രാജാവിന് നിന്നെ ആവശ്യമുണ്ട്: ഓശാന ഞായർ

 രാജാവിന് നിന്നെ ആവശ്യമുണ്ട്:  ഓശാന ഞായർ

റവ. ഫാ. മിഥിൻ കാളിപറമ്പിൽ     

ഓശാന ഞായർ

 രാജാവിന് നിന്നെ ആവശ്യമുണ്ട്

കഴുതപ്പുറത്തേറിയുള്ള ഈശോയുടെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ഇന്ന് നാം ഓശാന ഞായര്‍ ആചരിക്കുകയാണ്. ഒപ്പം നാം വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. വിശുദ്ധ ലൂക്കയുടെ സുവിശേഷത്തില്‍ നിന്നുള്ള ‘രാജകീയ പ്രവേശന’ഭാഗമാണ് നാമിന്ന് വായിക്കുന്നത്. ജനക്കൂട്ടത്തിന്റെ വലിയ ആഹ്ലാദാരവങ്ങള്‍ ക്കിടയിലൂടെ അവര്‍ വിരിച്ച വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ ഒരു രാജാവെന്ന കണക്കെയാണ് ഈശോ ജറുസലേമിലേക്ക് പ്രവേശിച്ചത്. ഒരു കഴുതയെയാണ് ഈശോ തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ട് ഒരു കുതിരയെ തിരഞ്ഞെടുത്തില്ല എന്ന ചോദ്യവുമുയരാം. എന്നാല്‍ നത്തോലി ഒരു ചെറിയ മീനല്ല എന്നു പറയുന്നതുപോലെ കഴുത നാം കരുതുന്നപോലെ ഒരു സാധാരണ മണ്ടന്‍ മൃഗമല്ല എന്ന് പഴയ നിയമം സൂക്ഷിച്ച് വായിച്ചാല്‍ മനസിലാകും.

ഏതാണ്ട് ഇന്നത്തെ കാറിനോ, ട്രക്കിനോ തുല്യമായ ഒന്നായിരുന്നു പഴയ കാലങ്ങളില്‍ കഴുത. ആളുകള്‍ അതിന്റെ പുറത്തുകയറിയാണ് യാത്ര ചെയ്തിരുന്നതും സാധനങ്ങള്‍ കൊണ്ടുപോയിരുന്നതും. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ബൈബിളില്‍ കാണുവാന്‍ കഴിയും. അബ്രഹാം തന്റെ മകനായ ഇസഹാക്കിനെ കൂട്ടി ദൈവം ആവശ്യപ്പെട്ട പ്രകാരം ബലിയര്‍പ്പിക്കുവാന്‍ മോറിയ ദേശത്തേക്ക് പോകുന്നത് കഴുതപ്പുറത്താണ്. (ഉത്പ 22:3) യാക്കോബിന്റെ പുത്രന്‍ ക്ഷാമകാലത്ത് ഈജിപ്തില്‍ വന്ന് ധാന്യങ്ങള്‍ കൊണ്ടുപോയത് കഴുതപ്പുറത്താണ് (ഉത്പ 42:43).  ഭാര്യയേയും മക്കളേയും കഴുതപ്പുറത്തേറ്റിയാണ് മോശ ഈജിപ്തിലേക്ക് തിരികെ വരുന്നത് (പുറ 4:20) .ഇസ്രായേലിനെ ശപിക്കാന്‍ വേണ്ടി മൊവബ്യ പ്രഭുക്കന്മാരോടൊപ്പം ബാലാം കഴുതപ്പുറത്താണ് പുറപ്പെടുന്നത് (സംഖ്യ 22:21).

കൂടാതെ കഴുതകളെന്നു പറയുന്നത് ഒരു മനുഷ്യന്റെ പ്രധാന സമ്പാദ്യങ്ങളിലൊന്നായിരുന്നു. ഫറവോ അബ്രഹാമിനു ആടുകളേയും, കാളകളേയും,  വേലക്കാരെയും ഒപ്പം കഴുതകളെയും നല്‍കുന്നത് ഉത്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നു (ഉത്പ  12:16). യാക്കോബ് വലിയ സമ്പന്നനായി എന്നു പറയുമ്പോള്‍ അവനുള്ള നാലു പ്രധാനപ്പെട്ട സമ്പത്തുകളില്‍ ഒന്നായി വചനം എടുത്തു പറയുന്നത് കഴുതയാണ് (ഉത്പ 30:12) ഇസ്രായേലിനെ അബ്ദോന്‍ എന്ന ന്യായാധിപന് നാല്‍പ്പത് പുത്രന്മാരും മുപ്പതു പൗത്രന്മാരും അവര്‍ക്കു സഞ്ചരിക്കാന്‍ എഴുപതു കഴുതകളുമുണ്ടായിന്നു എന്നാണ് എഴുതിവച്ചിരിക്കുന്നത് (ന്യായ 12:14). കഴുത വിലപിടിപ്പുള്ള ഒന്നായിരുന്നതുകൊണ്ടാണ് അവയെ നഷ്ടപ്പെട്ടപ്പോള്‍ കിഷിന്റെ മകനും പിന്നീട് ഇസ്രായേലിന്റെ രാജാവുമാകേണ്ടിയിരുന്ന സാവൂള്‍ അതിനെതിരക്കി ഇറങ്ങുന്നത്. നിയമാവര്‍ത്തന പുസ്തകത്തില്‍ പത്തുകല്പനകള്‍ പറയുമ്പോള്‍ അയല്‍ക്കാരന്റെ ഭാര്യയെ മോഹിക്കരുത് എന്നു മാത്രമല്ല അവന്റെ ഭവനത്തെയോ… കഴുതയെയോ… നീ ആഗ്രഹിക്കുന്നത് എന്നുകൂടി എഴുതിവച്ചിട്ടുണ്ട്. (നിയമ 5:21)

സാധാരണ പൗരസ്ത്യദേശത്തെ രാജാക്കന്മാര്‍ ഒരു രാജ്യം കീഴടക്കിക്കഴിയുമ്പോള്‍ സമാധാന സൂചകമായി അവിടേയ്ക്ക് കഴുതപ്പുറത്താണ് പ്രവേശിച്ചിരുന്നത്. രാജാക്കന്മാര്‍ക്ക് സ്‌പെഷ്യല്‍ കഴുതയുണ്ടായിരുന്നു. അത്തരത്തില്‍ ദാവീദ് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ തന്നെ കോവര്‍ കഴുതയെ പുറത്തിരുത്തി ഗീഹോനിലേയ്ക്ക് കൊണ്ടുപോയാണ് സോളമനെ രാജാവായി അഭിഷേകം ചെയ്തത്. (1 രാജ, 1:33-40) അതുകൊണ്ടു തന്നെ വരുവാന്‍ പോകുന്ന രാജാവിനെ കുറിച്ച് ഇപ്രകാരമാണ് പ്രവചിച്ചിരുന്നത്.”സീയോന്‍ പുത്രി, അതിനായി ആനന്ദിക്കുക. ജറുസലേം പുത്രി, ആര്‍പ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുത്തേയ്ക്കു വരുന്നു…. അവന്‍ വിനയാന്വിതനായി, കഴുതക്കുട്ടിയുടെ പുറത്ത് കയറി വന്നു” (സംഖ്യ 9:9). ആരും ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത കഴുതപ്പുറത്തേറിയുള്ള ജറുസലേം പ്രവേശനത്തിലൂടെ ഈശോ പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. നീ കഴിവില്ലാത്തവനാണെന്ന് നിന്നെക്കുറിച്ചു തന്നെ വിചാരിക്കുമ്പോള്‍ നീ കഴുതയാണെന്ന് മറ്റുള്ളവര്‍ പറയുമ്പോഴും നീ ഓര്‍ക്കണം നിനക്ക് ദൈവസന്നിധിയില്‍ വലിയ വിലയുണ്ട്. ദൈവത്തിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. നീ അവന് വിട്ടുതൊടുത്താല്‍ മാത്രം മതി. ദാവീദിന്റെ പുത്രന് ഓശാന എന്നു പാടുന്ന അനേകം ഹൃദയങ്ങളിലേക്ക് ഈശോയ്ക്ക് പ്രവേശിക്കാന്‍ അവന്‍ നിന്നെ ഉപയോഗിക്കും.

ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (50 : 4-7)

(എന്നെ തല്ലുന്നവരില്‍നിന്ന് എന്റെ മുഖം ഞാന്‍ മറച്ചില്ല. ഞാന്‍ ലജ്ജിതനാകയില്ലെന്ന് എനിക്ക് അറിയാം കര്‍ത്തൃദാസന്റെ മൂന്നാം ഗാനം)

പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസി പ്പിച്ചു. പ്രഭാതം തോറും അവിടുന്ന് എന്റെ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ ത്താവ് എന്റെ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കു കയോ പിന്‍മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചു കൊടുത്തു. നിന്ദയില്‍നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജി ക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(22 : 7-8, 16-17, 18-19, 22-23)

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു; അവര്‍ കൊഞ്ഞനംകാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു: അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ; അവി ടുന്ന് അവനെ രക്ഷിക്കട്ടെ; അവിടുന്ന് അവനെ സ്വത ന്ത്രനാക്കട്ടെ;
എന്റെ ദൈവമേ……
നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മി കളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു; എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി.
എന്റെ ദൈവമേ……
അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു. കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ! എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ!
എന്റെ ദൈവമേ……
ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും, സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുക ഴ്ത്തും. കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ സ്തു തിക്കുവിന്‍; യാക്കോബിന്റെ സന്തതികളേ, അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
എന്റെ ദൈവമേ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (2 : 6-11)

(അവന്‍ തന്നെത്തന്നെ ശൂന്യനാക്കി; ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി)

ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യ മായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണ പ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി. ആക യാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മട ക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാ വായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവു കളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
കര്‍ത്താവിന്റെ വചനം.

സുവിശേഷത്തിനു മുമ്പ് ചൊല്ലാവുന്ന വാക്യം

കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി. (Phil. 2 : 8 – 9) ക്രിസ്തു മരണംവരെ അതേ കുരിശുമരണം വരെ അനു സരണമുള്ളവനായി തന്നെത്തത്തെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. കര്‍ത്താ വായ യേശു ക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (23 : 1- 49)

(നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവചരിത്രം)

അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടു പോയി. അവര്‍ അവന്റെ മേല്‍ കുറ്റംചുമത്താന്‍ തുടങ്ങി: ഈ മനുഷ്യന്‍ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുക യും താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെ ടുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. പീലാ ത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാ വാണോ? അവന്‍ മറുപടി പറഞ്ഞു: നീ തന്നെ പറയു ന്നുവല്ലോ. പീലാത്തോസ് പുരോഹിത പ്രമുഖന്‍മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവും കാണുന്നില്ല. അവരാകട്ടെ, നിര്‍ബന്ധ പൂര്‍വം പറഞ്ഞു: ഇവന്‍ ഗലീലി മുതല്‍ ഇവിടം വരെ യും യൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇള ക്കി വിടുന്നു.
ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യന്‍ ഗലീലിയക്കാ രനാണോ എന്നുചോദിച്ചു. അവന്‍ ഹേറോദേസിന്റെ അധികാരത്തില്‍പ്പെട്ടവനാണെന്നറിഞ്ഞപ്പോള്‍ പീലാ ത്തോസ് അവനെ അവന്റെ അടുത്തേക്ക് അയച്ചു. ആ ദിവസങ്ങളില്‍ ഹേറോദേസ് ജറുസലെമില്‍ ഉണ്ടായിരുന്നു. ഹേറോദേസ് യേശുവിനെക്കണ്ടപ്പോള്‍ അത്യധികം സന്തോ ഷിച്ചു. എന്തെന്നാല്‍, അവന്‍ യേശുവിനെപ്പറ്റി കേട്ടിരു ന്നതുകൊണ്ട് അവനെ കാണാന്‍ ആഗ്രഹിച്ചിരുന്നു; അവന്‍ ചെയ്യുന്ന ഏതെങ്കിലും ഒരദ്ഭുതം കാണാമെന്നു പ്രതീ ക്ഷിക്കുകയും ചെയ്തിരുന്നു. അതിനാല്‍, അവന്‍ പലതും അവനോടു ചോദിച്ചു. പക്‌ഷേ, അവന്‍ ഒന്നിനും ഉത്തരം പറഞ്ഞില്ല. പ്രധാനപുരോഹിതന്‍മാരും നിയമ ജ്ഞരും അവന്റെ മേല്‍ ആവേശപൂര്‍വം കുറ്റം ചുമ ത്തിക്കൊണ്ട് ചുറ്റും നിന്നിരുന്നു. ഹേറോദേസ് പടയാ ളികളോടു ചേര്‍ന്ന് അവനോടു നിന്ദ്യമായി പെരുമാറു കയും അവനെ അധിക്‌ഷേപിക്കുകയും ചെയ്തു. അവന്‍ യേശുവിനെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോ സിന്റെ അടുത്തേക്കു തിരിച്ചയച്ചു. അന്നുമുതല്‍ ഹേറോ ദേസും പീലാത്തോസും പരസ്പരം സ്‌നേഹിതന്‍മാരാ യി. മുമ്പ് അവര്‍ ശത്രുതയിലാണു കഴിഞ്ഞിരുന്നത്.
പീലാത്തോസ് പുരോഹിതപ്രമുഖന്‍മാരെയും നേതാക്കന്‍ മാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു: ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങള്‍ ഇവനെ എന്റെ മുമ്പില്‍കൊണ്ടുവന്നു. ഇതാ, നിങ്ങ ളുടെ മുമ്പില്‍വച്ചുതന്നെ ഇവനെ ഞാന്‍ വിസ്തരിച്ചു. നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ ഒന്നുപോലും ഇവ നില്‍ ഞാന്‍ കണ്ടില്ല. ഹേറോദേസും കണ്ടില്ല. അവന്‍ ഇവ നെ എന്റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഇവന്‍ ചെയ്തിട്ടില്ല. അതിനാല്‍ ഞാന്‍ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. അപ്പോള്‍, അവര്‍ ഏക സ്വര ത്തില്‍ ആക്രോശിച്ചു: ഇവനെ കൊണ്ടുപോവുക. ബറാബ്ബാ സിനെ ഞങ്ങള്‍ക്കു വിട്ടുതരിക. പട്ടണത്തില്‍ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്. യേശുവിനെ വിട്ടയ യ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കല്‍ കൂടി അവരോടു സംസാരിച്ചു. അവരാകട്ടെ, ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്നു വിളിച്ചു പറഞ്ഞുകൊണ്ടി രുന്നു. പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മ പ്രവര്‍ത്തിച്ചു? വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഞാന്‍ അവനില്‍ കണ്ടില്ല. അതുകൊണ്ട് ഞാന്‍ അവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. അവനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബ ന്ധപൂര്‍വം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിര്‍ബന്ധം തന്നെ വിജയിച്ചു. അവര്‍ ആവശ്യപ്പെട്ടത് അനുവദിച്ചു കൊടുക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചു. അവര്‍ ആവശ്യപ്പെട്ട മനു ഷ്യനെ കലാപത്തിനും കൊലപാതകത്തിനും കാരാഗൃ ഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നവനെ അവന്‍ വിട്ടയയ് ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്‍ പിച്ചു കൊടുക്കുകയും ചെയ്തു.
അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തു നിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാ രനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേശുവി ന്റെ പുറകേ ചുമന്നുകൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടു കയുംചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശു വിന്റെ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരി ഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെ പ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്ക ളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും. അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും. പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ് ചെയ്യു ന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?
കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി. തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും – ഒരു വനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തു വശത്തും-ക്രൂശിച്ചു. യേശു പറഞ്ഞു: പിതാവേ, അവ രോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു. ജനം നോക്കിനിന്നു. പ്രമാണികളാ കട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍ മറ്റുള്ള വരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെ ങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ. പടയാളികള്‍ അടുത്തു വന്ന് വിനാഗിരി കൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു: നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക് ഷിക്കുക. ഇവന്‍ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു. കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങ ളെയും രക്ഷിക്കുക! അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാ വിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതി ഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടു കൂടെ പറുദീ സായില്‍ ആയിരിക്കും.
അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍ പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപി ച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവ ത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്ച കാണാന്‍ കൂടിയിരുന്ന ജന ക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചു കൊണ്ടു തിരിച്ചു പോയി. അവന്റെ പരിചയക്കാരും ഗലീലിയില്‍ നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെ ല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ഈ ആത്മബലിയിൽ കുരുത്തോലകളേന്തി നിങ്ങളുമുണ്ട് ഒപ്പം

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരി ജീവമാതാ ഇടവകയിലെ ഈ പ്രാവിശ്യത്തെ ഓശാന ഞായർ ഹൃദയഭേദകമായി. യേശുവിൻ്റെ ജറുസലേം പ്രവേശം ആവേശത്തോടെ അനുസ്മരിച്ച് ഓശാന പാടിയിരുന്ന മട്ടാഞ്ചേരിയുടെ തെരുവുകൾ ഇന്ന്

ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്

മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്‌. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ

വണ്‍ ടു ത്രി തുര്‍ക്കി

ശരത് വെണ്‍പാല War is the wicked game of bastards യുദ്ധം തന്തയ്ക്കു പിറക്കാത്തവരുടെ തലതെറിച്ചവിനോദം വെറിപിടിച്ച കളി രണമാണ് അകമേയും പുറമേയും ഒരു സയറന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*