അനുഗ്രഹീതർ: ആണ്ടുവട്ടത്തിലെ ആറാം ഞായർ

അനുഗ്രഹീതർ: ആണ്ടുവട്ടത്തിലെ ആറാം ഞായർ

ആണ്ടുവട്ടത്തിലെ ആറാം ഞായർ
വിചിന്തനം :- അനുഗ്രഹീതർ (ലൂക്കാ 6:17, 20-26)

ആനന്ദാർത്ഥി – മനുഷ്യന് നൽകാവുന്ന ഏറ്റവും നല്ല ഒരു നിർവചനമാണിത്. അതെ, ആത്യന്തികമായി നമ്മൾ അന്വേഷിക്കുന്നത് സന്തോഷം മാത്രമാണ്. നമ്മുടെ കർമ്മവും ബന്ധവും ഉപാസനയും തേടുന്നതും ലക്ഷ്യം വയ്ക്കുന്നതും ആനന്ദത്തിന്റെ അതിർവരമ്പുകളെയാണ്. യേശുവിന് അതറിയാം. അതുകൊണ്ടാണവൻ സുവിശേഷഭാഗ്യങ്ങൾ എന്നപേരിൽ സന്തോഷത്തിന്റെ ലളിതമായ സൂത്രവാക്യം തന്റെ ശിഷ്യന്മാർക്ക് പറഞ്ഞു കൊടുക്കുന്നത്. നമ്മുടെ അഗാധമായ ആഗ്രഹങ്ങളെ മനസ്സിലാക്കി ക്രിയാത്മകവും സർഗാത്മകവുമായ തലത്തിൽ അവയെ കൈകാര്യം ചെയ്യാൻ അവൻ പറഞ്ഞുതരുന്നു.

സുവിശേഷഭാഗ്യങ്ങൾ മത്തായിയുടെ സുവിശേഷത്തിലുമുണ്ട്. അത് മലയിലെ പ്രഭാഷണമാണ് (5:1-12). മലയിൽ കയറി ഇരുന്നു യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു. അവിടെ അവൻ മുകളിലും ശിഷ്യന്മാർ താഴെയും നിൽക്കുന്നു. ലൂക്കായുടെ സുവിശേഷത്തിൽ ഇതേ പ്രഭാഷണം സമതലത്തിൽ വച്ചാണ് നടക്കുന്നത്. അവിടെ ശിഷ്യന്മാർ യേശുവിന് മുകളിലാണ് നിൽക്കുന്നത്. അതുകൊണ്ടാണ് സുവിശേഷകൻ വളരെ വ്യക്തമായി പറയുന്നത്; “അവന്‍ ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്‌തു”. സുവിശേഷങ്ങളിൽ “കണ്ണുകളുയർത്തുക” എന്ന വാചകം (ἐπάρας τοὺς ὀφθαλμοὺς) യേശുവുമായി ചേർത്ത് ഉപയോഗിച്ചിട്ടുള്ളത് പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ മാത്രമാണ്. യേശുവും സ്വർഗ്ഗവും തമ്മിലുള്ള ബന്ധത്തിന്റെ വാചികാനുഭവമാണത്. ആദരവിന്റെയും അനുഗ്രഹത്തിന്റെയും അർത്ഥബന്ധമുള്ള യാഥാർത്ഥ്യം. സ്വർഗ്ഗത്തെ നോക്കുന്നതുപോലെ അവൻ, ഇതാ, ശിഷ്യരെ നോക്കുന്നു. എന്നിട്ട് ഒരു പ്രാർത്ഥനാ നിമന്ത്രണം എന്നപോലെ അവരുടെ കണ്ണുകളിൽ നോക്കി അവൻ പറയുന്നു: നിങ്ങളാണ് അനുഗ്രഹീതർ; എന്തെന്നാൽ നിങ്ങൾ ദരിദ്രരാണ്, വിശക്കുന്നവരാണ്, കരയുന്നവരാണ്, അവഗണിക്കപ്പെട്ടവരാണ്, അവഹേളിക്കപ്പെട്ടവരാണ്.

ഭാഗ്യം, അനുഗ്രഹം എന്നീ പദങ്ങൾ ഉച്ചരിക്കുമ്പോൾ ഒരു കാര്യം നമ്മൾ ഓർക്കണം അവയുടെ ആദ്യാക്ഷരങ്ങൾ ഭൂതകാലത്തിൽ വീണു കിടക്കുകയാണെന്ന്. ദൈവരാജ്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നവന് ഇല്ലായ്മയെ കുറിച്ച് ബോധ്യമുണ്ടാകണം. അതൊരു അനുഗ്രഹം ആണെന്ന് പറയുമ്പോൾ, ആ അനുഗ്രഹങ്ങളുടെ പിന്നിൽ നൊമ്പരങ്ങളുടെ ചരിത്രമുണ്ടെന്നും മറക്കരുത്. കൺമുന്നിലുള്ളവന്റെ നൊമ്പരങ്ങളെ അവഗണിച്ചുകൊണ്ട് സമൃദ്ധിയുടെ ഒരു ഭാവിയെ പ്രഘോഷിക്കാൻ നമുക്ക് സാധിക്കുകയില്ല. അതുകൊണ്ടാണ് ദൈവരാജ്യവും തൃപ്തിയും പുഞ്ചിരിയുമെല്ലാം അവന്റെ പ്രഘോഷണത്തിൽ പ്രത്യാശയുടെ പ്രതിബിംബനങ്ങളാകുമ്പോൾ ശിഷ്യരുടെ കണ്ണുകളിലെ ഇല്ലായ്മയെയും നൊമ്പരത്തെയും വിശപ്പിനെയുമെല്ലാം വാക്കുകളിലും നോട്ടത്തിലും അവൻ പൂർണമായി ആഗിരണം ചെയ്യുന്നത്. അങ്ങനെ അനുഗ്രഹത്തിന് അവൻ പുതിയൊരു മാനം പകർന്നു നൽകുന്നു.

ദൈവത്തിനും ഉണ്ട് ബലഹീനത. ദരിദ്രരാണ് അവന്റെ ബലഹീനത. അനീതി മലവെള്ളപ്പാച്ചിൽ പോലെ ചരിത്രത്തിന്റെ വിടവുകളിലൂടെ കുത്തി ഒഴുകുമ്പോൾ നമ്മുടെ ഏക പ്രത്യാശയാണ് ദൈവത്തിന്റെ ഈ ബലഹീനത. അവർക്കുവേണ്ടി അവൻ ചരിത്രത്തിന്റെ ചക്രപല്ലുകളിൽ കരുണയുടെ എണ്ണ പകരും. ഒരു സങ്കടവും ഹവിസ്സായി മാറാതിരുന്നിട്ടില്ല. ഒരു വിമ്മിട്ടവും ഹൃദയസ്പന്ദനത്തിന് താളം പകരാതിരുന്നിട്ടില്ല. ഒരു നിസ്സഹായാവസ്ഥയും മനസ്സിന് ഈണം പകരാതിരുന്നിട്ടില്ല. എന്തേ ദാരിദ്ര്യം, എന്തേ കണ്ണുനീർ, എന്തേ വിശപ്പ് എന്ന് ചോദിച്ചാൽ ആരൊക്കെയോ പണി തീർത്ത അസമത്വത്തിന്റെ കൽക്കൂടാരങ്ങളിൽ നിന്ന് ആത്മരതിയുടെ ശീൽക്കാരങ്ങൾ ഉത്തരമായി കേൾക്കുകയാണെങ്കിൽ, ഓർക്കുക, അവർക്കുമുണ്ട് ഒരു ഭാവി. അത് ദുരിതത്തിന്റേതാണ്.

ദൈവം ആർക്കും ഒരു ദുരിതവും കൊണ്ടുവരുന്നില്ല. ആരുടെ സങ്കടവും അവൻ ആഗ്രഹിക്കുന്നുമില്ല. അപ്പോഴും സുവിശേഷം ചിത്രീകരിക്കുന്ന ദുരിതം ഒരു ഭീഷണിയല്ല, അതൊരു മുന്നറിയിപ്പാണ്. അഹത്തിന്റെ കെട്ടുപാടുകളിൽ കുരുങ്ങി ആത്മരതിയെ ആനന്ദമായി കരുതുന്നവരിൽ സംഭവിക്കാവുന്ന അവസ്ഥയാണത്. നശ്വരമായതിനെ അനശ്വരമായും അനിവാര്യമായും കരുതുന്ന ആശയക്കുഴപ്പമാണത്. അങ്ങനെയുള്ളവരുടെ ഹൃദയത്തിൽ ശാശ്വതമായതിന് ഇടമുണ്ടാകില്ല. അവർക്ക് സ്നേഹിക്കാനും സാധിക്കില്ല. കാരണം, അനുഗ്രഹം എന്നത് സ്നേഹം എന്ന പച്ച യാഥാർത്ഥ്യത്തിന്റെ സ്വർഗ്ഗീയ ഭാഷ്യമാണ്.

ഒന്നാം വായന
ജറെമിയാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (17 : 58)

(മനുഷ്യനെ ആശ്രയിക്കുന്നവന്‍ ശപിക്കപ്പെട്ടവനും കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗ്രഹീതനുമാണ്)

കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍. അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെ യാണ്. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമി യിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത് അവന്‍ വസിക്കും. കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനു ഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ. അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ള ത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതു വേനല്‍ക്കാ ലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്ക ണ്ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം (1 : 12, 3, 4 + 6)

കര്‍ത്താവില്‍ തന്റെ പ്രത്യാശവയ്ക്കുന്നവന്‍ ഭാഗ്യവാനാണ്

ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപിക ളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനി ക്കുന്നു.
കര്‍ത്താവില്‍ തന്റെ ……
നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരു ന്നതും ഇലകൊഴിയാത്തതുമായ വൃക്ഷം പോലെ യാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാ കുന്നു.
കര്‍ത്താവില്‍ തന്റെ ……
ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെ യാണ് അവര്‍. കര്‍ത്താവു നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവ സാനിക്കും.
കര്‍ത്താവില്‍ തന്റെ ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(15 : 12, 1620)

(ക്രിസ്തു ഉയിര്‍ത്തിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്)

സഹോദരരേ, ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പി ക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ച വര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടു ന്നില്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപ ങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു. ക്രിസ്തുവില്‍ നിദ്ര പ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയും കാള്‍ നിര്‍ഭാഗ്യരാണ്. എന്നാല്‍, നിദ്ര പ്രാപിച്ച എല്ലാ വരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (ഘസ. 6 : 23 മയ) നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചു ചാടുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങ ളുടെ പ്രതിഫലം വലുതായിരിക്കും – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (6 : 17, 2026)

(ദരിദ്രരേ, നിങ്ങള്‍ അനുഗൃഹീതരാകുന്നു; സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം)

അക്കാലത്ത്, യേശു അപ്പസ്‌തോലന്‍മാരോടുകൂടെ ഇറങ്ങി സമതലത്തില്‍ വന്നുനിന്നു. ശിഷ്യന്‍മാരുടെ ഒരു വലിയ ഗണവും അവന്റെ വചനം ശ്രവിക്കു ന്നതിനും രോഗശാന്തി നേടുന്നതിനുമായി യൂദയാ, ജറുസലെം എന്നിവിടങ്ങളില്‍നിന്നും ടയിര്‍, സീദോന്‍, എന്നീ തീരപ്രദേശങ്ങളില്‍നിന്നും വന്ന വലിയ ജന സമൂഹവും അവിടെ ഒരുമിച്ചു കൂടി. അവന്‍ ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ തൃപ്തരാക്കപ്പെടും. ഇപ്പോള്‍ കരയുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ചിരിക്കും. മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷി ക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരി ക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്‍മാര്‍ പ്രവാചകന്‍മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കു ന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാ രിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാ ക്കന്‍മാര്‍ വ്യാജപ്രവാചകന്‍മാരോടും അങ്ങനെ തന്നെ ചെയ്തു.
കര്‍ത്താവിന്റെ സുവിശേഷം.Related Articles

പ്രത്യാശയുടെ സുവിശേഷം: ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍ വിചിന്തനം:- പ്രത്യാശയുടെ സുവിശേഷം (മർക്കോ 13: 24-32)    പ്രതിസന്ധിയും പ്രത്യാശയും ഒരേപോലെ പ്രസരിപ്പിക്കുന്ന ഒരു സുവിശേഷഭാഗം. അപ്പോഴും അത് ഭയം വിതയ്ക്കുന്നില്ല.

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,

ക്രിസ്തുമസ്

ആഗമനകാലത്തിലെ കാത്തിരിപ്പ് കഴിഞ്ഞ് ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഗതമായിരിക്കുകയാണ്. ക്രിസ്തുമസിന്റെ എല്ലാവിധ ആശംസകളും ഏവര്‍ക്കും സ്‌നേഹപൂര്‍വ്വം നേരുകയാണ്. ഇന്നത്തെ സുവിശേഷത്തില്‍ നാം വായിച്ചു കേള്‍ക്കുക അബ്രഹാം വരെ ചെന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*