ഭാരത സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് പാപ്പയെ പ്രധാനമന്ത്രി ക്ഷണിക്കണം -കെആര്‍എല്‍സിസി

എറണാകുളം: ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഫ്രാന്‍സിസ് പാപ്പയെ ഭാരതം സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു.
ജി 20 ഉച്ചകോടിക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി ഫ്രാന്‍സിസ് പാപ്പായുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള ക്ഷണം നല്‍കണമെന്നാണ് ആവശ്യം. ഫ്രാന്‍സിസ് പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഭാരത കത്തോലിക്ക സഭയുടെ മേലധ്യക്ഷന്മാര് പ്രധാനമന്ത്രിയോട് ഈ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നു. ഭാരതത്തിലെ ക്രൈസ്തവ സമൂഹവും ലോകവും ഈ സന്ദര്‍ശനം ആഗ്രഹിക്കുന്നു. കൊവിഡിനു ശേഷം ആത്മവിശ്വാസത്തോടെ മുന്നേറാന്‍ പാപ്പായുടെ സന്ദര്‍ശനം രാജ്യത്തിന് സഹായകരമാകുമെന്നും കെആര്‍എല്‍സിസി പ്രത്യാശ പ്രകടിപ്പിച്ചു.
2013 ഫെബ്രുവരി 28ന് കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനം കാത്തിരിക്കുകയാണ് ഇന്ത്യയിലെ ക്രൈസ്തവര്‍.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
തിരുവനന്തപുരം അതിരൂപത 28 യുവതികള്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു
തിരുവനന്തപുരം: സാമൂഹ്യതിന്മകളും ധൂര്‍ത്തുമാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇവയെ ജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ സമൂഹത്തിന്റെ ദൈനംദിന പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നും
സംസ്ഥാനത്തെ ബിവ്റേജസ് ഔട്ലെറ്റുകള് അടയ്ക്കുന്നു
കൊച്ചി: മദ്യവില്പന കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്തെ ബിവ്റേജസ് വില്പനശാലകള് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതുസംബന്ധിച്ച് ബിവ്റേജസ് കോര്പറേഷന് എംഡിയുടെ അറിയിപ്പ് മാനേജര്‍മാര്‍ക്ക് ലഭിച്ചു. കൊവിഡ്
വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
എറണാകുളം: വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് നല്കുന്ന സന്ദേശമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി. പരസ്പരം അകന്നുപോവുകയും അപരനെ ശത്രുവായി കരുതുകയും ചെയ്യുന്ന