നമുക്കും ഒരു മാറ്റം വേണ്ടേ: തപസ്സുകാലം രണ്ടാം ഞായർ


റവ. ഫാ. മിഥിൻ കാളിപറമ്പിൽ
തപസ്സുകാലം രണ്ടാം ഞായർ
വിചിന്തനം:- നമുക്കും ഒരു മാറ്റം വേണ്ടേ (ലൂക്കാ 9: 28-36)
വലിയ നോമ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്കു നല്കുന്ന വചനഭാഗം ഈശോയുടെ രൂപാന്തരീകരണമാണ്. ഈശോ പത്രോസിനേയും യോഹന്നാനേയും യാക്കോബിനേയും കൂട്ടിക്കൊണ്ട് ഉയര്‍ന്ന മലയിലേക്ക് പോകുന്നതും അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോ സ്വര്‍ഗീയ മഹത്വത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നതും അപ്പോള്‍ മോശയും ഏലിയായും അവനോട് അടുത്തു തന്നെ ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട കടന്നുപോക്കലിനെക്കുറിച്ച് സംസാരിക്കുന്നതും ഇതു കാണുന്ന മൂന്നു ശിഷ്യന്മാര് ഈശോയോട് അവിടെത്തന്നെ കൂടാരം കെട്ടി താമസിക്കുന്നതിനെക്കുറിച്ച് പറയുന്നതും. അപ്പോള്‍ സ്വര്‍ഗീയ പിതാവ് മേഘത്തിലൂടെ ഈശോയെ ശ്രവിക്കുവാന് ആവശ്യപ്പെടുന്നതുമാണ് ഇന്നത്തെ സുവിശേഷം.
എന്തിനാണ് തിരുസഭ നോമ്പുകാലത്ത് ഈശോ രൂപാന്തരപ്പെടുന്ന സുവിശേഷ ഭാഗം തന്നിരിക്കുന്നത് രണ്ട് കാര്യങ്ങള്‍ നമ്മളെ ഓര്‍മിപ്പിക്കാനാണ്. ഒന്ന് നാമെല്ലാവരും ഈശോയുടെ സ്വര്‍ഗീയ മഹിമയില്‍ പങ്കുകാരായി അതിലേക്ക് രൂപാന്തരപ്പെടേണ്ടവരാണ്. എന്നു പറഞ്ഞാല്‍ മാറ്റം വരേണ്ടവരാണ്. രണ്ട് ഈ മാറ്റം സംഭവിക്കുന്നതിനു മുമ്പ് നാമും ചില കുരിശനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവരും. അത്തരത്തിലുള്ള പീഡാനുഭവങ്ങളെക്കുറിച്ചാണല്ലോ മോശയും ഏലിയായും അവിടെ ഓര്‍മ്മിപ്പിക്കുന്നത്. വിശുദ്ധ പൗലോസ് അപ്പസ്തോലന് പറയുന്നുണ്ടല്ലോ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍ കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും. (1 കൊറി 15:52) ഇവിടെ അന്ത്യസമയത്ത് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാവരും രൂപാന്തരപ്പെടുമെന്നുവേണം മനസിലാക്കുവാന്‍. എന്നാല്‍ എല്ലാവരും സ്വര്‍ഗീയ മഹിമയിലേക്ക് രൂപാന്തരപ്പെടുമെന്ന് പറഞ്ഞിട്ടില്ല. സ്വര്‍ഗീയ തേജസിലേക്ക് സഭ രൂപാന്തരപ്പെട്ടതുപോലെ മാറണമെങ്കില്‍ നാം ഈ ഭൂമിയിലായിരിക്കുമ്പോള്‍ തന്നെ യേശുവില്‍ രൂപാന്തരപ്പെടണം, യേശുവില്‍ മാറ്റം വരണം.
ഹെരാക്ലിറ്റസ് എന്ന ഗ്രീക്ക് തത്വചിന്തകന്‍ മാറ്റത്തെക്കുറിച്ചു പറഞ്ഞുവച്ചിരിക്കുന്നതിപ്രകാരമാണ്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം. ചുറ്റുമൊന്നു നിരീക്ഷിച്ചാല്‍ ഇത് വ്യക്തമാകും. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ടെക്നോളജില്‍ വന്ന മാറ്റമെടുക്കുക. അത് വലുതാണ്. കീപാഡ് ഫോണില്‍ നിന്ന് 59 സാങ്കേതിക വിദ്യയുള്ള സ്മാര്‍ട്ട് ഫോണിലേക്ക് നാം മാറി. ആശയവിനിമയം സുഗമമായി. യാത്ര രീതികള്‍ മാറി, നമ്മുടെ തന്നെ ചിന്തരീതികള്‍ മാറി, നമ്മുടെ ശരീരം പോലും നമ്മളറിയാതെ മാറി. ഇതെല്ലാം നമ്മളറിയാതെ നമ്മളിലും നമ്മുടെ ചുറ്റിലും നടക്കുന്ന മാറ്റമാണ്.
ഇതൊക്കെ പുറത്തുള്ള മാറ്റങ്ങളാണ്. ഈശോ ആഗ്രഹിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ആത്മാവിന്റെ മാറ്റമാണ്. ഒരു ചേയ്ഞ്ച് വേണ്ടേ എന്നു പറഞ്ഞാണ് നാം പുറത്തു ഭക്ഷണത്തിനും യാത്രയ്ക്കുമായി പോകാറുള്ളത്. നമ്മുടെ ആത്മാവിന്റെ മാറ്റത്തിനു വേണ്ടി നാം ഈശോയോടൊപ്പം യാത്ര നടത്തേണ്ട കാലമാണ് ഈ തപസുകാലം അതു നമ്മുടെ ശരീരത്തെ തൃപ്തിപ്പെടുത്താനല്ല ആത്മാവിനെ പുഷ്ടിപ്പെടുത്താനാണ്. നമ്മുടെ ആത്മാവിന്റെ നന്മയ്ക്കുവേണ്ടി പലകാര്യങ്ങളിലും പരിത്യാഗമെടുക്കുമ്പോള് പല മാറ്റങ്ങളും വരുത്തുമ്പോള്‍ നമ്മുടെ ശരീരത്തിന് അത് ഇഷ്ടപ്പെടണമെന്നില്ല. ബിസിനസ് മാനേജ്മെന്റ് തത്വങ്ങളില്‍ പറയുന്നതപോലെ change is good, but it is not always welcomed. മാറ്റം നല്ലതാണ് പക്ഷേ മാറ്റം എപ്പോഴും എല്ലാവരും സ്വാഗതം ചെയ്യില്ല, അംഗീകരിക്കില്ല. പക്ഷേ നമ്മുടെ ആത്മാവിന് സ്വര്‍ഗം ആഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റം സംഭവിക്കണമെങ്കില്‍ നമ്മുടെ ശരീരത്തെ അതിനു ഇഷ്ടമില്ലാത്ത ചില കുരിശനുഭവങ്ങളിലൂടെ നിര്‍ബന്ധിച്ച് കടത്തി വിട്ടേ പറ്റു. അങ്ങനെ കടത്തിവിടുവാന്‍ തയ്യാറാണെങ്കില്‍ ഈ ഭൂമിയില്‍ വച്ചു തന്നെ നാമും ഈശോയുടെ സ്വര്‍ഗീയ മഹിമയിലേക്ക് രൂപാന്തരപ്പെട്ടു തുടങ്ങും. നമ്മുടെ രൂപാന്തരം കൊണ്ട് മറ്റുള്ളവരും മാറ്റത്തിലേക്ക് കാലെടുത്തു വയ്ക്കും. നോമ്പുകാലം തുടങ്ങിയതേയുള്ളൂ. വരുവിന്‍ നമുക്ക് മാറ്റത്തിലേക്കൊരു കാലെടുത്തു വയ്ക്കാം.
ഒന്നാം വായന
ഉത്പത്തി പുസ്തകത്തില്‍നിന്ന് (15 : 5-12, 17-18)
(ദൈവം അബ്രാമിനോട് ഉടമ്പടി ചെയ്തു)
അക്കാലത്ത് ദൈവം അബ്രാമിനെ പുറത്തേക്കു കൊണ്ടു വന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴി യുമോ? നിന്റെ സന്താന പരമ്പരയും അതുപോലെയാ യിരിക്കും. അവന് കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി. അവി ടുന്നു തുടര്‍ന്ന് അരുളിച്ചെയ്തു: ഈ നാടു നിനക്ക് അവകാശമായിത്തരാന്‍വേണ്ടി നിന്നെ കല്ദായരുടെ ഊറില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവാണു ഞാന്‍. അവന് ചോദിച്ചു: ദൈവമായ കര്‍ത്താവേ, ഇതു സംഭവിക്കു മെന്നു ഞാനെങ്ങനെ അറിയും?
അവിടുന്നു കല്പിച്ചു: മൂന്നു വയസ്സുവീതം പ്രായ മുള്ള ഒരു പശുക്കിടാവ് ഒരു പെണ്ണാട് ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളം പ്രാവി നെയും എനിക്കായി കൊണ്ടുവരുക. അവന് അവയെല്ലാം കൊണ്ടുവന്നു. അവയെ രണ്ടായിപ്പിളര്‍ന്ന് ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്ഷികളെ അവന് പിളര്‍ന്നില്ല. പിണത്തിന്മേല് കഴുകന്മാര് ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു. സൂര്യന് അസ്തമിച്ചു കൊണ്ടിരുന്നപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണം ചെയ്തു.
സൂര്യന് അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോള്‍ പുക യുന്ന ഒരു തീച്ചൂള കാണാറായി. ജ്വലിക്കുന്ന ഒരു തീനാളം പിളര്‍ന്നിട്ടിരുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നു പോയി. അന്നു കര്‍ത്താവ് അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്താനപരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തുനദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ്വരെയുള്ള സ്ഥലങ്ങള്‍.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(27 : 1, 7-8a, 8b-9abc, 13-14)
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?
കര്‍ത്താവ് എന്റെ ……
കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കണമേ! കാരുണ്യപൂര്‍വം എനിക്ക് ഉത്തരമരുളണമേ! എന്റെ മുഖം തേടുവിന്‍ എന്ന് അവി ടുന്നു കല്പിച്ചു.
കര്‍ത്താവ് എന്റെ ……
കര്‍ത്താവേ, അങ്ങയുടെ മുഖം ഞാന്‍ തേടുന്നു എന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു. അങ്ങയു ടെ മുഖം എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ! എന്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപ ത്തോടെ തള്ളിക്കളയരുതേ! എന്റെ രക്ഷകനായ ദൈവമേ എന്നെ തിരസ്കരിക്കരുതേ! എന്നെ കൈ വെടിയരുതേ!
കര്‍ത്താവ് എന്റെ ……
ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലം ബിക്കുവിന്; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.
കര്‍ത്താവ് എന്റെ ……
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (3 : 17- 4 : 1)
(ക്രിസ്തു നമ്മുടെ ദുര്‍ബല ശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും)
സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെ കൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍. എന്നാല്‍, പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവി ക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞി ട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കു ന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവ രുടെ ദൈവം. ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു. ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്; അവിടെ നിന്ന് ഒരു രക്ഷകനെ, കര്‍ത്താവായ യേശുക്രിസ്തു വിനെ, നാം കാത്തിരിക്കുന്നു. സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി വഴി അവന് നമ്മു ടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരം പോലെ രൂപാന്തരപ്പെടുത്തും. ആകയാല്‍ പ്രിയപ്പെട്ട വരേ, ഞാന്‍ കാണാനാഗ്രഹിക്കുന്ന, എന്റെ സന്തോ ഷവും കിരീടവുമായ വത്സല സഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്ക്കുവിന്.
കര്‍ത്താവിന്റെ വചനം.
സുവിശേഷത്തിനു മുമ്പ് ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു സ്തു തിയും പുകഴ്ചയും. ശോഭിക്കുന്ന മേഘത്തില്‍നിന്നു നിത്യപിതാവിന്റെ സ്വരം ഉണ്ടായി: ഇവന് എന്റെ പ്രിയ പുത്രനാകുന്നു! ഇവനെ ശ്രവിക്കുവിന്‍. കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (9: 28b-36)
(പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മുഖഭാവം മാറി)
അക്കാലത്ത്, ഈശോ പത്രോസ്, യോഹന്നാന്, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാര്‍ഥിക്കാന്‍ മലയിലേക്കു കയറിപ്പോയി. പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മുഖഭാവം മാറി; വസ്ത്രം വെണ്മയോടെ ശോഭിച്ചു. അപ്പോള്‍ രണ്ടുപേര്‍ – മോശയും ഏലിയായും – അവനോടു സംസാ രിച്ചുകൊണ്ടിരുന്നു. അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തു തന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ കടന്നു പോകലിനെക്കുറിച്ചാണ് അവര്‍ സംസാ രിച്ചത്. നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെ യുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്റെ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെ നിന്ന ഇരുവരെയും കണ്ടു. അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പത്രോസ് യേശുവി നോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കു ന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. താന്‍ എന്താണു പറയുന്നതെന്ന് അവനുതന്നെ നിശ്ച യമില്ലായിരുന്നു. അവന് ഇതു പറയുമ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തി നുള്ളിലായപ്പോള് ശിഷ്യന്മാര് ഭയപ്പെട്ടു. അപ്പോള്‍ മേഘ ത്തില്‍നിന്ന് ഒരു സ്വരം കേട്ടു: ഇവന് എന്റെ പുത്രന്, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. സ്വരം നിലച്ചപ്പോള്‍ യേശു മാത്രം കാണ പ്പെട്ടു. ശിഷ്യന്മാര് മൗനം അവലംബിച്ചു; തങ്ങള്‍ കണ്ട തൊന്നും ആ ദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.
കര്‍ത്താവിന്റെ സുവിശേഷം
Click to join Jeevanaadam Whatsapp ചെയ്യുക
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഭാരതത്തിന്റെ അല്മായ രക്തസാക്ഷി ദേവസഹായം വിശുദ്ധഗണത്തിലേക്ക്
നാമകരണം 2022 മേയ് 15ന് വത്തിക്കാനില്‍ വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ (ലാസറസ്) സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള തിരുക്കര്‍മങ്ങള്‍ 2022 മേയ് 15ന്
അധികൃതരുടേത് നിഷേധാത്മക സമീപനം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണ കെടുതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തികഞ്ഞ നിഷേധാത്മക സമീപനമാണ് മന്ത്രിമാരുടെയും ഭരണാധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കെസിബിസി-കെആര്‍എല്‍സിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം ആരോപിച്ചു. ദുരന്തങ്ങള്‍
ബുദ്ധിമതിയായ ഭാര്യ
പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു ട്രൈബല്‍ ചീഫ് ഉണ്ടായിരുന്നു. ഏവരാലും ബഹുമാനിതനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി പല ഗോത്രത്തലവന്മാരും വരുമായിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തക്കതായ ഉത്തരം