ഉന്നതപഠനത്തിനു വിവിധ സ്‌കോളര്‍ഷിപ്പുകള്‍

ഉന്നതപഠനത്തിനു വിവിധ സ്‌കോളര്‍ഷിപ്പുകള്‍

 

ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പുകള്‍
1. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണു സ്‌കോളര്‍ഷിപ്പുകള്‍.
എ. പി. ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് (6000 രൂപ) സര്‍ക്കാര്‍/ എയ്ഡഡ് സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നവര്‍ക്ക്. പെണ്‍കുട്ടികള്‍ക്ക് 10 ശതമാനം സംവരണം അപേക്ഷ നവംബര്‍ 25 വരെ.

2. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (15,000 രൂപ) സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിങ് ഡിപ്ലോമ/പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നവര്‍ക്ക്. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണു പ്രവേശനം എന്നു തെളിയിക്കുന്ന അലോട്‌മെന്റ് മെമ്മോയോ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. പ്ലസ്ടു പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് വേണം. പെണ്‍കുട്ടികള്‍ക്ക് 50 ശതമാനം സംവരണം. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലെങ്കില്‍ അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും നല്‍കും. അവസാന തീയതി നവംബര്‍ 20.
ബിപിഎല്‍ വിഭാഗത്തിനാണ് മുന്‍ഗണന. അവരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള നോണ്‍ക്രിമിലെയര്‍ വിഭാഗത്തേയും പരിഗണിക്കും. 2,3 വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമാണു സ്‌കോളര്‍ഷിപ്. കഴിഞ്ഞ വര്‍ഷം ലഭിച്ചവര്‍ അപേക്ഷിക്കേണ്ട. ദേശസല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടാകണം. 0471-2300524.
പുതുക്കാം സ്‌കോളര്‍ഷിപ്/സ്റ്റൈപ്പന്‍ഡ്

3. സി. എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്/ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് പുതുക്കാം. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ, പിജി, പ്രഫഷനല്‍ കോഴ്‌സ് പഠിക്കുന്ന മുസ്ലിം, ലത്തീന്‍ കത്തോലിക്കാ, പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക്. 2020-21 അധ്യായന വര്‍ഷം സ്‌കോളര്‍ഷിപു ലഭിച്ചവര്‍ക്കാണു പുതുക്കാന്‍ അവസരം. ബിരുദത്തിന് 5,000 രൂപ, പിജിക്ക് 6,000 രൂപ, പ്രഫഷനല്‍ കോഴ്‌സിന് 7,000 രൂപ എന്നിങ്ങനെയും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് ഇനത്തില്‍ 13,000 രൂപയാണു പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്, സ്‌കോളര്‍ഷിപ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലിലോ സ്ഥാപന മേധാവി അംഗീകരിച്ച സ്വകാര്യ ഹോസ്റ്റലിലോ താമസിക്കുന്നവര്‍ക്കു സ്‌റ്റൈപ്പന്‍ഡിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപ കവിയരുത്. ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് വേണം. അവസാന തീയതി നവംബര്‍ 11. 0471-2302090.

കോളജ് വിദ്യാഭ്യാസ വകുപ്പ് സ്‌കോളര്‍ഷിപ്
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്ഥാപന മേധാവിക്കു സമര്‍പ്പിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 6. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഓണ്‍ലൈന്‍ വഴി അപേക്ഷ അംഗീകരിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളര്‍ഷിപ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്, ഹിന്ദി സ്‌കോളര്‍ഷിപ്, സംസ്‌കൃത സ്‌കോളര്‍ഷിപ്, മുസ്ലിം/നാടാര്‍ സ്‌കോളര്‍ഷിപ്, ഫോര്‍ ഗേള്‍സ്, മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ് എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പു മുഖേന അനുവദിക്കുന്ന ആസ്പയര്‍ സ്‌കോളര്‍ഷിപ്പിനു സര്‍ക്കാര്‍ എയ്ഡഡ് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദം എംഫില്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും വിശദാംശങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.deescholarshipkerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 15നകം സമര്‍പ്പിക്കണം.
9446096580, 0471-2306580

ഈമെയില്‍: postmatricscholarship@gmail.com,

www.deescholarship@kerala.gov.in,

www.collegiateedu.kerala.gov.in


Related Articles

സോഷ്യല്‍ മീഡിയയിലൂടെ ആരെയും എന്തും പറയാമോ ? അഡ്മിന്‍ പ്രതിയാകുമോ ?

അഡ്വ. ഷെറി ജെ തോമസ് സ്വകാര്യമായി സ്വന്തം മുറിയില്‍ സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ സ്വയം തീരുമാനിച്ച് ചെയ്യുന്ന പല സോഷ്യല്‍ മീഡിയ വര്‍ത്തമാനങ്ങളും പ്രസിദ്ധീകരിച്ചുകഴിയുമ്പോള്‍ പിന്നെ അത്

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍           പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍

350 വനിതാ സംരംഭകര്‍ക്ക് 1.18 കോടി വായ്പാ സഹായം

കോട്ടപ്പുറം: രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി കേരള സംസ്ഥാന പിന്നാക്ക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*