ഡോ. സൈമണ്‍ കൂമ്പയിലിന് ആര്.എല്‍ ജെയിന് മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ്

മുംബൈ: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എന്‍ജിനിയേഴ്സ് (ഇന്ത്യ) ഏര്‍പ്പെടുത്തിയ 2021ലെ ആര്.എല്‍ ജെയിന് മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് നാഷണല്‍ അവാര്‍ഡിന് ഡോ. സൈമണ്‍ കൂമ്പയില്‍ അര്‍ഹനായി. ഗോവിന്ദ് കപൂര്‍ (ന്യൂഡല്‍ഹി), എം. വി. രാമമൂര്‍ത്തി (മുംബൈ) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍. മുംബൈയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആല്‍ബര്‍ട്ട്സ് മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് സൈമണ്‍ കൂമ്പയില്‍.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വ്യക്തിമുദ്ര പതിച്ച ഡോ. സൈമണ്‍ കൂമ്പയില്‍ കുസാറ്റിന്റെ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിംഗ് ഡയറക്ടറായി 12 വര്‍ഷം സേവനമനുഷ്ഠിച്ചു. സഭയോടൊത്ത് ചിന്തിക്കുകയും സഭയോടൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അധ്യാപകശുശ്രൂഷ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഈടുറ്റ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനിയേഴ്സ്(ഇന്ത്യ), ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എന്‍ജിനിയേഴ്സ്(ഇന്ത്യ), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ആര്ബിട്രേറ്റര്സ് തുടങ്ങിയ സംഘടനകളില്‍ അംഗമാണ്.
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വീഡനിലെ വേള്‍ഡ് മാരിടൈം യൂണിവേഴ്സിറ്റിയില്‍ നിന്നും മാരിടൈം സെയ്ഫ്റ്റി അഡ്മിനിസ്ട്രേഷനില്‍ എം.എസ് ബിരുദം നേടി. 2016ലെ കെആര്‍എല്‍സിസിയുടെ വിദ്യാഭ്യാസ ശാസ്ത്ര അവാര്‍ഡ്, ഷിപ്പിംഗ് മിനിസ്ട്രിയുടെ ഔട്ട്സ്റ്റാന്റിങ് കോണ്ട്രിബ്രൂഷന് ടു മാരിടൈം എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് അവാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. വരാപ്പുഴ അതിരൂപത പനങ്ങാട് സെന്റ് ആന്റണീസ് ഇടവകാംഗമാണ്. ഭാര്യ: എമിലി സൈമണ്‍. മക്കള്‍: ശാലിനി സനില്‍, ഡോ. ഷെനറ്റ് സൈമണ്‍.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പാചക വാതക വിലയില്‍ വര്‍ദ്ധനവ്
കൊച്ചി: പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിച്ചു. ഈ മാസം രണ്ടാം തവണയാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹീക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാത്രം 100
‘കറുത്ത നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍, ഞാന്‍ എന്റെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ നല്‍കും’ – വിജേന്ദ്രര്‍ സിങ്ങ്.
ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്‍ന്തുണയുമായി ഇന്ത്യയുടെ ഒളിമ്പിക്ക് മെഡല്‍ ജേതാവും ബോക്സറുമായ വിജേന്ദര്‍ സിങ്ങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ
കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍