ഐഎസ് ഭീകരർ തകർത്ത പരിശുദ്ധ കന്യാമറിയ രൂപം ഫ്രാൻസിസ് പാപ്പ പുനപ്രതിഷ്ഠിക്കും

ഇറാഖ്: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് കീറിമുറിച്ച ഇറാക്കിലേക്ക് പാപ്പയുടെ സന്ദർശനം ലോകം ആകാംഷയോടു കൂടിയാണ് നോക്കുന്നത്. മൊസൂളിനടുത്തുള്ള കരാമൽ ഗ്രാമത്തിലാണ് ഐഎസ് ഭീകരരുടെ ആക്രമണത്തിൽ ദേവാലയം തകർക്കപ്പെട്ടത്.
ദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന രൂപങ്ങൾ അപമാനിക്കപ്പെട്ടു. പരിശുദ്ധ കന്യകാമറിയ രൂപത്തിൻറെ ഇരുകരങ്ങളും തലയും ഐഎസ് ഭീകരർ വെട്ടിമാറ്റി. ഭീകരർ വെട്ടിമാറ്റിയ ഭാഗങ്ങൾ കണ്ടെടുത്ത് പുനഃക്രമീകരിച്ച് ഫ്രാൻസിസ് പാപ്പയോട് വെഞ്ചരിച്ച് നൽകുവാൻ വിശ്വാസികൾ ആവശ്യപ്പെടുകയായിരുന്നു. മാർച്ച് ഏഴാം തീയതി കരാമൽ ദേവാലയം സന്ദർശിക്കുമ്പോൾ ഫ്രാൻസിസ് പാപ്പാ പരിശുദ്ധ കന്യാമറിയ രൂപം പുനപ്രതിഷ്ഠിക്കും
മാർച്ച് 5 മുതൽ 8 വരെ നീളുന്ന പാപ്പയുടെ ഇറാക്ക് സന്ദർശനത്തിൽ ഇസ്ലാമിക സ്റ്റേറ്റ് ഭീകരർ തകർത്ത ഇറാഖിലെ മറ്റ് ദേവാലയങ്ങളും പാപ്പ സന്ദർശിക്കും
സന്ദർശനത്തിന്റെ ആദ്യദിവസം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ രക്ഷകയുടെ കന്യകാമറിയത്തിന്റെ ദേവാലയത്തിൽ അദ്ദേഹം സന്ദർശനം നടത്തും. ഐ എസ് ബോംബാക്രമണത്തിൽ 48 വിശ്വാസികളാണ് ഈ ദേവാലയത്തിൽ ദാരുണമായി കൊല്ലപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച ശുശ്രൂഷകൾ നടക്കുമ്പോഴായിരുന്നു ഐ എസ് ആക്രമണം. രണ്ടു വൈദികരും ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. നൂറോളം പേരെ ഭീകരർ ബന്ദികളാക്കുകയും ചെയ്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 48 പേരുടെയും നാമകരണ നടപടികൾ പ്രാദേശിക സഭ ആരംഭിച്ചിട്ടുണ്ട്.
കഠിനമായ സാഹചര്യങ്ങളിലും രക്തം കൊണ്ട് ക്രിസ്തുവിന് സാക്ഷ്യം നൽകിയ ഇറാഖിലെ സഭയെ സന്ദർശിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഇറാഖിലേക്ക് തിരിക്കും മുൻപ് വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലി
കൊല്ലം: ദൈവദാസന് ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബന്സിഗര് ദീപശിഖാ പ്രയാണവും ‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലിയും സംഘടിപ്പിച്ചു. കൊല്ലം രൂപത ബിസിസിയും കെസിവൈഎം യുവജനങ്ങളും
ദേവസഹായ മാധ്യസ്ഥ്യം ജാതിദ്വേഷമകറ്റാന്‍
ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ അല്മായ വിശുദ്ധനായി സാര്‍വത്രിക റോമന്‍ കത്തോലിക്കാ സഭ പ്രഖ്യാപിക്കുന്ന ലാസറസ് എന്ന ദേവസഹായത്തിന്റെ പേരിനൊപ്പം കണ്ടുവന്നിരുന്ന ‘പിള്ള’ എന്ന
വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാള്‍ റോമില്‍ ആഘോഷിച്ചു
റോം: റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കരുടെ ഇടവക, വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. എല്ലാ വർഷവും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും ഒരുക്കത്തോടും