചിലപ്പോള്‍ ചില വസ്തുക്കളാകാം, ചില പ്രത്യേക ജോലികളാകാം, ഭൗതിക സ്വത്തുക്കളാകാം, ബന്ധങ്ങളാകാം അതു കിട്ടിക്കഴിഞ്ഞാല്പ്പിന്നെ ദൈവത്തിനെ മറന്നു കിട്ടിയതിലങ്ങനെ ലയിച്ചു പാപത്തിന്റെ ചെളിക്കുണ്ടിലേക്കു തന്നെ അതു തരുന്ന സുഖത്തില്‍ അങ്ങനെ കിടക്കും. ജീവിതം പാപം മൂലം ദുരിത പൂര്‍ണ്ണമായാലും ദൈവപിതാവിലേക്കു തിരിച്ചു വരുവാന്‍ മടിയായിരിക്കും. ഇവിടെയാണ് ദൂര്ത്തപുത്രനും നാമും നമ്മിലുള്ള വ്യത്യാസം. ദൂര്‍ത്തപുത്രന്‍ ഇനിയും ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോള്‍ പിതാവിലെക്കു തിരിഞ്ഞു. നാമും അപ്പോഴും പിതാവിലേക്കു മടങ്ങിയില്ല.
നോമ്പുകാലം ദൈവത്തിലേക്കു മടങ്ങുവാനുള്ള സുവര്‍ണ്ണാവസരമാണ്. ദൈവം എന്നെ സ്വീകരിക്കുമോ. ഞാന്‍ എന്തുമാത്രം വികൃതനാണെന്ന് അറിയാമോ എന്നോര്‍ത്ത് ആദിപിടിക്കേണ്ട പാപത്തിന്റെ മൂര്‍ധന്യത്തില്‍ ലയിച്ച് ജീവിച്ച ഇസ്രായേല്‍ ജനത്തോട് ഏശയ്യ പ്രവാചകനിലൂടെ അരുളിചെയ്തത് തന്നെ അവിടെ നിന്നും നമ്മോടു പറയുന്നു. വരുവിന്‍ നമുക്ക് രമ്യതപ്പെടാം നിങ്ങളുടെ പാപങ്ങള്‍ കടുംചൊമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളി പോലെ വെളുക്കും (ഏശയ്യ 1:18) . തിരിച്ചുവന്നാല്‍ നിന്നെ ഐശ്വര്യവും സമൃദ്ധിയും കൊണ്ട് മൂടുവാനായി കാത്തിരിക്കുന്ന ഒരു അപ്പന് നിനക്കുണ്ട്. തിരികെ വരുക ദൈവത്തില്‍ നിന്ന് അകലുവാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍ (ബാറുക്ക് 4:28)
നമ്മുടെ കാര്യമൊന്നു ആലോചിച്ചു നോക്കുക ജീവിത്തിലെ പല കാര്യങ്ങളും നമുക്ക് ആവശ്യമില്ല എന്നു നമുക്കറിയാം. സ്വര്‍ഗ്ഗസ്ഥനായ പിതാവിനു മറിയം നേരിട്ടു ചോദിച്ചാല്‍ തരാത്തതുകൊണ്ട് നാം എന്തു ചെയ്യും. മാതാവിന്റെ മാധ്യസ്ഥ്യം തേടിയും വിശുദ്ധന്മാരുടെ അടുത്തുപോയും നേര്‍ച്ച നേര്‍ന്ന് കരുണക്കൊന്ത ചൊല്ലിയുമൊക്കെ നാം അതു നേടിയെടുക്കും. അത് ചിലപ്പോള്‍ ചില വസ്തുക്കളാകാം, ചില പ്രത്യേക ജോലികളാകാം, ഭൗതിക സ്വത്തുക്കളാകാം, ബന്ധങ്ങളാകാം അതു കിട്ടിക്കഴിഞ്ഞാല്പ്പിന്നെ ദൈവത്തിനെ മറന്നു കിട്ടിയതിലങ്ങനെ ലയിച്ചു പാപത്തിന്റെ ചെളിക്കുണ്ടിലേക്കു തന്നെ അതു തരുന്ന സുഖത്തില്‍ അങ്ങനെ കിടക്കും. ജീവിതം പാപം മൂലം ദുരിത പൂര്‍ണ്ണമായാലും ദൈവപിതാവിലേക്കു തിരിച്ചു വരുവാന്‍ മടിയായിരിക്കും. ഇവിടെയാണ് ദൂര്ത്തപുത്രനും നാമും നമ്മിലുള്ള വ്യത്യാസം. ദൂര്‍ത്തപുത്രന്‍ ഇനിയും ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോള്‍ പിതാവിലെക്കു തിരിഞ്ഞു. നാമും അപ്പോഴും പിതാവിലേക്കു മടങ്ങിയില്ല.
നോമ്പുകാലം ദൈവത്തിലേക്കു മടങ്ങുവാനുള്ള സുവര്‍ണ്ണാവസരമാണ്. ദൈവം എന്നെ സ്വീകരിക്കുമോ. ഞാന്‍ എന്തുമാത്രം വികൃതനാണെന്ന് അറിയാമോ എന്നോര്‍ത്ത് ആദിപിടിക്കേണ്ട പാപത്തിന്റെ മൂര്‍ധന്യത്തില്‍ ലയിച്ച് ജീവിച്ച ഇസ്രായേല്‍ ജനത്തോട് ഏശയ്യ പ്രവാചകനിലൂടെ അരുളിചെയ്തത് തന്നെ അവിടെ നിന്നും നമ്മോടു പറയുന്നു. വരുവിന്‍ നമുക്ക് രമ്യതപ്പെടാം നിങ്ങളുടെ പാപങ്ങള്‍ കടുംചൊമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളി പോലെ വെളുക്കും (ഏശയ്യ 1:18) . തിരിച്ചുവന്നാല്‍ നിന്നെ ഐശ്വര്യവും സമൃദ്ധിയും കൊണ്ട് മൂടുവാനായി കാത്തിരിക്കുന്ന ഒരു അപ്പന് നിനക്കുണ്ട്. തിരികെ വരുക ദൈവത്തില്‍ നിന്ന് അകലുവാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍ (ബാറുക്ക് 4:28)
Related
Related Articles
ശ്രീ ഇഗ്നേഷ്യസ് ഗോൻസാൽവെസ് ICPA പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ പ്രസിഡൻറായി മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ. ഇഗ്നേഷ്യസ് ഗോൻസാൽവെസ് തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻറെ ആറുപതിറ്റാണ്ടിൻറെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്ന് ഒരു വ്യക്തി ഉന്നതപദവിയിൽ എത്തുന്നത്.
നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ ബ്രേക്ക്വാട്ടര്‍ സിസ്റ്റം നടപ്പിലാക്കും -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം എന്നീ പ്രദേശങ്ങളില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ സിസ്റ്റം നടപ്പിലാക്കുമെന്ന്
പ്രവാചകദൗത്യത്തോടെ മുന്നേറട്ടെ
1980കളിലാണ് നിയുക്ത ബിഷപ് ജയിംസ് ആനാപറമ്പിലിനെ പരിചയപ്പെടുന്നത്. സെമിനാരി പഠനത്തിനിടയിലായിരുന്നു ഈ ആദ്യകൂടിക്കാഴ്ച. അദ്ദേഹം എന്റെ ഒരു വര്‍ഷം ജൂനിയറായിരുന്നു. പിന്നീട് 90കളില്‍ ഞാന്‍ റോമില്‍ പഠിക്കാനായി
No comments
Write a comment
No Comments Yet!
You can be first to comment this post!