ഹൃദയത്തിലെ നല്ല നിക്ഷേപം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

ഹൃദയത്തിലെ നല്ല നിക്ഷേപം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

ആണ്ടുവട്ടത്തിലെ എട്ടാം ഞായർ
വിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45)

“നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു” (v.45). ഹൃദയത്തിലെ നല്ല നിക്ഷേപം: എത്ര സുന്ദരമാണ് ഈ സങ്കല്പം. നമ്മുടെ ഉള്ളിന്റെയുള്ളം എന്താണെന്ന് നിർവചിക്കുന്ന സുന്ദരമായ കാഴ്ചപ്പാട്. നമ്മളിൽ എല്ലാവരിലും ഒരു നല്ല നിധിയുണ്ട്; മൺപാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന നല്ലൊരു നിക്ഷേപം. അമൂല്യമായ എന്തൊക്കെയോ സൂക്ഷിച്ചിരിക്കുന്ന ഒരു സ്വർഗ്ഗീയ കലവറയാണത്.

ജീവിതം സജീവമാകണമെങ്കിൽ ഉള്ളിലെ നിക്ഷേപത്തിൽ നിന്നും നന്മകൾ പുറത്തേക്ക് എടുക്കണം. അത് ചിലപ്പോൾ പ്രതീക്ഷ പകരുന്ന ചില പദങ്ങളായിരിക്കാം, കരുണയോടുള്ള അഭിനിവേശമായിരിക്കാം, ചെറുപുഞ്ചിരിയായിരിക്കാം, നല്ല ചിന്തകളായിരിക്കാം. യുക്തിയുടെയും നിയമത്തിന്റെയും വഴികളിലൂടെ നമുക്ക് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം, ബന്ധങ്ങളെ നിലനിർത്തുകയും ചെയ്യാം, പക്ഷേ, ഹൃദയസ്പന്ദനം പോലെ ഒരു താളാത്മകത അതിനുണ്ടാവുകയില്ല. വേരുകൾ ആഴത്തിലേക്കിറങ്ങാത്ത വൃക്ഷങ്ങളെ പോലെയായിരിക്കും അത്.

മരങ്ങളോടാണ് നമ്മുടെ ജീവിതത്തെ ഗുരു താരതമ്യം ചെയ്യുന്നത്: “നല്ല വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നില്ല”. പുഷ്പിക്കൽ അല്ല, ഫലം നൽകലാണ് എല്ലാ വൃക്ഷങ്ങളുടെയും ജീവിതലക്ഷ്യം. ഫലം നൽകുക. അതാണ് സുവിശേഷ ധാർമികതയുടെ അടിസ്ഥാനം. എങ്ങനെ ഫലം നൽകും? ഉത്തരം മത്തായിയുടെ സുവിശേഷത്തിലെ അവസാന വിധി രംഗത്തിൽ കാണാൻ സാധിക്കും (മത്താ 25: 31-40). ജീവിതത്തിന്റെ പരമ യാഥാർത്ഥ്യം അവിടെ വെളിപ്പെടുത്തുന്നുണ്ട്. സഹജരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നവരുടെ നൈതികതയാണത്. അതാണ് സൃഷ്ടിപരമായ ഫലപ്രാപ്തിയും യഥാർത്ഥ നന്മയും സൗഖ്യമാകുന്ന ആശ്വാസവും ആധികാരികമായ പുഞ്ചിരിയും.

ഒരു വൃക്ഷവും തനിക്കുവേണ്ടി തന്നെ നിലകൊള്ളുന്നില്ല. സേവനമാണ് അതിന്റെ സാന്നിദ്ധ്യം തന്നെ. എല്ലാ ശരത്കാലത്തിലും അതിന്റെ ശിഖരങ്ങൾ ഫലങ്ങൾ കൊണ്ട് നിറയുന്നു. ഒന്നും തനിക്ക് വേണ്ടിയല്ല, ഒന്നും പാഴായി പോകുന്നുമില്ല. ചിലത് വിത്തുകളായി മാറുന്നു. മറ്റു ചിലത് ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും അന്തരീക്ഷത്തിലെ പ്രാണികൾക്കും പിന്നെ നമ്മൾക്കുമായി മാറ്റിവയ്ക്കുന്നു.

പ്രകൃതിയുടെ നിയമം തന്നെയാണ് ആത്മീയ ജീവിതത്തിന്റെയും നിയമം. പ്രപഞ്ചം നമ്മളോട് പറയുന്നത് വെട്ടിപ്പിടിക്കലിന്റെ കഥകളല്ല, നൽകുക എന്ന അഗാധമായ നന്മയുടെ പാഠങ്ങളാണ്. അതായത്, നല്ല മരങ്ങൾ പോലെ വളരാനും പുഷ്പിക്കാനും ഫലം പുറപ്പെടുവിക്കാനും നൽകാനുമാണ് പ്രകൃതി നമ്മളോട് പറയുന്നത്. അപ്പോഴും തിന്മയുടെ ചില വേരുകൾ നമ്മിലും ഉണ്ട് എന്ന കാര്യം മറക്കരുത്. നിന്റെ സഹോദരന്റെ കണ്ണിലെ കരടിലേക്ക് നീ എന്തിനാണ് നോക്കുന്നത്? ആ കണ്ണിലെ വെളിച്ചം കാണുന്നതിനുപകരം എന്തിനാണ് നിഴലുകളെ അന്വേഷിക്കുന്നത്? ഇതാണ് തിന്മയുടെ വേരുകൾ. ഇവിടെയാണ് ക്രിസ്തു വ്യത്യസ്തനാകുന്നത്. അവന്റെ നോട്ടം ദൈവത്തിന്റെ നോട്ടമാണ്. അത് സ്രഷ്ടാവിന്റെ നോട്ടമാണ്. എല്ലാം നല്ലതായി കാണുന്ന നോട്ടം. പ്രകാശിക്കുന്ന ഹൃദയമുള്ളവർക്ക് മാത്രമേ സഹജരെ നല്ലവരായി കാണാൻ സാധിക്കൂ. ദുഷിച്ച കണ്ണുള്ളവർ ഇരുട്ട് പുറപ്പെടുവിക്കും. അവർ സ്നേഹത്തിന് പകരം നിഴലുകൾ പരത്തും.

നല്ല കണ്ണുകൾ വിളക്കു പോലെയാണ്, അവ പ്രകാശം പരത്തും. അവ സഹജരുടെ കണ്ണിലെ കരടുകളെയോ അവരുടെ ഉള്ളിലെ ദുഷിച്ച നിക്ഷേപങ്ങളെയോ തേടുകയില്ല, മറിച്ച് എല്ലാവരിലും നന്മ ദർശിക്കും. കാരണം, ഹൃദയത്തിൽ അവർ നിക്ഷേപിച്ചിരിക്കുന്നത് സ്നേഹം മാത്രമാണ്. “നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌” (സുഭാ 4 : 23).

 

ഒന്നാം വായന
പ്രഭാഷകന്റെ പുസ്തകത്തില്‍നിന്ന് (27 : 4 -7)

(ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്)

ഉപയോഗശൂന്യമായവ അരിപ്പയില്‍ ശേഷിക്കുന്നതു പോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങി നില്‍ക്കും. കുശവന്റെ പാത്രങ്ങള്‍ ചൂളയിലെന്ന പോലെ മനുഷ്യന്‍ ന്യായവാദത്തിലൂടെ പരിശോധി ക്കപ്പെടുന്നു. വൃക്ഷത്തിന്റെ ഫലം കര്‍ഷകന്റെ സാമര്‍ഥ്യം വെളിവാക്കുന്നു; ചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെയും. ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്; അതാണ് മനുഷ്യനെ പരീക്ഷിക്കാനുള്ള മാര്‍ഗം. .
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം (92 : 1-3, 12-13, 14-15)

കര്‍ത്താവേ അങ്ങയുടെ നാമത്തിന് സ്തുതികള്‍ ആലപിക്കുന്നത് എത്ര ശ്രേഷ്ഠം

അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞ തയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്തു തികള്‍ ആലപിക്കുന്നതും എത്ര ശ്രേഷ്ഠം. ദശതന്ത്രീ നാദത്തോടുകൂടെയും കിന്നരവും വീണയും മീട്ടിയും പ്രഭാതത്തില്‍ അങ്ങയുടെ കരുണയെയും രാത്രി യില്‍ അങ്ങയുടെ വിശ്വസ്തതയെയും ഉദ്‌ഘോഷി ക്കുന്നത് എത്ര ഉചിതം!
കര്‍ത്താവേ……
നീതിമാന്‍മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും. അവരെ കര്‍ത്താവിന്റെ ഭവനത്തില്‍ നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവ ത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു.
കര്‍ത്താവേ……
വാര്‍ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും.
കര്‍ത്താവു നീതിമാനാണെന്ന് അവര്‍ പ്രഘോഷി ക്കുന്നു; അവിടുന്നാണ് എന്റെ അഭയശില; അനീതി അവിടുത്തെ തീണ്ടിയിട്ടില്ല.
കര്‍ത്താവേ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (15 : 54-58)

((യേശുക്രിസ്തു വഴി നമുക്കു ദൈവം വിജയം തന്നു)

സഹോദരരേ, നശ്വരമായത് അനശ്വരതയും മര്‍ത്യമാ യത് അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണ ത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ? മര ണമേ, നിന്റെ ദംശനം എവിടെ? മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവു മാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്ദി. അതിനാല്‍, എന്റെ വത്‌സലസഹോദരരേ, കര്‍ ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭി വൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായി രിക്കുവിന്‍.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (Cfr. Phil. 2 : 15d,16a) ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കട്ടെ. നിങ്ങള്‍ ജീവന്റെ വച നത്തെ മുറുകെപ്പിടിക്കുവിന്‍ – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (6 : 39-45)

(ഹൃദയത്തിന്റെ നിറവില്‍നിന്ന് അധരം സംസാരിക്കുന്നു)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ അരുളിച്ചെയ്തു: കുരുടനു കുരുടനെ നയിക്കു വാന്‍ സാധിക്കുമോ? ഇരുവരും കുഴിയില്‍ വീഴുക യില്ലേ? ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍, എല്ലാം പഠിച്ചു കഴിയുമ്പോള്‍ അവന്‍ ഗുരു വിനെപ്പോലെ ആകും. നിന്റെ സഹോദരന്റെ കണ്ണി ലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടി ക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്ന തെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം കാണാതി രിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തു കളയട്ടെ എന്നു പറയാന്‍ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.
നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരി പ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യന്‍ തന്റെ ഹൃദ യത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറ പ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
sunday homily malayalam

Related Articles

കെ.ആർ.എൽ.സി.സി സംഘം ചെല്ലാനം ദുരന്ത മേഖല സന്ദർശിച്ചു

ചെല്ലാനത്തെ മഴക്കെടുതി മേഖലകളിലെ ദുരിതബാധിതരെയും കടലാആക്രമണ സ്ഥലങ്ങളും കെ.ആർ.എൽ.സി.സി. ദൗത്യസംഘം സന്ദർശിച്ചു. രണ്ടായിരത്തോളം ദുരന്ത ബാധിതരാണ് ചെല്ലാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ളത്. മഴവെള്ളം ഇറങ്ങി

പ്രത്യാശയുടെ പ്രതീകമായി അലെപ്പോ കത്തീഡ്രല്‍

അലെപ്പോ: സിറിയയിലെ ഒന്‍പതു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നുവട്ടം കനത്ത മിസൈല്‍ ആക്രമണത്തില്‍ തകരുകയും ഇസ്ലാമിക ഭീകരവാഴ്ചയില്‍ പങ്കിലമാക്കപ്പെടുകയും ചെയ്ത അലെപ്പോ നഗരത്തിലെ വിശുദ്ധ ഏലിയായുടെ

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തില്‍; ഇനി സമരമാര്‍ഗം…

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ജിയോ ട്യൂബ് ഉഎയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി. ഏപ്രിലിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെല്ലാനം ഇത്തവണയും കടലേറ്റ ഭീഷണിയിലാകും. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*