സഞ്ജു വി. സാംസണിനു ശേഷം ഷോണ്‍ റോജര്‍ ദേശീയ നിരയിലേക്ക്

സഞ്ജു വി. സാംസണിനു ശേഷം ഷോണ്‍ റോജര്‍ ദേശീയ നിരയിലേക്ക്
ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയ ഷോണ്‍ റോജറുമായി തിരുവനന്തപുരം അതിരൂപത മീഡിയാ കമ്മീഷനു വേണ്ടി ജെന്നിഫര്‍ ജോര്‍ജ് നടത്തിയ അഭിമുഖം.
മികച്ചൊരു ക്രിക്കറ്റ് താരമാകണമെന്നായിരുന്നു തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ റോജര്‍ ഫെര്‍ണാണ്ടസിന്റെ ആഗ്രഹം. സാഹചര്യം റോജറിനെ പ്രവാസിയാക്കി. യുഎഇയിലെ ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ചെങ്കിലും മികച്ച കളിക്കാരനായി അറിയപ്പെടണമെന്ന ആഗ്രഹം ബാക്കിയായി. തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ക്രിക്കറ്റ് ടീമിനു രൂപംനല്‍കി. ഒടുവില്‍, മകന്‍ ഷോണിലൂടെ റോജര്‍ തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഷോണ്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റോജറിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുകയായി.
കൊല്‍ക്കത്തയില്‍ നവംബര്‍ 28-ന് ആരംഭിച്ച ട്രയാംഗുലര്‍ സീരീസിലേക്കാണ് ഷോണ്‍ ഇന്ത്യയുടെ ‘ബി’ ടീമില്‍ അംഗമായത്. ഇന്ത്യ അണ്ടര്‍-19 എ ടീം, ബംഗ്ലാദേശ് ടീം എന്നിവയുമായാണു മത്സരങ്ങള്‍.
അണ്ടര്‍-19 കേരള ടീമിനായി വിനു മങ്കാദ് ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ഷോണിനെ ദേശീയ ക്യാമ്പിലെത്തിച്ചത്. ബറോഡയ്‌ക്കെതിരേ 121 റണ്‍സ് സ്‌കോര്‍ ചെയ്ത ഷോണ്‍ ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായ ഹരിയാണയ്‌ക്കെതിരേ 58 റണ്‍സും എടുത്തു. തൊട്ടുപിന്നാലെ അരങ്ങേറിയ ഇന്ത്യ ചലഞ്ചര്‍ സീരീസില്‍ അണ്ടര്‍ 19 ഏകദിന ടൂര്‍ണമെന്റിലും ഷോണ്‍ തിളങ്ങി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സായ് ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ ദേശീയ കോച്ചായ ബിജു ജോര്‍ജിന്റെ കീഴിലാണ് എട്ടുവര്‍ഷമായി ഷോണ്‍ റോജര്‍ പരിശീലനം നേടുന്നത്.സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ വിവിധ മത്സരങ്ങളിലായി 95-ല്‍പ്പരം സെഞ്ചുറികളും 150-നടുത്ത് അര്‍ധ സെഞ്ചുറികളും ഇതുവരെയായി നേടിയിട്ടുണ്ട്.

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയ ഷോണ്‍ റോജറുമായി തിരുവനന്തപുരം അതിരൂപത മീഡിയാ കമ്മീഷനു വേണ്ടി ജെന്നിഫര്‍ ജോര്‍ജ് നടത്തിയ അഭിമുഖം.

അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയതിനെക്കുറിച്ച് എന്താണ് പറയുവാനുള്ളത്?
– പറയാന്‍ നല്ലൊരു ഫീലിംഗ് ആണ്. കൊവിഡിന്റെ സമയത്ത് കുറെ കളികള്‍ കിട്ടിയിട്ടുണ്ടായിരുന്നു. രണ്ടു വര്‍ഷത്തെ ഗ്യാപ്പ് കഴിഞ്ഞാണ് സ്റ്റേറ്റ് മാച്ചുകള്‍ വന്നത്. വളരെ സന്തോഷമുണ്ട്, അതില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചതില്‍. നമ്മള്‍ കുറെനാളായി ഒരു കാര്യം നേടിയെടുക്കാന്‍ കഷ്ടപ്പെടുമ്പോള്‍ അതു നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ വ്യത്യസ്തമായൊരു സന്തോഷമാണു ലഭിക്കുന്നത്. നന്നായിട്ട് കളിക്കാന്‍ പറ്റി.
എത്രാമത്തെ വയസു മുതലാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്?
– ഞാന്‍ കളിച്ചു തുടങ്ങിയത് ആറു വയസിലാണ.് ദുബായില്‍ ആണ് കളിച്ചുതുടങ്ങിയത്. ഞാന്‍ അവിടെ അക്കാഡമിയില്‍ ചേര്‍ന്നു പരിശീനം തുടങ്ങി. പപ്പയാണ് എന്നെ ഗൈഡ് ചെയ്തത്. ക്രിക്കറ്റിലേക്കു കൊണ്ടുവന്നത് പപ്പയാണ്. അതില്‍ നിന്നാണ് എന്റെ യാത്ര തുടങ്ങിയത്. ഇടയ്ക്ക് ഇന്ത്യയില്‍ വന്നു കളിക്കുമായിരുന്നു. 10 വയസുള്ളപ്പോള്‍ ഞാന്‍ സ്റ്റേറ്റില്‍ കളിച്ചു.
ഷോണിലെ ബാറ്റ്‌സ്മാനെ ആദ്യം തിരിച്ചറിഞ്ഞതാരാണ്?
– ക്രിക്കറ്റ് എന്നു പറയുമ്പോള്‍ നമ്മുടെ നാട്ടിലാണെങ്കിലും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടൊരു കളിയാണ്. ചെറുപ്പം മുതല്‍ എവിടെ ആയാലും കളിക്കുവാന്‍ നോക്കുമായിരുന്നു. എനിക്ക് ബാറ്റ് ചെയ്യുന്നതാണു കൂടുതല്‍ ഇഷ്ടം. എന്റെ കളി കണ്ടിട്ട് പപ്പയാണ് എന്നെ അക്കാഡമിയില്‍ കൊണ്ടുപോയി ചേര്‍ത്തത്.
ക്രിക്കറ്റില്‍ ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍ ആരാണ്?
– എന്റെ ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍ വിരാട് കൊഹ്‌ലിയാണ്. നമുക്ക് എല്ലാവര്‍ക്കും അറിയാം, അദ്ദേഹം ഒരു മികച്ച പ്ലെയറാണ.് കളിയില്‍ വളരെ ഹാര്‍ഡ്വര്‍ക്ക് ചെയ്യുന്ന ആളാണ്. നമുക്ക് അതു കാണുമ്പോള്‍ ഇന്‍സ്പിരേഷന്‍ തോന്നുന്നത് സ്വാഭാവികമാണ്.
രാജ്യാന്തര ടൂര്‍ണമെന്റിലൊക്കെ പോയി കളിച്ചിട്ടുണ്ടല്ലോ. ആ രാജ്യങ്ങളിലെ ട്രെയ്‌നിങും ഇവിടത്തെ ട്രെയ്‌നിങും തമ്മില്‍ താരതമ്യം ചെയ്യാനാകുമോ?
– നമ്മള്‍ എവിടെ നിന്നു തുടങ്ങിയാലും ചെറിയ സെക്ഷനില്‍ തന്നെ വേണം നമുക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍. അതിന്റെ ഒരു പ്രോ
സസില്‍ തന്നെ ഡിഫറന്‍സൊക്കെ കാണും. എന്നാലും നമ്മള്‍ കുറച്ചുകൂടി ഉയരത്തിലേക്കു പോകുമ്പോള്‍ അതിന്റേതായ വ്യത്യാസങ്ങളും മത്സരങ്ങളും കൂടും. അപ്പോള്‍ ആ ലെവലില്‍ നില്‍ക്കാന്‍ നമ്മള്‍ നന്നായി ഹാര്‍ഡ്വര്‍ക്ക് ചെയ്യണം. നമ്മള്‍ സ്ഥിരതയോടെ നില്‍ക്കണം. എന്നാലെ നമുക്ക് എത്തിച്ചേരാന്‍ പറ്റുന്നൊരു സ്ഥലത്ത് എത്തിച്ചേരാന്‍ പറ്റൂ.
സെലിബ്രിറ്റിയായി എന്നു തിരിച്ചറിഞ്ഞുതുടങ്ങിയോ?
– അത് നമ്മള്‍ കളിക്കുമ്പോള്‍ ഉണ്ടാകുന്നൊരു സമയമാണ്. അത് ആളുകളുടെ സപ്പോര്‍ട്ടും സ്‌നേഹവുമാണ് കാണിക്കുന്നത്. എനിക്ക് നല്ലൊരു കോണ്‍ഫിഡന്‍സ് ബൂസ്റ്ററായിട്ടാണു തോന്നുന്നത്. എന്നെ ഇത്ര ആളുകള്‍ സ്‌നേഹിക്കുന്നു, സപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ എനിക്ക് അതില്‍ നല്ലൊരു സന്തോഷമാണു കിട്ടുന്നത്.
ക്രിക്കറ്റുമായിതന്നെ മുന്നോട്ടുപോകണമെന്നു തീരുമാനിച്ചപ്പോള്‍ കുറെ നെഗറ്റീവ് കമന്റ്‌സ് ഉണ്ടായിട്ടുണ്ടാകുമല്ലോ. അതൊക്കെ എങ്ങനെയാണ് അഭിമുഖീകരിച്ചത്?
– നമ്മള്‍ ലൈഫില്‍ എന്തൊക്കെ ചെയ്താലും എന്തെങ്കിലും പോസിറ്റിവിറ്റിയോ നെഗറ്റിവിറ്റിയോ അതില്‍ കാണും. എല്ലാത്തിനും കൂടി തലവയ്ക്കാന്‍ പോയാല്‍ നമുക്കുതന്നെ അത് ഒരു പ്രശ്‌നമാകും. നമ്മള്‍ മാക്‌സിമം നമ്മുടെ ജീവിതത്തില്‍ ഒരു കരിയര്‍ കണ്ടെത്തി അതിനെ പോസിറ്റീവായി കാണണം. നമ്മളാണ് അവിടെ പോയി കളിക്കുന്നത്, അല്ലാതെ മറ്റുള്ളവരല്ല. അപ്പോള്‍ നമ്മള്‍ അതിനെ പോസിറ്റീവായി കാണണം. നെഗറ്റീവ്‌സ് ഒക്കെ വരും. എപ്പോഴും സക്‌സസ് വരണമെന്നില്ല. പരാജയം എപ്പോഴും വരാം. നമ്മള്‍ അതില്‍ നിന്നു പിന്മാറി മുന്‍പിലേക്കു പോയിക്കൊണ്ടിരിക്കണമെന്നാണ് എന്റെ അഭിപ്രായം.
പഠനവും കളിയുമായി എങ്ങനെയാണ് മാനേജ് ചെയ്യുന്നത്?
– പഠനം എനിക്ക് ഹാര്‍ഡാണ്. രണ്ടും കൂടി മാനേജ് ചെയ്യാന്‍ കുറച്ചു പാടാണ് എനിക്ക്. അപ്പോള്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു. രണ്ടും ഒരേപോലെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ദൈവം സഹായിച്ച് രണ്ടും മുന്നോട്ടുപോകുമെന്നു കരുതുന്നു.
മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളെയും ഇന്റര്‍നാഷണല്‍ പ്ലെയേഴ്‌സിനെയും കണ്ടപ്പോഴുണ്ടായ അനുഭവം എന്താണ്?
– നമ്മള്‍ ഏതൊരു ക്രിക്കറ്റ് പ്ലെയേഴ്‌സിനെ കാണുമ്പോഴും എക്‌സ്പ്രസ് ചെയ്യാനുള്ള ഫീലിങ്ങാണ് നമുക്ക് ഉണ്ടാകുന്നത്. നമ്മളും കളിച്ചു വരുമ്പോള്‍ അവരെപ്പോലെ ഒരാളാകാനാണ് ആഗ്രഹം. അപ്പോള്‍ അവരെയൊക്കെ നേരിട്ടു കാണുമ്പോള്‍ വ്യത്യസ്തമായ അനുഭവമാണ്. ഞാന്‍ സച്ചിന്‍ സാറിനെ നേരിട്ട് കണ്ടിട്ടുണ്ട്. ദുബായില്‍ ഐപിഎല്‍ സമയത്ത്. നമ്മള്‍ ഒരാളെ അങ്ങനെ കാണുമ്പോള്‍ പ്രകടിപ്പിക്കാന്‍, വിവരിക്കാന്‍ പറ്റാത്ത അനുഭവമാണ് നമുക്ക് ഉണ്ടാകുന്നത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
shaun rogertrivandrum arch diocese

Related Articles

ലാല്‍ കോയില്‍പറമ്പില്‍, മത്സ്യത്തൊഴിലാളി നേതാവും സമരനായകനും

  ഫാ. ജെയിംസ് കുലാസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തില്‍ നിന്ന് സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷനിലേക്ക് കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (കെഎസ്എംടിഎഫ്) നേതൃത്വരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന് ലാല്‍ കോയില്‍പ്പറമ്പില്‍ നമ്മോട് വിട പറഞ്ഞു.

കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

  കോട്ടപ്പുറം: വടക്കന്‍ പറവൂര്‍ വിശുദ്ധ ഡോണ്‍ബോസ്‌കോ ദേവാലയത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ ഭവനം ഇല്ലാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ചുനല്‍കുന്ന കാരുണ്യ ഭവനത്തിന് കോട്ടപ്പുറം രൂപത മത ബോധന

കോവിഡ് : സുഗതയുമാരി ടീച്ചർ വെന്റിലേറ്ററിൽ

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*