തപസ്സുകാലം നാലാം ഞായര്‍

Daily Readings
First Reading: 2 Chronicles 36:14-17, 19-23
Responsorial Psalm: Psalms 137:1-2, 3, 4-5, 6
Gospel: John 3:14-21
തപസ്സുകാലം നാലാം ഞായര്‍
രക്തം ചൊരിഞ്ഞുകൊണ്ടുപോലും രക്ഷിക്കുന്ന രക്ഷകനായ ദൈവത്തെക്കുറിച്ചുള്ള ബോധ്യമാണ് തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ച തിരുസഭാമാതാവ് നമുക്ക് നല്‍കുന്നത്. സൃഷ്ടി എന്നും സൃഷ്ടാവിനെ സംബന്ധിച്ചിടത്തോളം ഒത്തിരി വിലപ്പെട്ടതാണ്. സൃഷ്ടിയോടുള്ള സൃഷ്ടാവിന്റെ ബന്ധം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അത് ഒരു ആത്മബന്ധവും വൈകാരിക ബന്ധവും കൂടിയാണ്. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളോട് ഇഷ്ടമാണെങ്കിലും സ്വന്തം കുഞ്ഞിനോടുള്ള അമിതമായ ഇഷ്ടം കൂടുതല്‍ ഉണ്ടാവുന്നത് കാരണം അത് സ്വന്തമാണെന്നും. എന്റേതാണെന്ന തോന്നല്‍ പ്രത്യേക കരുതലിനും പരിഗണനയ്ക്കും സ്നേഹത്തിനും വഴിവയ്ക്കുകയും ചെയ്യും. കാക്കയ്ക്കുപോലും തന് കുഞ്ഞ് പൊന്‍കുഞ്ഞാണ്. ‘ഉണ്ടാക്കുന്നത്’ എന്തു തന്നെയായാലും ഉണ്ടാക്കിയവന് അത് എന്നും ‘Best’ തന്നെയാണ്. ശില്പമുണ്ടാക്കുന്ന ശില്പിക്കും, അടുക്കളയില്‍ കയറി ഉണ്ടാക്കുന്ന അമ്മയ്ക്കും പുസ്തകത്തിന്റെ താളു കീറി കപ്പലുണ്ടാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിനുപോലും തന്റെ സൃഷ്ടിയെക്കുറിച്ച് ചിന്തയുണ്ടായിരിക്കും. കുറവുകളെല്ലാം പരിഹരിച്ച് അത് ഏറ്റവും നന്നാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ശരിയായി വരണമെന്നുള്ള ആഗ്രഹത്തിനും തെറ്റില്ല. അതുകൊണ്ട് കേടുവന്നാല്‍ ശരിയാക്കുന്നതിനും തെറ്റുവന്നാല്‍ തിരുത്തുന്നതിനും ചീത്തയായാല്‍ നാന്നാക്കുന്നതിനും ശ്രമിച്ചുകൊണ്ട് എന്നും സൃഷ്ടിയെക്കാണാന് സൃഷ്ടാവിനറിയുകയും ചെയ്യാം. ഇതിന്റെ പിന്നിലെ അടിസ്ഥാന തത്ത്വം ന്യൂട്ടന്റെ ചലന നിയമമോ, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമോ (a+b)2 (a+b Whole Square formula ) അല്ല മറിച്ച് സ്നേഹം മാത്രമാണ്.
‘ഉണ്ടാവട്ടെ’ എന്ന് പറഞ്ഞ് ഉടയവന് ആറു ദിനം കൊണ്ട് സൃഷ്ടി കര്‍മ്മം പൂര്‍ത്തീകരിക്കുകയും ഉണ്ടായതെല്ലാം നല്ലതാണെന്ന് കാണുകയും ചെയ്യുന്നുണ്ടെങ്കിലും മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മാത്രം അങ്ങനെ പറയുന്നില്ല. അങ്ങനെ പറയണമെന്ന ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. കാരണം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യന് അവന്റെ സൃഷ്ടിയെ കരുതുകയും കാക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ മനസ്സുകാണിക്കുന്നെങ്കില് ഓര്‍ക്കുക നിന്നെ സൃഷ്ടിച്ച ദൈവത്തിന്റെ സ്നേഹവും കരുതലും കരുണയും ക്ഷമയും സരംക്ഷണവും ഒന്നും നിനക്കും അളക്കാവുന്നതിനേക്കാള് ആഴമുള്ളതും തിരിച്ചറിയുന്തോറും മനസ്സിലാകാത്തതുമാണ് അതു കൊണ്ടാണ് വചനം പറയുന്നത് അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാത്ത നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (യോഹന്നാന് 3:16)
ജീവന് കൊടുത്തുകൊണ്ട് സ്നേഹിക്കുന്ന ദൈവം എല്ലാവരും രക്ഷപ്പെടണം എന്നാഗ്രഹിക്കുന്ന ദൈവം ആ ദൈവത്തിലേക്ക് തിരിതെ വരാനുള്ള ക്ഷണമാണ് തപസ്സുകാലം നല്‍കുക. ‘conditions’ നിബന്ധനകള്‍ വച്ചുകൊണ്ടാണ് മനുഷ്യര്‍ സേനഹിക്കുക. എനിക്കാപത്താണെന്നും എന്റെ ശരീരം വേദനിക്കുന്നുവെന്നും തോന്നുന്നിടത്ത് നമ്മുടെ സ്നേഹബന്ധങ്ങള്‍ എല്ലാം അവസാനിക്കും പക്ഷെ സ്നേഹമെന്ന വാക്കിന് മരണത്തോളം ആഴമുണ്ടെന്നും, ശരീരം മുഴുവന്‍ മുറിയപ്പെട്ടാലും അനുസരണയോടും വിശ്വസ്തതത്തോടുംകൂടെ നില്‍ക്കണമെന്ന അര്‍ത്ഥമുണ്ടെന്നും കാണിച്ചു തന്ന ഒരു ദൈവം നമുക്കുണ്ട്. മൂന്നാണികളാല്‍ കുരിശില്‍ തൂങ്ങിയത് നമ്മോടുള്ള സ്നേഹം കൊണ്ടാണ് എന്റെ പാപത്തിന്റെ നാണം മറയ്ക്കാനാണ് അവന് ആകാശത്തിനും ഭൂമിക്കും മധ്യേ മരക്കുരിശില്‍ ഉടുതുണിപോലുമില്ലാതെ തൂക്കപ്പെട്ടത്. എനിക്ക് രക്ഷ നല്‍കാനാണ് ശിക്ഷയുടെ അടയാളമായ കുരിശിനെ വാരിപ്പുണര്‍ന്നത്. ഈ ദൈവത്തില്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണ് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. ഈ വെളിച്ചത്തെ തിരിച്ചറിയാതെ അസത്യത്തിന്റെ കൂരിരുട്ടില്‍ മിന്നുന്നതിനെല്ലാം പിറകേ നാം പോയാല്‍ വഴിതെറ്റും, കാലിടറും ഒടുവില്‍ ഇരുട്ടാണ് ഭേദം എന്ന തെറ്റായ ചിന്തയിലേക്കു പോകും.
വെളിച്ചം ദു:ഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം എന്ന് കവി പാടിയത്. ഇരുട്ട് നല്ലതായതുകൊണ്ടല്ല മറിച്ച് ഇരുട്ടത്ത് ചെയ്യുന്ന പ്രവൃത്തിയുടെയെല്ലാം ഫലം വെളിച്ചത്തില്‍ കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുമല്ലേ എന്ന ദു:ഖമാണത്. ദൈവമാകുന്ന പ്രകാശത്തില്‍ നിന്ന് നമ്മെ അകറ്റുന്ന ഇരുട്ടുകള്‍ എന്തുമാകട്ടെ മറികടക്കാന്‍ വിശ്വാസത്തിന്റെ തിരിവെട്ടം നമുക്ക് കൂടാകും. വെളിച്ചം കയ്യിലുണ്ടെങ്കില്‍ ഒപ്പമുള്ളവര്‍ക്കും വഴികാട്ടാനാവും. ഒരു സിനിമ ഡയലോഗ് ഓര്‍മ്മവരുന്നത് സത്യം കയ്പ്പാണ് എന്ന് പറയുന്ന നായകനോട് അവന്റെ അപ്പന് പറയും സത്യം കയ്പ്പായതുകൊണ്ടല്ല അസത്യം അതി മധുരമായ് നമുക്ക് തോന്നുന്നതാണ് പ്രശ്നം. പ്രിയപ്പെട്ടവരെ ദൈവമാകുന്ന സത്യത്തില്‍ നിന്ന് നമ്മെ അകറ്റിക്കളയുന്ന നാം അതി മധുരമെന്ന് വിശ്വസിക്കുന്ന അസത്യങ്ങളെ മനസ്സിലാക്കി നല്ല മധുരമുള്ള ദൈവത്തിലേക്ക് നമുക്ക് യാത്ര ചെയ്യാം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഫാദര്‍.ജോണ്സണ് മുത്തപ്പന് നടന്നുപോയി
യേശുദാസ് വില്യം നോട്ടിക്കല്‍ ടൈംസ് കേരള. ഫാദര്‍ ജോണ്സണ് മുത്തപ്പന് ഇനിയില്ലന്ന വാര്‍ത്ത കേട്ടപ്പോള്‍ കുറച്ചുനേരത്തെ ശൂന്യതയായിരുന്നു മനസ്സില്‍. ഈ ചെറുപ്പക്കാരന് നമ്മളിലേക്ക് എന്തിനുവന്നു..എന്തിനു പോയി
‘കൈത്താങ്ങ്’ മാഗസിന് പ്രകാശനം ചെയ്തു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ തേവന്‍പാറ ഫാത്തിമ മാതാ ദൈവാലയത്തിലെ വചനബോധന സമിതി പ്രളയത്തെയും പ്രളയാനന്തര കേരളത്തെയും ആസ്പദമാക്കി തയ്യാറാക്കിയ മാഗസിന് ‘കൈത്താങ്ങ്’ ശബരിനാഥന് എംഎല്‍എ വിദ്യാര്‍ഥി പ്രതിനിധി
ഉള്‍നാടന്‍ ജലാശയങ്ങള്‍ നല്‍കിയത് 1.92 ലക്ഷം മെട്രിക് ടണ്‍ മത്സ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,92,027 മെട്രിക്ടണ്‍ മത്സ്യം. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണിത്. മത്സ്യകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് 24,511 ടണ്‍