സ്റ്റാൻ സ്വാമിക്ക് സിപ്പറും സ്ട്രോയും ഇനി ജയിലിൽ എത്തും

സ്റ്റാൻ സ്വാമിക്ക് സിപ്പറും സ്ട്രോയും ഇനി ജയിലിൽ എത്തും
എൺപത്തി മൂന്നുകാരനായ ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമി കഴിഞ്ഞ ദിവസം സ്ട്രോയും സിപ്പറും ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി പരിഗണിക്കാഞ്ഞത് രാജ്യമെമ്പാടും വലിയ ചർച്ചയായിരുന്നു.
പാർക്കിംങ്സൺ രോഗത്താൽ വിറയലും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ള സ്റ്റാൻ സ്വാമി തന്നെ അറസ്റ്റ് ചെയ്തപ്പോൾ അന്വേഷണ സംഘത്തിന് നൽകിയ ബാഗിലെ വസ്തുക്കൾ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എന്നാൽ അന്വേഷണ സംഘത്തിന്റെ പക്കൽസ്ട്രോയും സിപ്പറും ഇല്ലെന്ന് കോടതിയിൽ വ്യക്തമാക്കിയതോടെ ഹർജി ഡിസംബർ നാലിലേക്ക് മാറ്റിയിരുന്നു.
മനുഷ്യത്വ രഹിതമായ സമീപനമാണ് അധികാരികൾ കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശി ദീപക് വെങ്കിട്ടേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രേദ്ധേയമാകുന്നത് . ദീപക് തന്റെ പോസ്റ്റിൽ പറയുന്നു “നമുക്ക് സ്ട്രോയും സിപ്പറും കൊണ്ട് ജയിൽ നിറയ്ക്കാം”, ‘നമ്മൾ തിരഞ്ഞെടുത്തത് തെറ്റായ ഭരണാധികാരികളെ ആയിരുന്നു എന്നാൽ ഇപ്പോഴും നമ്മളിലെ മനുഷ്യത്വം നശിച്ചിട്ടില്ലെന്ന് ലോകം അറിയട്ടെ’.
തന്റെ പോസ്റ്റിനൊപ്പം ജയിലിന്റെ വിലാസം അദ്ദേഹം കൂട്ടിച്ചേർക്കുന്നു, ആമസോൺ വഴിയോ, സ്വന്തമായോ സിപ്പറുകളും സ്ട്രോകളും എത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ ആശയം സമൂഹ മാധ്യമ കൂട്ടായ്മകൾ ഏറ്റെടുത്ത് വലിയൊരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്. നിരവധി പേരാണ് ജയിലിന്റെ വിലാസം സ്ക്രീൻ ഷോട്ട് എടുത്തും, ഓർഡർ ചെയ്തതായും കാണിച്ച് ചിത്രങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുന്നത്.
ശശി തരൂർ എം പി, പ്രശാന്ത് ഭൂഷൻ എന്നിവർ ഉൾപടെ നിരവധി പ്രമുഖർ കോടതിയുടെയും സർക്കാറിന്റെയും നീതിരഹിത സമീപനത്തെ വിമർശിച്ചു കൊണ്ട് രംഗത്തുണ്ട്
Related
Related Articles
പാക്കിസ്ഥാനില്‍ ട്രെയിന്‍ തീപിടിച്ച് 65 മരണം
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കു പോയിരുന്ന ട്രെയിന്‍ തീപിടിച്ച് 65 പേര് മരിച്ചു. 30 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ട്രെയിനിനുള്ളില്‍
വിജയപുരം രൂപതയില്‍ 24 മണിക്കൂര്‍ കര്‍ത്താവിനുവേണ്ടി ശുശ്രൂഷകള്‍ നടത്തി
വിജയപുരം: ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാ സഭയില്‍ ആചരിക്കുന്ന `24 മണിക്കൂര്‍ കര്‍ത്താവിനുവേണ്ടി’ വിജയപുരം രൂപതയുടെ ദൈവാലയങ്ങളില്‍ മാര്‍ച്ച് 9, 10 തീയതികളില്‍ ആഘോഷിച്ചു. ദിവ്യകാരുണ്യ
ലൂര്‍ദ് ആശുപത്രിയില്‍ വനിതാ ദിനം ആചരിച്ചു
എറണാകുളം: വനിതാ ദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രി കൊച്ചി ക്വീന്‍സ് വേയില്‍ ലൂര്‍ദ് വനിത ജീവനക്കാര്‍ക്കായി മിനി റണ്‍ നടത്തി. സിനിമ സീരിയല്‍ താരം വീണ നായര്‍ ഫളാഗ്