നെയ്യാറ്റിന്‍കര രൂപത രജതജൂബിലി സംഗമം

ലാളിത്യവും സുതാര്യതയും കൊണ്ട് രൂപതയെ ഏകോപിപ്പിച്ചതാണ് നെയ്യാറ്റിന്‍കര രൂപതയുടെ വിജയം – ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം
നെയ്യാറ്റിന്‍കര: മെത്രാന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ സ്നേഹം, വിനയം, ഹൃദ്യത, ലാളിത്യം, സുതാര്യത, സത്യസന്ധത, കാര്യക്ഷമത തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ കൊണ്ട് രൂപതയെ ഏകോപിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞ വ്യക്തിത്വമാണ് ബിഷപ് വിന്‍സെന്റ് സാമുവലിന്റേതെന്ന് തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപക്യം അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര രൂപത സ്ഥാപിതമായതിന്റെയും പ്രഥമ ഇടയനായ ഡോ. വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേകത്തിന്റെയും രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്.
രൂപതയുടെ നാളിതു വരെ ഉള്ള ആത്മീയവും ഭൗതികവുമായ വളര്‍ച്ച പ്രശംസനീയം ആണെന്ന് ചടങ്ങില്‍ സന്നിഹിതരായിരുന്ന മെത്രാന്മാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അഭിപ്രായപ്പെട്ടു.
25 വര്‍ഷം പിറകിലോട്ടു നോക്കുമ്പോള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യം തോന്നുന്നത് ഒത്തൊരുമിച്ച് കൂട്ടായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതിലാണെന്ന് മറുപടി പ്രസംഗത്തില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പറഞ്ഞു.
നവംബര്‍ ഒന്നിന് രാവിലെ 9.30ന് ബിഷപ് വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ദിവ്യബലിയിലും തുടര്‍ന്ന് നടന്ന അനുമോദന, സമാപന സമ്മേളനങ്ങളിലും ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ്പുമാരായ ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമി, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. ക്രിസ്തുദാസ്, ഡോ. സ്റ്റാന്‍ലി റോമന്‍, മാര്‍ തോമസ് തറയില്‍ (ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍), ഡോ. ധര്‍മരാജ് റസാലം (ദക്ഷിണ കേരള മഹായിടവക ബിഷപ്), വിന്‍സന്റ് മാര്‍ പൗലോസ് (മാര്‍ത്താണ്ഡം രൂപത മെത്രാന്) തുടങ്ങിയവര്‍ സംബന്ധിച്ചു.
അനുമോദന സമ്മേളനം പാറശാല രൂപതാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയൂസും സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജുവും ഉദ്ഘാടനം ചെയ്തു. അനുമോദന സമ്മേളനത്തില്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷനായിരുന്നു.
ജസ്റ്റീസ് സുനില്‍ തോമസ്, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ആന്‍സലന്‍, അഡ്വ. എം. വിന്‍സെന്റ്, ജി. സ്റ്റീഫന്‍, വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, സെമിനാരി റെക്ടര്‍ ഡോ. ക്രിസ്തുദാസ് തോംസണ്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജി. നേശന്‍, പാറശാല മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഗ്രേസിക്കുട്ടി, രജത ജൂബിലി ആഘോഷകമ്മറ്റി ജനറല്‍ കണ്‍വീനര്‍ മോണ്‍. റൂഫസ് പയസ് ലീന്‍, സെക്രട്ടറി ഡോ. ജോസ് റാഫേല്‍ വിവിധ സംഘടനാ നേതാക്കള്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വൈദികര്‍, സന്ന്യസ്തര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
Related
Related Articles
വചനം പങ്കുവച്ച് സ്വര്‍ഗപുത്രി
എറണാകുളം: നാടകം മലയാളിയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന വികാരമാണ്. ദശാബ്ദങ്ങളായി കേരളക്കരയിലങ്ങോളമിങ്ങോളം നാടകരാവുകള്‍ സജീവമായി തുടരുന്നു. മലയാളിയുടെ രാഷ്ട്രീയ-സാമൂഹ്യജീവിതത്തെ ഇത്രമാത്രം അടയാളപ്പെടുത്തിയ മറ്റൊരു കലാരൂപവുമില്ല. ബ്രഹ്മാണ്ഡ ഡിജിറ്റല്‍ സിനിമകളും,
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ പരാമർശത്തിനെതിരെ ക്രൈസ്തവ സഭയിൽ വ്യാപക പ്രതിഷേധം
കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പരാമർശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി. ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത്
പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു
പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു. സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിനാണ് 100 രൂപ 50 പൈസ കുറഞ്ഞിരിക്കുന്നത്. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50