പാവങ്ങള്‍ക്കായി സമര്‍പ്പിച്ച ജീവിതം

പാവങ്ങള്‍ക്കായി സമര്‍പ്പിച്ച ജീവിതം

ബ്രസീലിലെ പാവങ്ങള്‍ക്കും അനാഥക്കുഞ്ഞുങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ചിരുന്ന സിസ്റ്റര്‍ സബീന 2021 ഫെബ്രുവരി 20ന് നിര്യാതയായി

തിരുവനന്തപുരം പാലിയോട് ഇടവകയില്‍ വെള്ളംകൊല്ലിതലയ്ക്കല്‍ സുകുമാരന്റെയും, രത്നകുമാരിയുടെയും മകളായി സബീന പ്രിജ 1980 ജുലൈ 7ന് ജനിച്ചു. തന്റെ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കി 2000 മാര്‍ച്ച് 1ന് വിജയ മാതാവിന്റെ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിനി സഭയില്‍ ചേര്‍ന്നു. 2002 ഒക്ടോബര്‍ 26ന് ഇന്ത്യയിലെ ആദ്യത്തെ വിജയ മാതാവിന്റെ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിനി സമൂഹത്തിലെ അംഗമായി തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തി. 2011 ല്‍ തന്റെ നിത്യവ്രത വാഗ്ദാനം പോര്‍ച്ചുഗലില്‍ വച്ച് സ്വീകരിച്ച ശേഷം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രസീലിലേക്കു തിരിച്ചു. 2021 ഫെബ്രുവരി 20ന് ദൈവത്തിന്റെ മടിത്തട്ടിലേക്ക് യാത്രയായ ദിനം വരെ തന്റെ സേവനം ബ്രസീലിലെ അനാഥ കുഞ്ഞുങ്ങള്‍ക്കും പാവങ്ങള്‍ക്കുമായി സമര്‍പ്പിച്ചു.

നല്ല സന്ന്യാസിനിയെന്ന നിലയില്‍ സഭയോടും സഭാധികാരികളോടുമുള്ള അനുസരണയും അതിലുപരി തന്നെ വിളിച്ചവനോടുള്ള വിശ്വസ്തതയും അവിടുത്തെ ഹിതത്തോടുള്ള തുറവിയും തന്റെ ജീവിതകാലയളവിലുടനീളം സിസ്റ്റര്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ക്യാന്‍സറും മറ്റും വ്യാധികളുമാകുന്ന സഹനങ്ങള്‍ അനുഭവിച്ചപ്പോഴും ദൈവത്തിലുള്ള വിശ്വാസവും ആശ്രയവുമാണ് സിസ്റ്റര്‍ സബീനയെ മുന്നോട്ടു നയിച്ചത്. ദൈവം നല്‍കിയ ഈ സഹനങ്ങള്‍ തന്റെ ദിവ്യമണവാളനിലേക്കുള്ള പാതയായിത്തീര്‍ന്നു. ക്യാന്‍സറില്‍ നിന്നും രോഗമുക്തിനേടിയെങ്കിലും ഏറെ താമസിയാതെ മറ്റു പല രോഗപീഡകളാല്‍ ഈശോയുടെ പീഡാസഹനത്തില്‍ പങ്കാളിയാവുകയായിരുന്നു സിസ്റ്റര്‍.

തന്റെ സഹനത്തിന്റെ നിമിഷങ്ങളിലും കണ്ടുമുട്ടുന്ന ഏവര്‍ക്കും നറു പുഞ്ചിരിയോടെ തന്റെ സന്തോഷവും, പ്രത്യാശയും മറ്റുള്ളവര്‍ക്ക് പകരുകയായിരുന്നു സിസ്റ്റര്‍ സബീന. ഈ നിമിഷങ്ങളിലെല്ലാം തന്റെ ദിവ്യമണവാളനോട് കൂടുതല്‍ ഒന്നായിച്ചേരുകയായിരുന്നു. ഉദര സംബന്ധമായ രോഗത്താല്‍ സിസ്റ്ററിന് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പെട്ടെന്നുണ്ടായ ശ്വാസതടസ്സം സിസ്റ്ററിന്റെ ജീവിതം കവര്‍ന്നു.വളരെ കുറച്ചു കാലം മാത്രമേ ഈ ലോകത്തില്‍ സിസ്റ്റര്‍ ജീവിച്ചിരുന്നുള്ളുവെങ്കിലും കുറഞ്ഞ ജീവിത കാലയളവുകൊണ്ട് തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം തികഞ്ഞ ഉത്തരവാദിത്വത്തോടും പൂര്‍ണ്ണ മനസ്സോടും ചെയ്തു. തന്റെ സേവനം മറ്റുള്ളവര്‍ക്ക് സാക്ഷ്യമാക്കി ദൈവത്തിലേക്ക് അനേകം ആത്മാക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചു.

10 വര്‍ഷക്കാലമായി ബ്രസീലിലെ പാവങ്ങള്‍ക്കും അനാഥക്കുഞ്ഞുങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ചിരുന്ന സിസ്റ്റര്‍ തന്നെ മരണം കൊണ്ടുപോലും ആ കുഞ്ഞുങ്ങളില്‍ നിന്നു വേര്‍പിരിയുവാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്റെ ഭൗതികശരീരം അവിടെ അടക്കണമെന്നുള്ള ആഗ്രഹം സിസ്റ്റര്‍ പ്രകടിപ്പിച്ചിരുന്നു. സിസ്റ്ററിന്റെ ആഗ്രഹപ്രകാരം 2021 ഫെബ്രുവരി 21ന് ബ്രസീലിലെ സെന്റ് പോളിലുള്ള സിമിത്തേരിയില്‍ അടക്കം ചെയ്തു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടണം -ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍

പത്തനാപുരം: വികസിത സമൂഹത്തിനായുള്ള മുന്നേറ്റത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ മേഖല കാലത്തിനനുസൃതമായി മെച്ചപ്പെടണമെന്ന് കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ അധ്യക്ഷനായ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.

30ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസഭവനങ്ങൾ ഒരുക്കി കോട്ടപ്പുറം കിഡ്‌സ്

കോട്ടപ്പുറം: കൊടുങ്ങല്ലൂര്‍ മഹാപ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിരാലംബരായ 30ഓളം കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഭവനം ഒരുക്കി കോട്ടപ്പുറം രൂപതയുടെ സാമുഹ്യ സേവനവിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി

വയോധികരെ ചികിത്സിക്കുമ്പോള്‍

മരണത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണോ വാര്‍ധക്യത്തില്‍ രോഗങ്ങളുണ്ടാകുന്നത്?. അറിയപ്പെടാത്ത അര്‍ത്ഥങ്ങളും അപരിചിതമായ അര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ മാത്രമാണോ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന രോഗങ്ങള്‍? ക്രൂരസ്വഭാവിനിയായ രോഗവും അതുണ്ടാക്കുന്ന മാനസിക വ്യഥകളും വയോധികരെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*