ജോമ ചരിത്ര സെമിനാർ നാളെ (ഡിസംബർ 12,13,14) ആശീർഭവനിൽ

ജോമ ചരിത്ര സെമിനാർ  നാളെ (ഡിസംബർ 12,13,14) ആശീർഭവനിൽ

കൊച്ചി : ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററിയുടെയും കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രിദിന പഠനശിബരം സംഘടിപ്പിക്കും. ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് എന്ന വിഷയമാണ് പഠനവിധേയമാക്കുന്നത്. 12-ാം തീയതി രാവിലെ  10.30 മുതല്‍ 3.30 വരെ എറണാകുളം ആശിര്‍ഭവനിലും 13, 14 തീയതികളില്‍ ഓണ്‍ലൈനില്‍ വെബിനാറുമായാണ് പഠനശിബരം സംഘടിപ്പിച്ചിട്ടുള്ളത്. 12ന് രാവിലെ 10മണിക്ക് കണ്ണൂര്‍ ബിഷപ്പും ഹെറിട്ടേജ് കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ഹെറിട്ടേജ് കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി പാട്ടപ്പറമ്പില്‍, സെക്രട്ടറി മാത്തച്ചന്‍ അറക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ശാസ്ത്രപുരോഗതിക്ക് ഭാരതത്തിലെ മിഷണറിമാരുടെ സംഭാവനകളെന്ന വിഷയത്തില്‍ പ്രൊഫ. ഡോ. ജോസ് കോഴന്തടം എസ്‌ജെ പ്രബന്ധം അവതരിപ്പിക്കും. സെന്റ് തെരേസാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സി. ട്രീസ സിഎസ്എസ്ടി മോഡറേറ്റായിരിക്കും. രണ്ടാമത്തെ സെഷനില്‍ പ്രൊഫ. ഡോ. എം.കെ പ്രസാദ് ഹോര്‍ത്തൂസ് മലബാറിക്കൂസ് ഒരു വിശകലനം എന്ന പ്രബന്ധം അവതരിപ്പിക്കും. ഡോ. സൈമണ്‍ കൂമ്പയില്‍ മോഡറേറ്ററായിരിക്കും. മൂന്നാമത്തെ സെഷന്‍ വിരിദാരിയും ഓറിയന്താലേ ഹോര്‍ത്തൂസ് മലബാറിക്കൂസ് താരതമ്യ പഠനത്തെക്കുറിച്ചുള്ളതാണ്. ഡോ. ലില്ലി ജോര്‍ജ് മോഡറേറ്ററാകുന്ന സെഷനില്‍ ഡോ, അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി വിഷയാവതരണം നടത്തും. ജീവനാദം എഡിറ്റര്‍ ജെക്കോബി എഴുതിയ അമരലതാംഗുലി, ഫാ. ആന്റണി പാട്ടപ്പറമ്പില്‍ എഴുതിയ ക്രിസ്തുമത സമ്പൂര്‍ണചരിത്രം ചോദ്യോത്തരങ്ങളിലൂടെ എന്നീ പുസ്തകങ്ങള്‍ സെമിനാറില്‍ പ്രകാശനം ചെയ്യും.
രണ്ടാം ദിവസം വൈകിട്ട് 7ന് ശാസ്ത്രപുരോഗതിയും കേരള ക്രൈസ്തവസമൂഹവും എന്ന വിഷയത്തില്‍ ഡോ. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, മത്തേവൂസ് പാതിരി: ജീവിതവും രചനകളും എന്ന വിഷയത്തില്‍ സി. ഡോ. സൂസി കിണറ്റിങ്കല്‍ സിടിസിയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപനദിവസമായ ഡിസംബര്‍ 14ന് മത്തേവൂസ് പാതിരിയുടെ ഹോര്‍ത്തൂസ് മലബാറിക്കൂസ് : ചില ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍, ഹോര്‍ത്തൂസ് മലബാറിക്കൂസ് പരിഭാഷാചരിത്രം എന്നീ വിഷയങ്ങളില്‍ ഡോ. ചാള്‍സ് ഡയസും ആന്റണി പുത്തൂരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വെബിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഹെറിട്ടേജ് കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി പാട്ടപ്പറമ്പിലുമായി (8281494909) ബന്ധപ്പെടേണ്ടതാണ്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
ashirbhavanjomah seminarmatheus pathiri

Related Articles

ഐഎസ് ഭീകരൻറെ ഭാര്യയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി

2015 ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയി ഐഎസ് ഭീകരനെ വിവാഹം ചെയ്ത ഷമീമ ബീഗത്തിൻറെ ബ്രിട്ടൻ പൗരത്വം റദ്ദാക്കി. പൂർണ്ണ ഗർഭിണിയായിരുന്ന ഷമീമ ബീഗം പ്രസവത്തിനായി ബ്രിട്ടനിലേക്ക്

മിരിയാമിനു ലഭിച്ച ശിക്ഷ

ഇസ്രായേല്‍ ജനം ഈജിപ്തില്‍ അടിമത്തത്തില്‍ കഴിയുന്ന വേളയില്‍ മോശ ഒരു ഈജിപ്തുകാരനെ വധിച്ചിരുന്നു. അയാള്‍ തന്റെ സഹോദരരെ ഉപദ്രവിക്കുന്നതുകണ്ട് സഹിക്കാതെയാണ് മോശ ഈ കൊടുംപാതകം ചെയ്തത്. പിന്നീടയാള്‍

പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*