RBC യുടെ “മാങ്ങ” മധുരിക്കുമോ ?

RBC യുടെ “മാങ്ങ” മധുരിക്കുമോ ?

പതറാത്ത രാഷ്ട്രീയ തന്ത്രങ്ങളുമായി ആർ.ബി.സി.

തീർച്ചയായും ഈ ജനത ചരിത്രം രചിക്കും. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ RBC മുന്നണിയ്ക്ക് വിജയം ഉറപ്പിച്ച് മുന്നോട്ട്..

ഇലക്ഷനിൽ പല തന്ത്രങ്ങളുണ്ട്. അതിലൊന്നാണ് എതിരാളികളുടെ ചിഹ്നങ്ങൾ ചിതറിക്കൽ. RBC ഈ വർഷം വടകരപ്പതി ഗ്രാമപഞ്ചായത്തിൽ10 വാർഡുകളിലും എരുത്തേൻപതി ഗ്രാമപഞ്ചായത്തിൽ 4 വാർഡുകളിലും കൊഴിഞ്ഞമ്പാറ ഗ്രാമ പഞ്ചായത്തിൽ 2 വാർഡുകളിലും 2 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മത്സരിക്കുന്നു. മഴനിഴൽ പ്രദേശമായ കൊഴിഞ്ഞമ്പാറ ഫർക്കയിൽ നാല് പതിറ്റാണ്ടുകളായി കുടിവെളളത്തിനുവേണ്ടി കേഴുന്ന ജനങ്ങൾക്കു വേണ്ടിയായിരുന്നല്ലോ RBC രൂപപ്പെട്ടത്. വെള്ളം തന്നെയായിരുന്നു RBC ഉയർത്തിയ പ്രാധാന ആവശ്യം. അതുകൊണ്ടുതന്നെ 5 കൊല്ലം മുൻപ് വാട്ടർ ടാപ്പായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ RBC യുടെ ചിഹ്നം. അംഗീകൃത രാഷ്ട്രീയ കക്ഷി അല്ലാത്തതുകൊണ്ട് ഒരേ ചിഹ്നം എല്ലാവർക്കും കിട്ടുക വിഷമകരമായിരുന്നു. പക്ഷേ കഴിഞ്ഞ ഇലക്ഷനിൽ കുറെ പേർക്ക് അത് ലഭിച്ചു.

 

ഇരുമുന്നണികളോടും ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുന്നതുകൊണ്ട് RBC യ്ക്ക് എതിരായ രാഷ്ട്രീയകളികൾ ധാരാളമുണ്ട്. അതിന്റെ ഭാഗമായി ഇക്കുറി വാട്ടർ ടാപ്പിനുവേണ്ടി കൂടുതൽ സ്വതന്ത്രർ രംഗത്ത് വന്നു. തൽഫലമായി വാട്ടർ ടാപ്പ് ചിഹ്നം എല്ലായിടത്തും കിട്ടില്ല എന്ന് ബോധ്യമുണ്ടായിരുന്നു. അത് മുന്നിൽ കണ്ട് ഈ വർഷം RBC സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിക്കാനുള്ള അവസാനദിനമാണ് പത്രിക നൽകിയത്. ആവശ്യപ്പെട്ട ചിഹ്നമോ “മാങ്ങ”യും. എതിരാളികൾക്ക് ഈ നീക്കം തിരിച്ചറിയാനോ പൊളിക്കാനോ കഴിഞ്ഞില്ല.

*ഇപ്പോൾ RBC യുടെ 18 സ്ഥാനാർത്ഥികളുടേയും ചിഹ്നം “മാങ്ങ.”*

പ്രചരണത്തിലും നീക്കങ്ങളിലും തികഞ്ഞ ആസൂത്രണം RBC പുലർത്തുന്നു. കഴിഞ്ഞ 5 വർഷം വടകരപ്പതി പഞ്ചായത്ത് ഭരിച്ച RBC യുടെ നേട്ടങ്ങളുടെ റിപ്പോർട്ടും അടുത്ത അഞ്ച് വർഷത്തേക്കുളള പ്രകടന പത്രികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിട്ടയായ പ്രവർത്തനങ്ങൾ.

 

KRLCC ആർബിസിയ്ക്ക് പിന്തുണയുമായി സജീവമായി രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയ ചർച്ചകളിലും പ്രഖ്യാപനച്ചടങ്ങിലും KRLCC ഭാരവാഹികൾ പങ്കെടുത്തു. അടുത്ത ആഴ്ച നടക്കുന്ന പ്രചരണ ജാഥകളിൽ KRLCC ഭാരവാഹികൾ പങ്കെടുക്കും.

RBC ഭാരവാഹികളായ ഫാ. അൽബർട്ട് ആനന്ദ് രാജ്, ഫാ.പോൾ, ജോൺ ബ്രിട്ടോ, ആൽബർട്ട്. ക്രിസ്റ്റഫർ, വില്യംസ്. വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റായിരുന്ന തെരേസ എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. സമ്പന്നരോടും അധികാര കേന്ദ്രങ്ങളോടും RBC സധൈര്യം മത്സരിക്കുന്നു. ജനങ്ങളാണ് അവരുടെ കരുത്ത്. ആ കരുത്തിൽ അവർ വിജയം നേടും.

അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി സമരം പോരാടുന്ന കൊഴിഞ്ഞമ്പാറ ഫർക്കയിലെ ജനങ്ങളെ നിങ്ങളും പിന്തുണയ്ക്കണേ …….


Tags assigned to this article:
rbcVadakarapathy

Related Articles

ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവയ്പ്പ്: അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.

ന്യൂയോര്‍ക്ക് : നിരവധിപ്പേര്‍ ഒത്തുകൂടിയ സെന്റ്.ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലില്‍ വെടിയുതിര്‍ത്തയാളെ പോലീസ് വെടിവെച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവാസ്പദമായ സംഭവം. ക്രിസ്തുമസ് കരോള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സെന്റ്

കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്‌ഐ അബ്ദുള്‍

മ്യൂസിയം ഓഫ് ദ് ബൈബിള്‍

അമേരിക്കയിലെ മ്യൂസിയം ഓഫ് ദ് ബൈബിള്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച കാഴ്ചബംഗ്ലാവുകളിലൊന്നാണ്. 2017 നവംബറിലാണ് ബൈബിള്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നത്. സ്വകാര്യ മേഖലയിലാണ് ഈ സംരംഭം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*