വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പാടിയാരംപറമ്പിൽ നിര്യാതനായി

വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പാടിയാരംപറമ്പിൽ നിര്യാതനായി

കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരിജനറലും,  സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ ഇന്ന് (08/02/2022) വെളുപ്പിന് 3.20 ന് നിര്യാതനായി.

വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു. വരാപ്പുഴ അതിരൂപത വികാരിജനറൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ്. ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം പറവൂർ ഡോൺ ബോസ്ക്കോ, എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ, എളംകുളം,  എന്നിവിടങ്ങളിൽ സഹവികാരിയായും, നെട്ടൂർ, കാക്കനാട്, പറവൂർ, കലൂർ, വെണ്ടുരുത്തി, എറണാകുളം ഇൻഫെന്റ് ജീസസ്, കളമശ്ശേരി സെന്റ്. ജോൺ ഓഫ് ഗോഡ്,  ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കെ. എൽ. സി. എ സ്പെഷ്യൽ ഡയറക്ടർ, ജനറൽ കോർഡിനേറ്റർ ഫോർ മിനിസ്ട്രിസ് ആൻഡ് കമ്മീഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ വികാരിയായി സേവനം ചെയ്യുന്ന എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിൽ   ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

 മോൺ. ജോസഫ് പടിയാരം പറമ്പിലിന്റെ ഭൗതികദേഹം ഇന്ന് (08/02/2022) ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.30 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് കത്തീഡ്രലിൽ പരേതസ്മരണാ ദിവ്യബലി.

(08/02/2022) ഇന്ന് വൈകിട്ട് 7 മണി മുതൽ നാളെ (09/02/2022)ബുധൻ) രാവിലെ 8 മണി വരെ അദ്ദേഹത്തിന്റെ ഭവനത്തിൽ (ഞാറക്കൽ ഗവ. ആശുപത്രിയ്ക്ക് കിഴക്ക് NRA Lane) അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ രാവിലെ 8.15 മുതൽ 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയത്തിൽ പൊതുദർശനത്തിന് ശേഷം 10.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാരകർമ്മങ്ങൾ ആരംഭിക്കും.

 

Click this link to join Jeevanaadam WhatsApp group


Tags assigned to this article:
jose padiayaramparmbil

Related Articles

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല

*രാജ്യത്ത് ഇന്ന് 73 മരണം; ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒന്‍പതുപേര്‍

ദുരിത ബാധിതർക്കായി പാദുവാപുരത്ത് ‘പുതുജീവൻ’പദ്ധതി

അരൂർ/പൂച്ചാക്കൽ:പ്രളയ ദുരിതാശ്വാസത്തിന് അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളി ആവിഷ്‌കരിച്ച ‘പുതുജീവൻ’പദ്ധതിക്ക് ഇന്ന് (23-08-2018,വ്യാഴം ) തുടക്കം.രാവിലെ 11ന് അഡ്വ.എ എം ആരിഫ് എം എൽ എ

മോണ്‍. വി പി ജോസ് നെയ്യാറ്റിന്‍കര മീഡിയാ കമ്മീഷന്‍ ഡയറക്ടറായി ചുമതലയേറ്റു.

  നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ മീഡിയാ കമ്മീഷന്റെ പുതിയ സാരഥികളായി മോണ്‍. വി പി ജോസ്  ഡയറക്ടറും ഫാദര്‍ സജിന്‍ തോമസ് ഫാദര്‍ ജിബിന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*