നിന്റെ സന്തോഷം ഞാന്‍ അനുഭവിക്കട്ടെ: ആണ്ടുവട്ടത്തിലെ ആറാം ഞായര്‍


റവ. ഫാ. മിഥിൻ കാളിപറമ്പിൽ
ആണ്ടുവട്ടത്തിലെ ആറാം ഞായര്‍
നിന്റെ സന്തോഷം ഞാന്‍ അനുഭവിക്കട്ടെ
മലമുകളില്‍ കയറി പന്ത്രണ്ട് അപ്പസ്തോലന്മാരെ തിരഞ്ഞെടുത്തശേഷം അവരോടുകൂടെ താഴേക്ക്, സമതലത്തിലേക്ക് ഇറങ്ങി ശിഷ്യന്മാരോടും ജറുസലേമില്‍ നിന്നും ടയിര്‍, സീദോര് എന്നീ തീരപ്രദേശങ്ങളില്‍ നിന്നും വന്നവരോടും സുവിശേഷം പ്രഘോഷിക്കുന്ന യേശുവിനെയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുക. നാലു സുവിശേഷഭാഗങ്ങളും അതോടൊപ്പം നാലു ദുരിതങ്ങളുമാണ് ഈശോ അവിടെ കൂടിയിരുന്ന ജനങ്ങളോട് വിളിച്ചു പറയുന്നത്. ദരിദ്രര്‍ക്കും ഇപ്പോള്‍ വിശക്കുന്നവര്‍ക്കും കരയുന്നവര്‍ക്കും മനുഷ്യപുത്രന് നിമിത്തം പീഡിപ്പിക്കപ്പെട്ടവര്‍ക്കും ഭാഗ്യമെന്നും സമ്പന്നര്‍ക്കും ഇപ്പോള്‍ സംതൃപ്തരായിരിക്കുന്നവര്ക്കും ചിരിക്കുന്നവര്‍ക്കും മനുഷ്യപ്രശംസയാല് മൂടിയിരിക്കുന്നവര്ക്കും ദുരിതവുമെന്നാണ് ഈശോ പറയുന്നത്.
പണ്ട് സിനിമ തീയറ്ററുകളില്‍ ഉണ്ടായിരുന്ന പരസ്യത്തില്‍ പറയുന്നതുപോലെ ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്’ ഈ ലോകത്തില്‍ ജീവിച്ചു പോകുവാന്‍ സന്തോഷം ആവശ്യമാണ്. എന്നാല്‍ ഈ ലോക ജീവിതം അവസാനിച്ചാല്‍ തീരുന്ന ഒന്നായി നമ്മുടെ ജീവിതത്തെ നോക്കിക്കണ്ട് ഈ ലോക സന്തോഷത്തിനു പിന്നാലെ മാത്രം പോകുന്നവര്‍ക്ക് ദുരിതം. കാരണം അങ്ങനെയുള്ളവര്‍ അടുക്കുന്തോറും അപ്രത്യക്ഷമാകുന്ന ഒരു മരീചികയുടെ പുറകേയാണ് ഓടുന്നത്.
ഒരിക്കല്‍ ഒരാളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസില്‍ ഫേസ്ബുക്കില്‍ നിന്നും സ്ക്രീന്‍ ഷോര്‍ട്ട് എടുത്തിരിക്കുന്ന ഒരു ചോദ്യവും ഉത്തരവും കണ്ടു. ചോദ്യമിതായിരുന്നു എന്തായിരുന്നു നിങ്ങള്‍ കുട്ടിക്കാലത്തു വിശ്വസിച്ച ആന മണ്ടത്തരം. അതിനുത്തരമായി മറ്റൊരാള്‍ കമന്റായി എഴുതിയിരിക്കുന്നതിപ്രകാരമാണ് ‘ വലുതാകുമ്പോള്‍ ഒരു ജോലിയൊക്കെ നേടി ഒരു വീടൊക്കെ വച്ച് കല്യാണമൊക്കെ കഴിച്ച് സുഖമായി കഴിയാം.’ നോക്കു ഇവിടെ സന്തോഷത്തില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. നമ്മള് കുട്ടിക്കാലത്തു കേട്ടിട്ടുള്ള മിക്ക കഥകളിലും അവസാനമെന്നു പറയുന്നത് ഇപ്രകാരമായിരിക്കും. അങ്ങനെ അവര്‍ പിന്നീട് സുഖമായി ജീവിച്ചു. ജീവിത കാലം മുഴുവന്‍ ഒരിക്കലും അനുഭവിച്ചു കൊതിതീരാത്ത സുഖത്തിനും സന്തോഷത്തിനും പുറകെയാണ് പിന്നെ മനുഷ്യന്റെ ഓട്ടം.
ഞാന്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് ജോസഫ് അന്നക്കുട്ടി ജോസ് എന്ന റേഡിയോ ജോക്കിയും എഴുത്തുകാരനുമൊക്കെയായ ഒരാളുടെ ഒരു വീഡിയോ കാണുവാനിടയായി. അതില്‍ അദ്ദേഹം പറയുന്നത് മനുഷ്യരെല്ലാവരും സന്തോഷം നേടുവാനുള്ള പരിശ്രമത്തിലാണ്. ‘വേള്‍ഡ് എപ്പിനെസ് ഇന്‍ഡെക്സ്’ എന്നു പറയുന്ന ഒരു പട്ടിക ലോകരാജ്യങ്ങള്ക്കിടയിലുണ്ട്. അതായത് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്ന ആളുകള്‍ ഉള്ള രാജ്യങ്ങളുടെ പട്ടിക. അതില്‍ ഒന്നാമത് നില്‍ക്കുന്നത് ഫിന്‍ലാഡ് എന്നു പറയുന്ന ഒരു രാജ്യമാണ്. അവിടെ ജനങ്ങള്‍ക്ക് മിക്കവാറും എല്ലാമുണ്ട്. സമ്പത്ത്, സുഖസൗകര്യങ്ങള്‍ അങ്ങനെ ഭൂമിയിലെ നിറവുകളെല്ലാം. എന്നാലോ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര് ആത്മഹത്യ ചെയ്യുന്നവരുടെ പട്ടിക എടുത്തു നോക്കുക അതിലും ഈ പറയുന്ന ഫിന്‍ലാഡ് മുന്‍ പന്തിയില്‍ തന്നെയുണ്ട്. അപ്പോഴോ?
ഇതെന്തുകൊണ്ടാണിങ്ങനെ? ഭൂമിയിലുള്ളതെല്ലാം നിമിഷ സുഖങ്ങളാണ്. ഒരാള്‍ക്ക് ബിരിയാണി ഇഷ്ടമാണ് അത് കുറെ കഴിച്ചപ്പോള്‍ വയറു നിറഞ്ഞു. ആ സന്തോഷം അവിടെ തീര്‍ന്നു. സിനിമ ഇഷ്ടമാണ് കുറെയധികം സിനിമ കണ്ടു കഴിയുമ്പോള്‍ ബോറടിക്കും അപ്പോള്‍ ഭൂമിയിലെ സുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഒരു പരിധിയുണ്ട്. അതില്ലാത്തത് ഈശോയിലുള്ള സന്തോഷത്തിനു മാത്രമാണ്.
ഈ ലോകത്തിലുള്ള സമ്പത്തിനും ഭക്ഷണത്തിനും ദാരിദ്രത്തിനും വിശപ്പിനുമെല്ലാം ഉപരിയായി ഈശോ തരുന്ന സന്തോഷം ഈ ലോകത്തില്‍ വച്ചു തന്നെ കണ്ടെത്താനായാല്‍ അടുത്ത ലോകം കൂടുതല്‍ സന്തോഷമുള്ളതായി മാറും. ഓര്‍ക്കണം നമ്മുടെ നാഥന് ഈ ലോകത്തില്‍ തന്റെ ശിഷ്യര്‍ക്ക് വലിയ സമ്പത്ത് ലഭിക്കുമെന്നു വാഗ്ദാനം ചെയ്തിട്ടില്ല. മറിച്ച് വരാനിരിക്കുന്ന ലോകത്തില്‍ സൗഭാഗ്യമുണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ ആണല്ലോ (ഫെബ്രുവരി 11) നാം പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചത്. മാതാവ് ആകെ 18 തവണയാണ് വിശുദ്ധ ബര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടത്. മൂന്നാമത്തെ ദര്‍ശനത്തില്‍ അമ്മ ഇപ്രകാരമാണ് അവളോട് പറഞ്ഞത്. ‘ ഈ ലോകത്തില്‍ നിന്നെ സൗഭാഗ്യവതിയാക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല. അടുത്തലോകത്തില്‍ ആക്കാം.’
ദൈവമേ, ഈ ലോകത്തിലെ ദാരിദ്രത്തിനും സങ്കടങ്ങള്‍ക്കും പീഡകള്‍ക്കും സമ്പത്തിനും പ്രശംസകള്ക്കുമുപരിയായി നീ തരുവാന്‍ പോകുന്ന നിത്യസൗഭാഗ്യം കാണുവാന്‍ എന്റെ ആന്തരീക കണ്ണുകളെയും നിത്യസന്തോഷം രുചിക്കുവാന്‍ എന്റെ ഹൃദയത്തേയും നീ തുറക്കണമേ. അങ്ങനെ ഈ ലോകത്തില്‍ത്തന്നെ നിന്റെ സന്തോഷം ഞാന്‍ കണ്ടെത്തുമാറാകട്ടെ.
ഒന്നാം വായന
ജറെമിയാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (17 : 58)
(മനുഷ്യനെ ആശ്രയിക്കുന്നവന് ശപിക്കപ്പെട്ടവനും കര്‍ത്താവില്‍ ആശ്രയിക്കുന്നവന് അനുഗ്രഹീതനുമാണ്)
കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന് ശപ്തന്‍. അവന് മരുഭൂമിയിലെ കുറ്റിച്ചെടിപോലെ യാണ്. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമി യിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത് അവന് വസിക്കും. കര്‍ത്താവില്‍ ആശ്രയിക്കുന്നവന് അനു ഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ. അവന് ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ള ത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതു വേനല്ക്കാ ലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്ക ണ്ഠയില്ല; അതു ഫലം നല്കിക്കൊണ്ടേയിരിക്കും.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (1 : 12, 3, 4 + 6)
കര്‍ത്താവില്‍ തന്റെ പ്രത്യാശവയ്ക്കുന്നവന്‍ ഭാഗ്യവാനാണ്
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപിക ളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന് ഭാഗ്യവാന്. അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന് അതിനെക്കുറിച്ചു ധ്യാനി ക്കുന്നു.
കര്‍ത്താവില്‍ തന്റെ ……
നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരു ന്നതും ഇലകൊഴിയാത്തതുമായ വൃക്ഷം പോലെ യാണ് അവന്; അവന്റെ പ്രവൃത്തികള്‍ സഫലമാ കുന്നു.
കര്‍ത്താവില്‍ തന്റെ ……
ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെ യാണ് അവര്‍. കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവ സാനിക്കും.
കര്‍ത്താവില്‍ തന്റെ ……
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(15 : 12, 1620)
(ക്രിസ്തു ഉയിര്‍ത്തിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്)
സഹോദരരേ, ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പി ക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ച വര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? മരിച്ചവര്‍ ഉയിര്പ്പിക്കപ്പെടു ന്നില്ലെങ്കില് ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപ ങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു. ക്രിസ്തുവില്‍ നിദ്ര പ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള് എല്ലാ മനുഷ്യരെയും കാള്‍ നിര്‍ഭാഗ്യരാണ്. എന്നാല്‍, നിദ്ര പ്രാപിച്ച എല്ലാ വരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (ഘസ. 6 : 23 മയ) നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചു ചാടുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങ ളുടെ പ്രതിഫലം വലുതായിരിക്കും – അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (6 : 17, 2026)
(ദരിദ്രരേ, നിങ്ങള്‍ അനുഗൃഹീതരാകുന്നു; സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം)
അക്കാലത്ത്, യേശു അപ്പസ്തോലന്മാരോടുകൂടെ ഇറങ്ങി സമതലത്തില്‍ വന്നുനിന്നു. ശിഷ്യന്മാരുടെ ഒരു വലിയ ഗണവും അവന്റെ വചനം ശ്രവിക്കു ന്നതിനും രോഗശാന്തി നേടുന്നതിനുമായി യൂദയാ, ജറുസലെം എന്നിവിടങ്ങളില്‍നിന്നും ടയിര്‍, സീദോന്, എന്നീ തീരപ്രദേശങ്ങളില്‍നിന്നും വന്ന വലിയ ജന സമൂഹവും അവിടെ ഒരുമിച്ചു കൂടി. അവന് ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്; നിങ്ങള്‍ തൃപ്തരാക്കപ്പെടും. ഇപ്പോള്‍ കരയുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്; നിങ്ങള്‍ ചിരിക്കും. മനുഷ്യപുത്രന് നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷി ക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്കരി ക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്മാര് പ്രവാചകന്മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കു ന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാ രിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാ ക്കന്മാര് വ്യാജപ്രവാചകന്മാരോടും അങ്ങനെ തന്നെ ചെയ്തു.
കര്‍ത്താവിന്റെ സുവിശേഷം.
Click this link to join Jeevanaadam WhatsApp group
Related
Related Articles
ഒരു തൈ നടുമ്പോള്‍ തണല്‍ നടുന്നു
‘നൊ വണ്‍ ഈസ് ടൂ സ്മോള്‍ ടു മെയ്ക്ക് എ ചെയ്ഞ്ച്’ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുസ്തകമാണ്. പെന്ഗ്വിന് പ്രസിദ്ധീകരണം. ചെറിയ കുറിപ്പുകളും പ്രഭാഷണങ്ങളുമാണ് ഉള്ളടക്കം. ഗ്രന്ഥകര്‍തൃ
ഫാ.മാത്യു സോജൻ മാളിയേക്കൽ വരാപ്പുഴ അതിരൂപത വക്താവ് അഡ്വ. ഷെറി ജെ.തോമസി P.R.O
വരാപ്പുഴ അതിരൂപതയുടെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറും വക്താവുമായി റവ.ഫാ.മാത്യു സോജൻ മാളിയേക്കലിനെയും., അതിരൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസറായി അഡ്വ. ഷെറി ജെ.തോമസിനെയും ആർച്ചുബിഷപ് ഡോ.ജോസഫ് കളത്തി
ജീവനില്‍ ആഹ്ലാദിക്കാനും ജീവന്റെ സംസ്കാരം ഉദ്ഘോഷിക്കാനും കുട്ടികളുണ്ടാകട്ടെ-ബിഷപ് ഡോ. ജോസഫ് കരിയില്‍
മനുഷ്യന്റെ ഭാവി പ്രവചിക്കുന്ന ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും ചില ചിന്തകരും മനുഷ്യാനന്തര കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതായത് പോസ്റ്റ് ഹ്യൂമണ്‍ ഇര. എന്നു പറഞ്ഞാല്‍ മനുഷ്യനെന്നു പറയുന്ന ജീവി