ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/എന്‍ജിനിയറിഗ് കോളജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ കവിയരുത് (ബിപിഎല്‍ കാര്‍ക്ക് മുന്‍ഗണന). അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. http://www.minoritywelfare.kerala.gov.in/ ‍ ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 18. ഫോണ്‍: 0471 2300524.

 

 


Related Articles

കഴുമരം കത്തിച്ച് പ്രതിഷേധം യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത

ആലപ്പുഴ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ സംഭവത്തില്‍ ആലപ്പുഴ രൂപത യുവജ്യോതി കെസിവൈഎം കഴുമരം കത്തിച്ച് പ്രതിഷേധിച്ചു. വൈകീട്ട് ആലപ്പുഴ മെത്രാസന മന്ദിരത്തിന് സമീപമുള്ള റെയില്‍വേ ലെവല്‍ ക്രോസിനടുത്തുനിന്ന്

തിരുവനന്തപുരം അതിരൂപത 28 യുവതികള്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

തിരുവനന്തപുരം: സാമൂഹ്യതിന്മകളും ധൂര്‍ത്തുമാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇവയെ ജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ സമൂഹത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നും

കെഎല്‍സിഎ ‘സാന്ത്വനസ്പര്‍ശം’ ക്യാമ്പുകള്‍

കോട്ടപ്പുറം: കെഎല്‍സിഎ സാന്ത്വനസ്പര്‍ശം എന്ന പേരില്‍ പ്രളയബാധിതര്‍ക്കായി ചെറായി ജപമാല രാജ്ഞി ദൈവാലയത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് എസ് ശര്‍മ എംഎല്‍എ ഉദ്ഘടനം ചെയ്തു. മഞ്ഞുമാതാ ബസിലിക്ക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*