ഇനിയും എത്രനാള്‍ കാത്തിരിക്കണം

ഭീമ- കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി ഡിസംബര്‍ അവസാനംവരെ കാത്തിരിക്കേണ്ടി വരും. വിറയല്‍ അടക്കമുള്ള രോഗ ലക്ഷണങ്ങളാല്‍ വലയുന്ന സ്റ്റാന്‍ സ്വാമി അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്ത സ്ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ട് നവംബര്‍ ഏഴിനാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ അവ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതിയില്‍ എന്‍.ഐ.എ സത്യവാങ്മൂലം നല്കി. ഇതോടെ സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ പുണെയിലെ പ്രത്യേക കോടതി തള്ളി. തുടര്‍ന്ന് ജയിലില്‍ സ്ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുമതി തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി അടുത്ത വെള്ളിയാഴ്ച്ച കോടതി പരിഗണിക്കും.
ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ ബഗൈച സോഷ്യല്‍ സെന്ററില്‍ നിന്നാണ് എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. ദളിത് സമൂഹങ്ങളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമിയ്ക്ക് നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ ആരോപണം.
പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം കയ്യില്‍ ഗ്ലാസ് പോലും പിടിക്കാന്‍ സാധിക്കുന്നില്ലായെന്നു സ്റ്റാന്‍ സ്വാമി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. തലച്ചോറിലെ നാഡീ കേശങ്ങളെ ബാധിക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. വിറയല്‍ അടക്കമുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത് മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. മുപ്പത് വര്‍ഷത്തിലധികമായി ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം, ആദിവാസിജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണസമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമാണ്.
Related
Related Articles
ബിസിസി റീജിയണല്‍ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം
ബനൗലിം/ഗോവ: ഇന്ത്യയിലെ ലത്തീന്‍ രൂപതകളുടെ ദേശീയ മെത്രാന് സമിതികളുടെ കീഴില്‍ വരുന്ന 14 മേഖല ബിസിസി കമ്മീഷന് സെക്രട്ടറിമാരുടെയും ദേശീയ ബിസിസി സര്‍വ്വീസ് ടീം അംഗങ്ങളുടെയും വാര്‍ഷിക
2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍
ഓവര്‍കമര്‍ വിശ്വാസമടിസ്ഥാനപ്പെടുത്തി കെന്‍ഡ്രിക് സഹോദരങ്ങളായ അലക്സും സ്റ്റീഫനും ചേര്‍ന്ന് ഒരുക്കിയ ഓവര്‍കമര്‍ 2019 ആഗസ്റ്റ് 29ന് അമേരിക്കയില്‍ റിലീസ് ചെയ്യും. ഫയര്‍പ്രൂഫ്, കറേജിയസ് വാര്‍റൂം തുടങ്ങിയ ഹിറ്റ്സിനിമകളൊരുക്കിയവരാണ്
വിശ്വാസ തിരുസംഘത്തിന്റെ മേധാവി കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍
ഓരോ നെല്‍മണിയിലും എഴുതപ്പെട്ടിട്ടുണ്ട് അത് ആര് ഭക്ഷിക്കണമെന്ന്. മനോഹരമായ ഈ വരികള്‍ എഴുതിയതാരാണ്? ആരു തന്നെയായാലും ജോസഫ് റാറ്റ്സിങ്ങറുടെ ജീവിതപാതയില് സുവര്ണലിപികള്കൊണ്ടെഴുതിയ ഈ വാക്കുകള്‍ മാഞ്ഞുപോകാതെ