നിന്നെ ഈശോ വീഞ്ഞാക്കും.

നിന്നെ ഈശോ വീഞ്ഞാക്കും.

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

നിന്നെ ഈശോ വീഞ്ഞാക്കും.

വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച് യേശുവിന്റെ ആദ്യത്തെ അടയാളം അല്ലെങ്കില്‍ അത്ഭുതമാണ് കാനായിലെ കല്യാണ വീട്ടില്‍ വീഞ്ഞൂ തീര്‍ന്നു പോയപ്പോള്‍ പരിശുദ്ധ കന്യകാമാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം വെള്ളം വീഞ്ഞാക്കി മാറ്റി ആ കുടുംബത്തെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. യേശുവിന്റെ ലോകമറിയുന്ന വളരെ പ്രസിദ്ധമായ അത്ഭുതങ്ങളിലൊന്നാണിത്. ലോകം മുഴുവന്‍ ആവേശത്തോടെ പാനം ചെയ്യുന്ന ‘വീഞ്ഞ്’ എന്നു പറയുന്ന ആസ്വാദ്യപാനീയം ഈശോ സാഹചര്യത്തിന്റെ വെള്ളത്തെ രൂപാന്തരപ്പെടുത്തി എന്നതിനാലാണത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നമ്മുടെ നാട്ടിലെ ക്രിസ്ത്യന്‍ വിവാഹങ്ങളുടേയും മനസമ്മത പരിപാടികളുടേയും മാമോദീസായുടേയുമെല്ലാം വെല്‍ക്കം ഡ്രിങ്ക് ആയിരുന്നു മുന്തിരിയില്‍ കെട്ടിയുണ്ടാക്കിയ വീഞ്ഞും കൂടേ കേക്കും. ഇന്നുമുണ്ടത്. എന്നാല്‍ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് കുറവാണ്. ഇന്ന് അതു കൂടുതലായി ക്രിസ്മസ് ആഘോഷങ്ങളുടെ മാത്രം ഭാഗമായി മാറിയിരിക്കുന്നു. നമുക്കാണെങ്കില്‍ വീഞ്ഞുണ്ടാക്കുവാന്‍ മുന്തിരി വാങ്ങി കെട്ടിയെടുക്കണം. എന്നാല്‍ ഇസ്രയേലില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. വിശുദ്ധ ഗ്രന്ഥം പരിശോധിച്ചാല്‍ മനസിലാകും ഇസ്രായേല്‍ എന്നു പറയുന്നത് മുന്തിരിത്തോട്ടങ്ങളുടെ നാടാണ്. ഇസ്രായേലിനെ തന്നെ ദൈവം നട്ട മുന്തിരിച്ചെടിയായി പഴയ നിയമത്തില്‍ പലയിടങ്ങളില്‍ പറയുന്നുണ്ട്. എന്തിന് യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായത്തില്‍ ഈശോ സ്വയം വിശേഷിപ്പിക്കുന്നത് മുന്തിരിച്ചെടിയേയാണ്. അതുകൊണ്ട് മുന്തിരിയും വീഞ്ഞും എന്നു പറയുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. അവരുടെ വിവാഹസല്‍ക്കാര വേളകളിലെ പ്രധാന ഇനമായിരുന്നു. ”വീഞ്ഞില്ലാതെ ആനന്ദമില്ല” എന്നത് ഇസ്രായേല്‍ക്കാര്‍ക്ക് ചിര പരിചിതമായ പഴഞ്ചൊല്ലു കൂടെയായിരുന്നു. സംഖ്യയുടെ പുസ്തകം 28 അനുസരിച്ച് ലഹരിയുള്ള വീഞ്ഞായിരുന്നു ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനുള്ള പാനീയ ബലിയായി വിശുദ്ധ സ്ഥലത്ത് ഒഴിക്കേണ്ടത്. (സംഖ്യ 28) ഇങ്ങനെ എപ്പോഴും എല്ലായിടത്തും ലഭ്യമായിരുന്ന വീഞ്ഞാണ് കാനായിലെ കല്യാണത്തിന് തീര്‍ന്നു പോകുന്നത്.

വീഞ്ഞു തീര്‍ന്നുപോവുക എന്നാല്‍ നമ്മുടെ നാട്ടിലെ കല്യാണങ്ങള്‍ക്ക് ബിരിയാണി തീര്‍ന്നുപോവുക എന്ന അവസ്ഥ മാത്രമായിരുന്നില്ല. അത് കുറച്ചു ഭക്ഷണം വച്ച് കൂടുതല്‍പ്പേരെ വിളിക്കുന്നതുകൊണ്ടോ, പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളുകള്‍ ഭക്ഷണം കഴിക്കുവാന്‍ എത്തുന്നതുകൊണ്ടോ സംഭവിക്കുന്നതാണ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.
യഹൂദരുടെ രീതിയനുസരിച്ച് ഒരു സ്ത്രീയുടെ ആദ്യവിവാഹമാണെങ്കില്‍ അതിന്റെ ആഘോഷങ്ങള്‍ ഒരാഴ്ചയോളം നീണ്ടു നിന്നിരുന്നു. അതുകൊണ്ടു തന്നെ ഇത്രയും ദിവസത്തെ ആഘോഷങ്ങള്‍ക്കാവശ്യമായ വീഞ്ഞ് സ്‌നേഹിതരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുമാണ് സംഭരിച്ചിരിക്കുന്നത്. വീഞ്ഞു തീര്‍ന്നുപോയി എന്നു പറഞ്ഞാല്‍ വേണ്ടത്ര വീഞ്ഞ് ബന്ധുക്കളില്‍ നിന്നും ശേഖരിക്കാനായില്ല എന്നു മാത്രമല്ല അര്‍ത്ഥം പിന്നെയോ അവര്‍ക്കു ആവശ്യത്തിനു ബന്ധുക്കും സുഹൃത്തുക്കളുമില്ലെന്നും ഉള്ളവരുമായി നല്ല ബന്ധമില്ലെന്നുമാണ്.

ഇല്ലായ്മയുടേയും വല്ലായ്മയുടേയും ഈ പ്രതിസന്ധി വേളയില്‍ പച്ചവെള്ളത്തെ മുന്തിയ ഇനം വീഞ്ഞാക്കിമാറ്റി വിവാഹാഘോഷങ്ങളുടെ മാറ്റു കുറയ്ക്കാതെ മുന്നോട്ടു നയിക്കുക മാത്രമല്ല കുടുംബ ബന്ധങ്ങള്‍ക്കു പുതുവീഞ്ഞിന്റെ വരവോടുകൂടി പുതിയ ഓജസും ശക്തിയും നല്‍കുകയായിരുന്നു. ഈശോ നല്‍കിയ മുന്തിയ വീഞ്ഞിന്റെ ആനന്ദം കുറച്ചൊന്നുമായിരുന്നില്ല. കണക്കനുസരിച്ച് രണ്ടോ മൂന്നോ അളവു കൊള്ളുന്ന കല്‍ഭരണിയെന്നു പറയുന്നത് 80 മുതല്‍ 120 ലിറ്റര്‍ വരെയാണ്. അങ്ങനെയെങ്കില്‍ അവിടെ 600 ലിറ്ററോളം വെള്ളമാണ് വീഞ്ഞായി മാറിയത്. അത് ഈശോയ്ക്കുമേല്‍ ദൈവം നല്‍കുന്ന സമൃദ്ധി അല്ലാതെ മറ്റെന്താണ്.

നമ്മുടെ ഇല്ലായ്മയുടെ സങ്കടങ്ങളുടെ ഉടഞ്ഞ ബന്ധങ്ങളുടെയൊക്കെ പച്ചവെള്ളത്തെ ധൈര്യപൂര്‍വ്വം പരിശുദ്ധ അമ്മയോട് ചേര്‍ന്നു നിന്നു ഈശോയുടെ സാന്നിധിയില്‍ കോരിവയ്ക്കാന്‍ കഴിഞ്ഞാല്‍ ഈശോ അതിനെ ആരും വീചാരിക്കാത്ത രീതിയില്‍ മാധൂര്യമുള്ള വീഞ്ഞായി മാറ്റും. ചെയ്യേണ്ടത് ഒന്നു മാത്രം എല്ലാം ഈശോയ്ക്കു സമര്‍പ്പിക്കുക. നിന്നെ അവന്‍ മറ്റുള്ളവര്‍ക്കു ആനന്ദവും സ്‌നേഹവും പകരുന്ന മേല്‍ത്തരം വീഞ്ഞാക്കി മാറ്റും തീര്‍ച്ച.

ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (62 : 15)

(മണവാളന്‍ മണവാട്ടിയില്‍ ആനന്ദം കണ്ടെത്തുന്നു)

സീയോന്റെ ന്യായം പ്രഭാതംപോലെയും ജറുസലെ മിന്റെ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാ ശിക്കുന്നതുവരെ അവളെ പ്രതി ഞാന്‍ നിഷ്‌ക്രി യനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല. ജനത കള്‍ നിന്റെ നീതികരണവും രാജാക്കന്‍മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും. കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും. കര്‍ത്താവിന്റെ കൈയില്‍ നീ മനോഹരമായ ഒരു കിരീടമായി രിക്കും; നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയ മകുടവും. പരിത്യക്തയെന്നു നീയോ, വിജനം എന്നു നിന്റെ ദേശമോ ഇനിമേല്‍ പറയപ്പെ ടുകയില്ല. എന്റെ സന്തോഷം എന്നു നീയും, വിവാ ഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും. എന്തെ ന്നാല്‍, കര്‍ത്താവ് നിന്നില്‍ ആനന്ദം കൊള്ളുന്നു; നിന്റെ ദേശം വിവാഹിതയാകും. യുവാവ് കന്യ കയെ എന്നപോലെ നിന്റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയിലെന്ന പോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(96: 1+2a, 2b3, 78a, 910ab)

ജനപദങ്ങളുടെയിടയില്‍ കര്‍ത്താവിന്റെ അത്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കു വിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതി ക്കട്ടെ! കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
ജനപദങ്ങളുടെയിടയില്‍ ……
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍; അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍. ജനതക ളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷി ക്കുവിന്‍; ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
ജനപദങ്ങളുടെയിടയില്‍ ……
ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍; മഹത്വവും ശക് തിയും കര്‍ത്താവിന്‍േറതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം അവി ടുത്തെ മഹത്വപ്പെടുത്തുവിന്‍
ജനപദങ്ങളുടെയിടയില്‍ ……
വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധി ക്കുവിന്‍; ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ! ജനതകളുടെ ഇടയില്‍ പ്രഘോ ഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; അവിടുന്നു ജന തകളെ നീതിപൂര്‍വം വിധിക്കും.
ജനപദങ്ങളുടെയിടയില്‍ ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (12: 411)

(ഓരോരുത്തനും തന്റെ ഇഷ്ടംപോലെ വിഭജിച്ചു കൊടുക്കുന്നത് ഒരേ ആത്മാവാണ്)

സഹോദരരേ, ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവൃത്തിക ളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാ റ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതു നന്‍മയ്ക്കുവേണ്ടിയാണ്. ഒരേ ആത്മാവു തന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരു വനു രോഗശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരു വന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരു വനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തി നുള്ള വരവും, അതേ ആത്മാവു തന്നെ നല്‍കുന്നു. തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (2 ഠവല.ൈ 2 : 14) നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കു ന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു – അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (2: 111)

(ഗലീലിയായിലെ കാനായില്‍വച്ച് യേശു തന്റെ ആദ്യത്തെ അടയാളം പ്രവര്‍ത്തിച്ചു)

അക്കാലത്ത്, ഗലീലിയിലെ കാനായില്‍ ഒരു വിവാഹ വിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടാ യിരുന്നു. യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്ഷണി ക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീര്‍ന്നു പോയ പ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യഹൂ ദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ് ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായി രുന്നു. ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്റെ അടുത്തു കൊണ്ടു ചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. അവന്‍ മണ വാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരി പിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്റെ ശിഷ്യന്‍ മാര്‍ അവനില്‍ വിശ്വസിച്ചു.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
sunday homily malayalam

Related Articles

രണ്ടു നഗരങ്ങളുടെ കഥ – വീണ്ടും വായിക്കുമ്പോള്‍

തടവുകാരന്‍ ചിന്തിക്കുകയാണ്: ഇതു തന്റെ ജീവിതത്തിലെ അന്ത്യരാവാണ്. അയാള്‍ ഭീതിയോടെ അന്ത്യമണിക്കൂറുകള്‍ എണ്ണുകയാണ്. ഒമ്പത്, പത്ത്, പതിനൊന്ന്……… നേരം പുലരുമ്പോള്‍ 52 ശിരസ്സുകള്‍ അറ്റുവീഴും. അതിലൊന്നു തന്റേതായിരിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതി വികസനമോ വിപത്തോ? വിഴിഞ്ഞം രാജ്യാന്തര ആഴക്കടല്‍ തുറമുഖ പദ്ധതിയില്‍ കേരളത്തിന് വികസനത്തെക്കാള്‍ വിപത്താണ് പതിയിരിക്കുന്നത് എന്നതിനുള്ള കാരണങ്ങളാണ് ചുവടെ പ്രതിപാദിക്കുന്നത്. നാം ചോദിക്കുന്ന

വേറിട്ട രാഷ്ട്രീയത്തിന്റെ കേരള തനിമ

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭീമമായ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ ചരിത്ര ഭാഗധേയം തിരുത്തികുറിക്കുമ്പോള്‍ കേരളത്തിന്റെ പൊതുമനസ്സ് ദേശീയ മുഖ്യധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നത് ആശ്ചര്യകരമായി തോന്നാം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*