സ്വയം തിരുത്താം വളരാം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

സ്വയം തിരുത്താം വളരാം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

സ്വയം തിരുത്താം വളരാം

വലിയ നോമ്പാരംഭത്തിനു മുന്നോടിയായുള്ള ഈ ഞായറാഴ്ചയിലും ഈശോയുടെ സമതലത്തിലെ പ്രഭാഷണ പരമ്പര തുരുകയാണ്. മറ്റുള്ളവരെ തിരുത്തുന്നതിനു മുന്‍പ് സ്വയം തിരുത്തണമെന്ന് സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പ്രധാനമായും നല്‍കുക. ഈശോ പറയുന്നത് ശ്രദ്ധിക്കുക നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വയം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.

ഈശോയുടെ വാക്കുകളില്‍ നിന്ന് നമുക്ക് മനസിലാകുന്ന ഒരു കാര്യമെന്നു പറയുന്നത് എല്ലാവരുടെയും കണ്ണില്‍ കരടോ, തടിക്കഷണമോ ഒക്കെയുണ്ട് എന്നു വച്ചാല്‍ എല്ലാവര്‍ക്കും കുറ്റങ്ങളും കുറവുകളുമൊക്കെയുണ്ട്. എന്നാല്‍ നാം സ്വന്തം പോരായ്കളെ നമ്മുടെ ജീവിത സാഹചര്യങ്ങള്‍ നിരത്തി ന്യായീകരിക്കാം. ആ കുറവു തന്നെ മറ്റൊരാളില്‍ കണ്ടാലോ നമ്മളതിനെയാണ് ബലൂണ്‍ ഊതി വീര്‍പ്പിക്കുന്നതുപോലെ പെരുപ്പിച്ചു വലുതാക്കി കാണിക്കും. പിന്നെയങ്ങോട്ട് നേരിട്ടോ അല്ലാതെയോ വിമര്‍ശന ശരങ്ങളെയ്തു കളയും. അത് ഭൂരിഭാഗവും മറ്റുള്ളവരെ വളര്‍ത്തണമെന്നു കരുതിയായിരിക്കില്ല. ഇപ്പോ നാട്ടില്‍ ഏതു മുക്കിലും മൂലയിലും (സിസിടിവി) ക്യാമറയുണ്ട്. പകലെന്നില്ല രാത്രിയെന്നില്ലാതെ അതിന്റെ പരിധിയില്‍ നടക്കുന്ന കാര്യമെല്ലാം അത് ഒപ്പിയെടുത്ത് ശേഖരിക്കും. ഏതാണ്ട് ഇത്തരത്തിലുള്ള രണ്ട് സിസിടിവി ക്യാമറകളാണ് മനുഷ്യന്റെ രണ്ടു കണ്ണുകള്‍ അത് എല്ലാം നോക്കിക്കാണും, പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് എവിടെയോ പാളിച്ച വരുന്നുണ്ടോ അതെല്ലാം അപ്പോള്‍ തന്നെ സ്‌ക്രീന്‍ ഷോട്ടെടുത്തോ, സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്‌തോ വയ്ക്കും. എന്നിട്ട് അവസരം കിട്ടുമ്പോള്‍ അതെടുത്തുപയോഗിച്ച് അവരെ വലിച്ചു കീറി തേച്ചൊട്ടിച്ചു കളയും.

ഇങ്ങനെയൊക്കെ ചെയ്യുന്നതിനു മുന്‍പ് സ്വയമൊന്നു വലിച്ചു കീറി പരിശോധിച്ച്, വേണ്ടാത്തത് പുറത്തേക്കെറിയുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്യാന്‍ പലര്‍ക്കും മടിയാണ്. തന്റെ ഭാഗത്ത് തെറ്റുണ്ടെന്നു സമ്മതിച്ചു തരുന്നത് നാണക്കേടാണെന്നാണ് അവര്‍ കരുതുക. ഞാന്‍ മത്രാമാണ്. ശരിയെന്നാവും അവരുടെ പക്ഷം അവരുടെ കണ്ണുകള്‍ മുടപ്പെട്ടിരിക്കും.

രണ്ടുതരത്തിലാണ് ഒരാളുടെ കണ്ണുകള്‍ തുറക്കപ്പെടുന്നതും മറ്റുള്ളവരെ തിരുത്താന്‍ യോഗ്യനാവുന്നതും. ഒന്ന്, ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ. രണ്ട് നിരന്തരമായ ആത്മപരിശോധനയിലൂടെ വിശുദ്ധ പൗലോസ് അപ്പസ്‌തോലനെ നോക്കുക. ഞാന്‍ മാത്രമാണ് ശരിയെന്നു ധരിച്ചാണ് ദമാസ്‌കസിലേക്കു അയാള്‍ യാത്ര നടത്തുന്നത്. ആകാശത്തു നിന്നുള്ള മിന്നലൊളിയും കര്‍ത്താവിന്റെ സ്വരവും പൗലോസിന്റെ കണ്ണുകളിലെ തടിക്കഷണം എടുത്തുമാറ്റുകയാണ്. ഇത് ദൈവീക ഇടപെടലാണ്. ഇത് എല്ലാവര്‍ക്കുമുണ്ടാവില്ല.

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അജി എന്ന പേരായ അധ്യാപകനാണ് ആത്മപരിശോധനയെപ്പറ്റി പറയുന്നത്. രാത്രി കിടക്കയിലായിരിക്കുന്ന സമയത്ത് ഒന്നിരുന്നിട്ട് അന്നത്തെ ദിനത്തിനു നന്ദി പറയണമെന്നും ആ ദിനത്തെ വിലയിരുത്തി തെറ്റുകള്‍ കണ്ടുപിടിച്ചു തിരുത്തുവാനുള്ള തീരുമാനങ്ങളെടുക്കണമെന്നും പറഞ്ഞു. ഇത് ഒന്നു രണ്ട് മിനിട്ട് കൊണ്ട് ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂ. എന്നാണ് ബോധവും ബോധ്യവുമുള്ള ആ അധ്യാപകന്‍ പറയുന്നത്. ഇത് ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. പിന്നീട് സെമിനാരിയില്‍ ചേര്‍ന്നു പഠനം ആരംഭിച്ചപ്പോഴാണ് വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ ആത്മപരിശോധനയ്ക്കുള്ള 5 സെറ്റെപ്പുകളുമായി ഇതിന് സാധ്യമുണ്ടെന്നു മനസിലാക്കുന്നത്. അതിവയാണ്.1. ദൈവത്തിനു നന്ദി പറയുക. 2. ചെയ്ത പാപങ്ങളെക്കുറിച്ചു മനസിലാക്കുവാനും അതില്‍ നിന്നുള്ള വിടുതലിനും വേണ്ടിയുള്ള കൃപയ്ക്കായി പ്രാര്‍ഥിക്കുക. 3. അന്നത്തെ ചിന്തകളും വാക്കുകളും, പ്രവൃത്തികളും സൂക്ഷ്മമായി പരിശോധിക്കുക. 4. ദൈവത്തോട് തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കുക. 5. ജീവിതത്തില്‍ തിരുത്തേണ്ടത് തിരുത്താന്‍ തീരുമാനമെടുക്കുക. പിന്നെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന ചൊല്ലുക.

ഇതു ചെയ്യാന്‍ 5 മിനിറ്റ് മതി. ഇങ്ങനെ ദിവസവും ആത്മപരിശോധന ചെയ്യുന്നതിനുസരിച്ച് നമ്മുടെ കണ്ണില്‍ നിന്നു തടിക്കഷണം പതിയെ പതിയെ മാറിത്തുടങ്ങും. ജീവിതത്തില്‍ ദൈവീക വെളിച്ചം വീശിത്തുടങ്ങും. നാം ആത്മപരിശോധനയ്ക്കു നമ്മെത്തന്നെ വിധേയനാക്കണമെന്നു മാത്രം. ആത്മപരിശോധനയ്ക്കു വിധേയമാക്കാത്ത ജീവിതങ്ങള്‍ ജീവിക്കുവാന്‍ യോഗ്യതയില്ലാത്തതാണെന്നാണ് സോക്രട്ടീസ് പറഞ്ഞിരിക്കുന്നത.് (A life is not examined in not worth living) സ്വയമറിഞ്ഞു വളരാം.

 

ഒന്നാം വായന
പ്രഭാഷകന്റെ പുസ്തകത്തില്‍നിന്ന് (27 : 4 -7)

(ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്)

ഉപയോഗശൂന്യമായവ അരിപ്പയില്‍ ശേഷിക്കുന്നതു പോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങി നില്‍ക്കും. കുശവന്റെ പാത്രങ്ങള്‍ ചൂളയിലെന്ന പോലെ മനുഷ്യന്‍ ന്യായവാദത്തിലൂടെ പരിശോധി ക്കപ്പെടുന്നു. വൃക്ഷത്തിന്റെ ഫലം കര്‍ഷകന്റെ സാമര്‍ഥ്യം വെളിവാക്കുന്നു; ചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെയും. ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്; അതാണ് മനുഷ്യനെ പരീക്ഷിക്കാനുള്ള മാര്‍ഗം. .
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം (92 : 1-3, 12-13, 14-15)

കര്‍ത്താവേ അങ്ങയുടെ നാമത്തിന് സ്തുതികള്‍ ആലപിക്കുന്നത് എത്ര ശ്രേഷ്ഠം

അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞ തയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്തു തികള്‍ ആലപിക്കുന്നതും എത്ര ശ്രേഷ്ഠം. ദശതന്ത്രീ നാദത്തോടുകൂടെയും കിന്നരവും വീണയും മീട്ടിയും പ്രഭാതത്തില്‍ അങ്ങയുടെ കരുണയെയും രാത്രി യില്‍ അങ്ങയുടെ വിശ്വസ്തതയെയും ഉദ്‌ഘോഷി ക്കുന്നത് എത്ര ഉചിതം!
കര്‍ത്താവേ……
നീതിമാന്‍മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും. അവരെ കര്‍ത്താവിന്റെ ഭവനത്തില്‍ നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവ ത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു.
കര്‍ത്താവേ……
വാര്‍ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും.
കര്‍ത്താവു നീതിമാനാണെന്ന് അവര്‍ പ്രഘോഷി ക്കുന്നു; അവിടുന്നാണ് എന്റെ അഭയശില; അനീതി അവിടുത്തെ തീണ്ടിയിട്ടില്ല.
കര്‍ത്താവേ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (15 : 54-58)

((യേശുക്രിസ്തു വഴി നമുക്കു ദൈവം വിജയം തന്നു)

സഹോദരരേ, നശ്വരമായത് അനശ്വരതയും മര്‍ത്യമാ യത് അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണ ത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ? മര ണമേ, നിന്റെ ദംശനം എവിടെ? മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവു മാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്ദി. അതിനാല്‍, എന്റെ വത്‌സലസഹോദരരേ, കര്‍ ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭി വൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായി രിക്കുവിന്‍.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (Cfr. Phil. 2 : 15d,16a) ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കട്ടെ. നിങ്ങള്‍ ജീവന്റെ വച നത്തെ മുറുകെപ്പിടിക്കുവിന്‍ – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (6 : 39-45)

(ഹൃദയത്തിന്റെ നിറവില്‍നിന്ന് അധരം സംസാരിക്കുന്നു)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ അരുളിച്ചെയ്തു: കുരുടനു കുരുടനെ നയിക്കു വാന്‍ സാധിക്കുമോ? ഇരുവരും കുഴിയില്‍ വീഴുക യില്ലേ? ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍, എല്ലാം പഠിച്ചു കഴിയുമ്പോള്‍ അവന്‍ ഗുരു വിനെപ്പോലെ ആകും. നിന്റെ സഹോദരന്റെ കണ്ണി ലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടി ക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്ന തെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം കാണാതി രിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തു കളയട്ടെ എന്നു പറയാന്‍ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.
നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരി പ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യന്‍ തന്റെ ഹൃദ യത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറ പ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Tags assigned to this article:
sunday homily malayalam

Related Articles

കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്‌ഐ അബ്ദുള്‍

കഴുമരം കത്തിച്ച് പ്രതിഷേധം യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത

ആലപ്പുഴ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ സംഭവത്തില്‍ ആലപ്പുഴ രൂപത യുവജ്യോതി കെസിവൈഎം കഴുമരം കത്തിച്ച് പ്രതിഷേധിച്ചു. വൈകീട്ട് ആലപ്പുഴ മെത്രാസന മന്ദിരത്തിന് സമീപമുള്ള റെയില്‍വേ ലെവല്‍ ക്രോസിനടുത്തുനിന്ന്

അള്‍ത്താര ശുശ്രുഷകര്‍ സമര്‍പ്പിതരെ ആദരിച്ചു

കോഴിക്കോട്: അള്‍ത്താര ബാലിക ബാലകരുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ സമര്‍പ്പിത ദിനാചരണം നടത്തി. വൈദികരെയും സന്യസ്ഥരെയും സമര്‍പ്പിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് മോണ്‍. വിന്‍സെന്റ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*