റോമൻ കത്തോലിക്ക സഭക്ക് 13 പുതിയ കർദ്ദിനാള്ന്മാർ

ഫ്രാൻസീസ് പാപ്പാ ഇന്ന് 13 അർത്ഥികളെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തി. ഇതോടെ ആഗോളസഭയിലെ ആകെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയർന്നു.
ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ സംബന്ധിച്ച് സമ്മതിദാനം നല്കാൻ അവകാശമുള്ളവരാണ്. എന്നാൽ ശേഷിച്ച 101 പേർ പ്രായപരിധി കഴിഞ്ഞതിനാൽ ഈ വോട്ടവകാശമില്ലാത്തവരാണ്
വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഇന്ന് നടന്ന സാധാരണ പൊതുകൺസിസ്റ്ററിയിൽ വച്ചാണ് പാപ്പാ കർദ്ദിനാളന്മാരെ വാഴിച്ചത് ചുവന്ന തൊപ്പി, മോതിരം എന്നിവ ഈ ചടങ്ങിൻറെ ഭാഗമായി പുതിയ കാർഡിനാൾ മാരെ ഫ്രാൻസിസ് പാപ്പാ ധരിപ്പിച്ചു. ഓരോ കര്‍ദ്ദിനാളിനുമുള്ള സ്ഥാനികദേവാലയവും അനുവദിച്ചു നൽകി.
കോവിദ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത് .
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചടങ്ങിൽ നേരിട്ട് സംബന്ധിക്കുവാൻ സാധിക്കാതിരുന്ന ബ്രൂണേയിയുടെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് കൊര്‍ണേലിയൂസ് സിമ്മിനും, ഫിലിപ്പീന്‍സിലെ കപീസ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഫുയര്‍സേ അദ്വേങ്കുളയ്ക്കും ഇൻറർ നെറ്റിൻറെ സഹായത്തോടെ ചടങ്ങിൽ സംബന്ധിച്ചു.
മറ്റു 11 കര്‍ദ്ദിനാളന്മാര്‍ :
1. വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിക്കുന്നു ബിഷപ്പ് മാരിയോ ഗ്രേഷ് – മാള്‍ട്ട സ്വദേശി, 63 വയസ്സ്
2. ബിഷപ്പ് മര്‍ചേലോ സെമെറാരോ – ഇറ്റലി സ്വദേശി, 73 വയസ്സ്. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്.
3. ആര്‍ച്ചുബിഷപ്പ് ആന്റെണി കാമ്പന്താ – ആഫ്രിക്കയിലെ റുവാണ്ട സ്വദേശി, 73 വയസ്സ്. കില്‍ഗാലി അതിരൂപതയുടെ മെത്രാപ്പോലീത്ത.
4. ആര്‍ച്ചുബിഷപ്പ് വില്‍ട്ടണ്‍ ഡാനിയേല്‍ ഗ്രിഗരി അമേരിക്ക സ്വദേശി, 73 വയസ്സ്. ഇപ്പോള്‍ വാഷിങ്ടണ്‍ ടി.സി.യുടെ മെത്രാപ്പോലീത്തയാണ്.
5. ആര്‍ച്ചുബഷിപ്പ് ചെലസ്തീനോ അവോസ് ബ്രാകൊ സ്പെയിന് സ്വദേശി, 75 വയസ്സ്. തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ സാന്തിയാഗോ അതിരൂപതാദ്ധ്യക്ഷന്‍.
6. ആര്‍ച്ചുബിഷപ്പ് അഗുസ്തോ പാവുളോ ലൊദീചെ ഇറ്റലി സ്വദേശി 56 വയസ്സ്. ഇറ്റലിയിലെ സിയെന്നാ – കോളെ ദി വാള്ഡിയേല്സ മൊന്താള്ചീനോ അതിരൂപതയുടെ മെത്രാപ്പോലീത്ത.
7. ഫാദര്‍ മാവുരോ ഗമ്പേത്തി, കപ്പൂച്ചിന്‍ – ഇറ്റലി സ്വദേശി 55 വയസ്സ്
ഇറ്റലിയിലെ അസ്സീസി പട്ടണത്തിലെ ഫ്രാന്‍സിസ്കന്‍ സമൂഹത്തിലെ ശ്രേഷ്ഠാചാര്യന്.
8. ബിഷപ്പ് ഫെലീപെ അരിസ്മേന്തി എസ്ക്വിവേല്‍ (Bishop Felipe Arizmendi Esquivel) – മെക്സിക്കൊ സ്വദേശി, 80 വയസ്സ്. സാന്‍ക്രിസബല്‍ രൂപതയുടെ മുന്‍മെത്രാനായിരുന്നു.
9. ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി (Archbishop Silvano M. Tomasi) – ഇറ്റാലിയന്‍ 80 വയസ്സ്.
മുന്‍ അപ്പസ്തോലിക സ്ഥാനപതിയും ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ വത്തിക്കാന്റെ സ്ഥിരംനിരീക്ഷകനായും സേവനംചെയ്തിട്ടുണ്ട്. വിശ്രമജീവിതം നയിക്കവെയാണ് കര്‍ദ്ദിനാള്‍ സ്ഥാനം ലഭിച്ചത്.
10. റനിയേരോ കന്തലമേസ്സ, കപ്പൂച്ചിന്‍ – ഇറ്റലിക്കാരന്, 86 വയസ്സ്. പേപ്പല്‍ വസതിയുടെ ഔദ്യോഗിക ധ്യാനപ്രഭാഷകനായ ആത്മീയാചാര്യന്.
11. മോണ്‍സീഞ്ഞോര്‍ എന്റീക്കൊ ഫെറോച്ചി ഇറ്റലി സ്വദേശി, 80 വയസ്സ്.
വിഖ്യാതമായ ദൈവസ്നേഹത്തിന്റെ അമ്മ, (Divina Amore) എന്ന ഇറ്റലിയില്‍ റോമാരൂപതയുടെ കീഴിലുള്ള മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായി സേവനംചെയ്യുന്നു.
Related
Related Articles
മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ സമൂഹത്തിന് ചരിത്രവും സ്വത്വബോധവും ഉണ്ടാകാന്‍ ജീവിതം ഉഴിഞ്ഞുവച്ചു: ബിഷപ് ഡോ. ജോസഫ് കരിയില്‍
എറണാകുളം: സമൂഹത്തിനും സമുദായത്തിനും ചരിത്രമുണ്ടാകാനും സ്വത്വബോധവും ആത്മാഭിമാനവുമുണ്ടാകാനും ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ മാധ്യമപ്രവര്‍ത്തകനായിരുന്നു മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ എന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍
പെട്രോൾ-ഡീസൽ വർദ്ധന KLCA പ്രതിഷേധിച്ചു.
രാജ്യത്ത് കോവിഡ്- 19 മഹാമാരി മൂലം ജനങ്ങൾ ഏറെ സാമ്പത്തീക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അവസരത്തിൽ തുടർച്ചയായി പത്താം ദിവസവും പെട്രോൾ ഡീസൽ വില വർധിപ്പിച്ച തിനെതിരെ
തിരുനാള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: പ്രളയദുരന്തത്തിനുശേഷം അതിജീവനത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയില്‍ തിരുനാള്‍ ആഘോഷങ്ങളും ജൂബിലി ആഘോഷങ്ങളും തീര്‍ത്തും ലളിതമായി നടത്തണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇടയലേഖനത്തിലൂടെ നിര്‍ദ്ദേശം