മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി സുഗതകുമാരി അന്തരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി സുഗതകുമാരി അന്തരിച്ചു

കേരളത്തിന്റെ സാഹിത്യ-സാമൂഹിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി വിടവാങ്ങി.

കോവിഡ് രോഗബാധയെതുടര്‍ന്നാണ് മരണം. ആരോഗ്യസ്ഥിതി മേശമായതിനെതുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. സാമൂഹിക- പരിസ്ഥിതി സുസ്ഥിരതയെ സംരക്ഷിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് സുഗതകുമാരി. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ചെയര്‍പേഴ്‌സണായിരുന്നു. സേവ് സൈലന്റ് വാലി പ്രതിഷ്ധത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

1934 ജനുവരി 22 പത്തനംതിട്ടയിലാണ് ജനിച്ചത്. ബേധേശ്വരന്‍ ആണ് പിതാവ്,വി.കെ കാര്‍ത്ത്യായനി അമ്മ.

അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്.

കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് , സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം.ആശാന്‍ സ്മാരക സമിതി അവാര്‍ഡ്, എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ബഹുമതിയും ലഭിച്ചിട്ടുണ്ട്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വിജ്ഞാന കൈരളിയിലെ വിവാദ മുഖപ്രസംഗം ചീഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ കുമ്പസാരത്തെ വികലമായും അപഹാസ്യമായും ചിത്രീകരിച്ച് മുഖപ്രസംഗം എഴുതിയ ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ ഖേദം

നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുതിക്കുളങ്ങര അന്തരിച്ചു.

നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുതിക്കുളങ്ങര അന്തരിച്ചു. കഴിഞ്ഞ വർഷം വല്ലാർപാടത്തു നടന്ന മിഷൻ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിസ്മരണീയമായിരുന്നു.. ജനനം കോട്ടയം ജില്ലയിലെ കല്ലറയിൽ 1943

കത്തോലിക്കാസഭയുടെ ആശുപത്രികള്‍ വിട്ടുനല്കും- കെസിബിസി

കൊച്ചി: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനോടും ലോക്ക് ഡൗണില്‍ കഴിയുന്നവരില്‍ രോഗബാധയുണ്ടായാല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*