Breaking News

ആണ്ടുവട്ടം മൂന്നാം ഞായര്‍: 24 January 2021

ആണ്ടുവട്ടം മൂന്നാം ഞായര്‍: 24 January 2021

First Reading: Jonah 3: 1-5, 10

Responsorial Psalm: Psalms 25: 4-5, 6-7, 8-9 (4a)

Second Reading: First Corinthians 7: 29-31

Gospel: Mark 1: 14-20

വണ്ടിയുമായി റോഡിലൂടെ പോകുമ്പോള്‍ സ്ഥിരം കാണുന്നതും കേള്‍ക്കുന്നതുമായ ഒരു സന്ദേശമാണ് Speed thrills but kills അതായത് അമിതവേഗം ആപത്ത് എന്നത്. തീര്‍ച്ചയാണ് വേഗതകളെല്ലാം അപകടം വരുത്തിവയ്ക്കുമെന്ന്. ആണ്ടുവട്ടത്തിലെ മൂന്നാം ഞായര്‍ വേഗതയുടെയും തിടുക്കത്തിന്റേയും ചിന്തയാണു നമുക്ക് തരുന്നത്.
ഒന്നാമത്തെ വായനയില്‍ മനംമാറ്റത്തിന്റെ തിടുക്കമാണ് നാം കാണുന്നത്. പാപത്തില്‍ ആണ്ടുപോയ നിനവേ നിവാസികളോട് യോനാ പ്രവാചകന്‍ വഴി കര്‍ത്താവ് മാനസാന്തരത്തിന്റെ അരുളപ്പാട് അറിയിക്കുമ്പോള്‍ കൊട്ടാരത്തിലെ രാജാവു മുതല്‍ നാല്‍ക്കവലയിലെ നാല്‍ക്കാലി വരെ മറിച്ചൊന്നും ചിന്തിക്കാതെ കേട്ടപാടെ ചാക്കുടുത്ത് ചാരംപൂശി ഉപവാസമെടുത്ത് അനുതപിക്കുകയാണ്. ആരാണ് ഇത് പറഞ്ഞതെന്നും എന്താണതിലെ സത്യമെന്നും നോക്കാതെ പറഞ്ഞ ‘ഉടനെ’ പ്രതികരിക്കാന്‍ തയ്യാറായതുകൊണ്ടാണ് പിന്നീട് നമ്മള്‍ ഇപ്രകാരം വായിക്കുന്നത് തങ്ങളുടെ ദുഷ്ടതയില്‍ അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്ന് പറഞ്ഞ തിന്മ അയച്ചില്ല (യോന 3:10)
 ദൈവത്തിന്റെ വിളിയോട് വേഗതയോടെയുള്ള, തിടുക്കത്തോടെയുള്ള, ഉടനെയുള്ള പ്രതികരണമെല്ലാം ആപത്തിലേക്കല്ല മറിച്ച് ആനന്ദത്തിലേക്കാണു നമ്മളെ എത്തിക്കുക. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ യേശു തന്റെ ദൗത്യം ആരംഭിക്കുന്നതും, ആദ്യ ശിഷ്യന്മാരെ വിളിക്കുന്നതുമാണു നാം ധ്യാനിക്കുക. ഇവിടെ ഏറ്റവും ശ്രദ്ധേയമായതും ക്രിസ്തുവിന്റെ വിളിയോട് കാണിക്കുന്ന വേഗതയും തിടുക്കവും തന്നെ. എന്നെ അനുഗമിക്കുവിന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും (മാര്‍ക്കോസ് 1:17) എന്ന ഗുരുവിന്റെ വാക്കിനു മുന്നില്‍ ഉപേക്ഷിച്ചത് മീന്‍ പിടിക്കുന്ന വലയാണ്. എന്നു പറയുമ്പോള്‍പ്പോലും വെറുമൊരു വല ഉപേക്ഷിക്കലല്ല മറിച്ച് തന്റെ കുടുംബത്തെ, സമ്പത്തിനെ, തൊഴിലിനെ, സ്വന്തമായി ഉണ്ടായിരുന്ന സകലതിനെയും ഉപേക്ഷിച്ച് യാതൊരു കെട്ടുപാടുകളുമില്ലാതെയുള്ള ഒരു ഇറങ്ങിപ്പോക്കായിരുന്നു അത്. വീണ്ടും അടുത്ത രണ്ടു പേരേയും കൂടി വിളിക്കുമ്പോ അവരും സ്വന്തം പിതാവിനെ സേവകരോടൊപ്പം വിട്ട് യേശുവിനെ അനുഗമിക്കുകയാണ്. ചിന്തിച്ച്, ഒരുപാട് ആലോചിച്ച്, അഭിപ്രായം തേടി, എടുക്കുന്ന ബുദ്ധിപൂര്‍വ്വമായ തീരുമാനമല്ല ദൈവത്തിന്റെ വിളിയോടുള്ള പ്രതികരണം മറിച്ച് വിശ്വാസത്തിന്റെ ബലത്തില്‍ മാത്രം എടുത്തു ചാടുന്ന ഉടനെയുള്ള ഒരു പ്രതികരണമാണത്.
ഒരു കഥ ഓര്‍മ്മവരുകയാണ് ശക്തമായ ഒരു വെള്ളച്ചാട്ടത്തിനു കുറുകെ ഒരു മനുഷ്യന്‍ ഒരു നൂല്‍പ്പാലം പണിതു. പക്ഷെ ഭയം കൊണ്ട് ആരും അതിലൂടെ സഞ്ചരിച്ചില്ല. ഒടുവില്‍ ഈ മനുഷ്യന്റെ വെല്ലുവിളി സ്വീകരിച്ച് ഒരു കുട്ടി ആ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കാന്‍ മുന്നോട്ടു വന്നു. അവന്‍ യാതൊരു ഭയവും കൂടാതെ അതിലൂടെ നടന്നു നൂല്‍പ്പാലം കടന്നു. എല്ലാവരും ഓടിയെത്തി അവനെ അഭിനന്ദിക്കുകയാണ്. നിനക്ക് എവിടെ നിന്നുകിട്ടി ഇത്ര ധൈര്യം എന്ന ചോദ്യത്തിന് അവന്‍ കൊടുക്കുന്ന മറുപടി: നൂല്‍പ്പാലം പണിതത് തന്റെ പപ്പയാണ് പപ്പയില്‍ എനിക്ക് വിശ്വാസമുണ്ടെന്ന്.
ക്രിസ്തീയ വിളി ഒരു ഞാണിന്മേക്കളിയാണ് വിളിച്ചവനോടുള്ള വിശ്വാസം കൊണ്ട് ഇറങ്ങി നടക്കുന്ന വിളി. ബുദ്ധികൊണ്ട് കണക്കുകൂട്ടി യാത്രയുടെ നേട്ടവും വഴിയിലെ വല്ലായ്മകളും ചിന്തിച്ച് മറുപടി കൊടുക്കാനല്ല മറിച്ചും ഒന്നും നോക്കാതെ ഇറങ്ങിപ്പുറപ്പെടാനുള്ള ക്ഷണമാണത്.
നേട്ടങ്ങളും ആനുകൂല്യങ്ങളും നോക്കി ക്രിസ്തുവിന്റെ വിളിയോട് ഉത്തരം പറയാനല്ല മറിച്ച് ഒന്നും നോക്കാതെ ക്രിസ്തുവിനെ അനുഗമിക്കാന്‍ വിളിക്കപ്പെട്ടവരാണു നമ്മള്‍. ഈജിപ്തില്‍ നിന്ന് തിടുക്കത്തില്‍ ഇറങ്ങി പുറപ്പെട്ട ഒരു ജനം പാതിവഴിയില്‍ ആര്‍ത്തിരമ്പുന്ന കടലിനെ നോക്കി എല്ലാം അവസാനിച്ചു എന്നു പറഞ്ഞു നില്‍ക്കുമ്പോള്‍ ചെങ്കടലിലൂടെ വഴി തുറന്നു കൊടുക്കുന്ന ദൈവത്തെ നാം കാണും. അവന്റെ വിളിയോട് അതേ പറഞ്ഞ് ഉടനെ ഇറങ്ങിത്തിരിച്ചാല്‍, അവസാനിച്ചുവെന്ന് നമ്മള്‍ കരുതുന്നിടത്തുനിന്ന് കടലിന്റെ നടുവിലൂടെ പുതുവഴികള്‍ തീര്‍ത്തുതരുന്ന ഒരു ദൈവത്തെ നാം കാണും. ആ ദൈവത്തില്‍ വിശ്വസിച്ച് അവന്റെ വഴി തേടി അവനെ തേടി നമുക്കു നടക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പ്

  അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബൂജയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ഞായറാഴ്ച രാത്രി അബൂജ അതിരൂപതയിലെ ഫാ.

മരണം: പിതൃഭവനത്തിലേക്കുള്ള മടക്കയാത്ര

”കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടുന്ന് പാതാളത്തിലേക്കിറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യുന്നു.” പഴയ നിയമത്തിലെ അവസാനത്തെ ന്യായാധിപനായ സാമുവല്‍ 1:2-6ല്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്യമാണിത്. നിയമാവര്‍ത്തനം 32:39-ല്‍

ഐപിഎസ് പദവി ലഭിച്ച കെ.എം ടോമിയെ ആദരിച്ചു

മുളവുകാട്: കോഴിക്കോട് സിറ്റി പോലീസ് അസി. കമ്മീഷണറും ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റിയന്‍ ഇടവകാംഗവുമായ കെ.എം. ടോമിയെ ബോള്‍ഗാട്ടി ഇടവക സമൂഹം ആദരിച്ചു. വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ നടത്തിയ പ്രത്യേക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*