കടന്നുവരുന്ന ക്രിസ്തുവും കടന്നുപോകാത്ത വചനവും: ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍


റവ. ഫാ. മിഥിൻ കാളിപ്പറമ്പിൽ
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍
വചനവിചിന്തനം: കടന്നുവരുന്ന ക്രിസ്തുവും കടന്നുപോകാത്ത വചനവും (Mk 13 : 24-32)
ഈ ആരാധനാക്രമവത്സരത്തിന്റെ അവസാനത്തോട് ഏതാണ്ട് അടുത്തുകൊണ്ടിരിക്കുന്ന നമുക്കിന്ന് തിരുസഭ നല്കുന്ന വചനഭാഗങ്ങള്‍ യുഗാന്തത്തെക്കുറിച്ചുള്ള ദര്‍ശനങ്ങളാണ്. സുവിശേഷമനുസരിച്ച് ഈശോയും തന്റെ ജീവിത യാത്രയുടെ സായാഹ്നത്തോട് അടുക്കുമ്പോഴാണ് ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന ഭീകര ദുരിതങ്ങളെക്കുറിച്ചും പ്രപഞ്ചത്തില്‍ വരുവാന്‍ പോകുന്ന വലിയ മാറ്റങ്ങളെക്കുറിച്ചും മനുഷ്യപുത്രന് തന്റെ മേഘങ്ങളിലുള്ള വരവിനെക്കുറിച്ചും പ്രവചിക്കുന്നത്. ദാനിയേല്‍ പ്രവാചകനും ഏതാണ്ട് സമാനമായ രീതിയിലാണ് യുഗാന്തത്തെക്കുറിച്ച് പറഞ്ഞുവച്ചിരിക്കുന്നത്.
ലോകാവസാനം ഉണ്ടാകുമെന്നും കര്‍ത്താവായ ഈശോ മനുഷ്യവംശത്തെ വിധിക്കുവാന്‍ മേഘങ്ങളില്‍ വീണ്ടും വരുമെന്നും സഭ വിശ്വസിക്കുകയും പഠിക്കുകയും ചെയ്യുന്ന കാര്യമാണ്. പക്ഷേ ആ സമയം എപ്പോഴാണെന്ന് ആര്‍ക്കുമറിയില്ല എന്നതാണ് സത്യം. ഭീകര ദുരിതങ്ങള്‍ കാലങ്ങളായി മനുഷ്യനെ നിരന്തരം പിന്തുടരുന്നുണ്ട്. ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ അനേകം കള്ളക്രിസ്തുമാര്‍ വന്നു കഴിഞ്ഞു. ഇപ്പോഴുമുണ്ട് അവര്‍ നല്ല കത്തോലിക്കാ ജീവിതം നയിക്കുന്നവരെപ്പോലും വഴിതെറ്റിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ യഥാര്‍ത്ഥ ഈശോ വന്നിട്ടില്ല. ഒരു പക്ഷേ ലോകാവസാനത്തെപ്പറ്റിയുള്ള ഭയവും വചനം നന്നായി വായിച്ച് പഠിക്കാത്തതു മൂലമുള്ള അജ്ഞതയുമാവാം അവരെ ഇത്തരം ചതിക്കുഴിയിലേക്ക് നയിക്കുന്നത്. ക്രിസ്തു വീണ്ടും കടന്നുവരുമ്പോള്‍ ആകാശവും ഭൂമിയും കടന്നുപോകുമെന്നും എന്നാല്‍ യേശുവിന്റെ വചനങ്ങള്‍ കടന്നുപോകില്ലെന്നു ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പറയുന്നുണ്ട്. അതിനാല്‍ കടന്നുപോകാത്ത വചനത്തില്‍ സത്യത്തെ കണ്ടെത്തണമെന്നും അത് തിരുസഭയോട് ചേര്‍ന്നു നിന്നു വായിക്കണമെന്നും മനസിലാക്കാത്തതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
മറ്റൊരു കൂട്ടര്‍ക്ക് ലോകാവസാനമോ, ഈശോയുടെ രണ്ടാം വരവും ചുറ്റും എന്തെങ്കിലുമൊക്കെ സംഭവിച്ചാലോ അതൊന്നും ഒരു പ്രശ്നമേ അല്ല. എന്തുവന്നാലും ആസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ള ജീവിതം. അതാണ് മനോഭാവം പള്ളിയോട് വളരെ ചേര്‍ന്നു നിന്നിരുന്ന ഒരാള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞതുപോലെ ‘ എന്റെ അച്ചോ ഈ സ്വര്‍ഗമോ നരകമോ രണ്ടാം വരവൊന്നുമില്ലന്നേ. ഈ ഭൂമിയില്‍ അങ്ങ് സുഖിക്കുക’ സത്യത്തില്‍ ഞാനന്ന് ഞെട്ടിപ്പോയി പുറമേ വലിയ കത്തോലിക്കരാണെങ്കിലും പലരുടെയും ഉള്ളിലിരുപ്പ് ഇതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈശോ വരുമെന്ന വിശ്വാസമൊന്നും അവര്‍ക്കില്ല. ”Arrest aging” ഒരു പരസ്യപ്പലകയില്‍ കണ്ട വാചകമിതാണ്. എങ്ങനെ യുവത്വം, ചര്‍മകാന്തി എന്നെന്നേക്കുമായി നിലനിര്‍ത്താം എങ്ങനെ അവസാനിക്കാത്ത കാലത്തോളം യുവത്വത്തോടെ ഈ ഭൂമിയില്‍ ജീവിക്കാം അതു മാത്രമാണ് ചിന്ത.
കാല്‍ച്ചവിട്ടി നില്ക്കുന്ന ഭൂമിപോലും ഇല്ലാതാക്കുമെന്നേ. പിന്നെയാണ് പൂഴിമാത്രമായ ശരീരം ഈ ഭൂമിയില്‍ കടന്നു പോകാത്ത ഒന്നേയുള്ളൂ അത് ഈശോയുടെ വചനങ്ങള്‍ മാത്രമാണ്. ആ വചനം ദൈവവചനമായതുകൊണ്ടാണ് നിലനില്‍ക്കുന്നത്. വിശുദ്ധ യോഹന്നാന് പറയുന്നു ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോട് കൂടിയായിരുന്നു വചനം ദൈവമായിരുന്നു (യോഹ 1:12) വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. (യോഹ 1:14) വിശുദ്ധ അത്തനേഷ്യസ് പറയുന്നുണ്ടല്ലോ ദൈവം മനുഷ്യനായി അവതരിച്ചത് മനുഷ്യന് ദൈവമായിത്തീരാനാണെന്ന്. ഏതാണ്ട് അതുപോലെ തന്നെ നമുക്ക് ഇപ്രകാരം പറയുവാന്‍ കഴിയും. വചനമാംസമായി അവതരിച്ചത് മാംസത്തിലുള്ള മനുഷ്യന് അവതരിച്ച വചനത്തെ വായിച്ചും ധ്യാനിച്ചും ജീവിക്കുന്ന വചനമായിത്തീരുവാനാണ്. അത് ജീവിതാവസാനം വരെ നീണ്ടു നില്ക്കുന്ന ഒരു നിരന്തര പ്രക്രിയ (Process) ആണ്; വചന വായന, ധ്യാനം പിന്നെ വചനം ജീവിക്കല്‍.
ജീവന്റെ ദൈവവചനമാണ് മനുഷ്യന്റെ ആത്മാവിനെയും ശരീരത്തെയും നിത്യതയിലേക്ക് അടുപ്പിക്കുവാന്‍ ഈ ഭൂമിയില്‍ പരിശീലിപ്പിക്കുന്നത്. സങ്കീര്‍ത്തകന്‍ പറയുന്നത് ശ്രദ്ധിക്കുക. അങ്ങയുടെ വചനം എന്റെ പാദത്തിന് വിളക്കും പാദയില് പ്രകാശവുമാണ്. (സങ്കീ 119:11). നമ്മള് നിരന്തരം വചനം വായിച്ചാല്‍ മാത്രമേ ഹൃദയത്തില്‍ വചനമുണ്ടാകുകയുള്ളൂ. നാം എന്തു കാണുന്നുവോ, വായിക്കുന്നുവോ, ചിന്തിക്കുന്നുവോ അതായിത്തീരും. ഒരു സെമിനാരിയുടെ ഭക്ഷണശാലയുടെ ചുവരില്‍ ഇപ്രകാരം നല്ല കളര്‍ഫുള്‍ ആയി എഴുതി വച്ചിട്ടുണ്ട്. ‘നിങ്ങള്‍ എന്തു ഭക്ഷിക്കുന്നുവോ നിങ്ങളായിത്തീരും’ (you become what you eat).
വചനം ആത്മാര്‍ത്ഥമായി വായിച്ച് ധ്വാനിക്കുന്നവരും വചനം മാംസം ധരിച്ച് ഈശോയെ വിശുദ്ധ കുര്‍ബാനയില്‍ അനുദിനം സ്വീകരിക്കുന്നവരും വചനമായി മാറും. കാരണം അവരുടെ മനസിലും ഹൃദയത്തിലും തിരുവചനങ്ങള്‍ മാത്രമേ കാണുകയുള്ളൂ അതുകൊണ്ടവര്‍ക്ക് വചനമനുസരിച്ച് ജീവിക്കാതിരിക്കാനാവില്ല. അവര്‍ പുഷ്പിക്കും ഫലം പുറപ്പെടുവിക്കും. അങ്ങനെ വിശുദ്ധ യാക്കോബ് പറയുന്നപോലെ അവര്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മ വഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരായി മാറും. അവര്‍ക്കറിയാം കടന്നു പോകാത്തതും മാറ്റമില്ലാത്തതുമായ ജീവന്റെ വചനത്തിനു മാത്രമാണ് തങ്ങളുടെ ജീവിതത്തിന് നിത്യമായ സന്തോഷം പ്രദാനം ചെയ്യാനാവുകയെന്ന്.
ഒന്നാം വായന: ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (12 : 1-3)
(അന്നു നിന്റെ ജനത രക്ഷപ്രാപിക്കും)
അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹി ക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവി ച്ചിട്ടില്ലാത്ത കഷ്ടതകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക് ഷപെടും. ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേ കര് ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജ യ്ക്കും നിത്യനിന്ദയ്ക്കുമായും. ജ്ഞാനികള്‍ ആകാ ശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന് നക്ഷത്രങ്ങളെ പ്പോലെ എന്നുമെന്നും പ്രകാശിക്കും.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (16 : 5 + 8, 910, 11)
ദൈവമേ, എന്നെ കാത്തുകൊള്ളണമെ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. കര് ത്താവ് എപ്പോഴും എന്റെ കണ്മുന്പിലുണ്ട്; അവി ടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
ദൈവമേ, എന്നെ ……
അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദംകൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു. അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്ധന് ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.
ദൈവമേ, എന്നെ ……
അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചു തരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണ തയുണ്ട്; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വത മായ സന്തോഷമുണ്ട്.
ദൈവമേ, എന്നെ ……
രണ്ടാം വായന: ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് (10 : 1114, 18)
(വിശുദ്ധീകൃതരെ ഏകബലിയാല്‍ അവന് പൂര്ണരാക്കിയിരിക്കുന്നു
പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവ സവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദ പീഠമാക്കുവോളം അവന് കാത്തിരിക്കുന്നു. വിശു ദ്ധീകരിക്കപ്പെട്ടവരെ അവന് ഏകബലിസമര്പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Lk. 21 : 36) സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍ – അല്ലേലൂയാ!
സുവിശേഷം
മര്‍ക്കോസിന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (13 : 24-32)
(നാലു ദിക്കിലും നിന്നു തിരഞ്ഞെടുക്കപ്പെട്ടവരെഅവന് ശേഖരിക്കും)
അക്കാലത്ത് യേശു തന്റെ ശിഷ്യന്മാരോട് അരുളി ച്ചെയ്തു: ആ പീഡനങ്ങള്ക്കുശേഷമുള്ള ദിവസങ്ങ ളില്‍ സൂര്യന് ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപ തിക്കും. ആകാശശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ മനുഷ്യപുത്രന് വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. അപ്പോള്‍, അവന് ദൂതന്മാരെ അയയ്ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശ ത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളി ലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും. അത്തിമരത്തില്‍നിന്നു പഠിക്കു വിന്. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്ക്കു മ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം. അതുപോലെതന്നെ, ഇക്കാര്യ ങ്ങള് സംഭവിക്കുന്നതു കാണുമ്പോള്‍ അവന് സമീ പത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക. ഞാന്‍ സത്യമായി നിങ്ങളോടു പറ യുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തല മുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കട ന്നുപോവുകയില്ല. എന്നാല്‍, ആ ദിവസത്തെക്കു റിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്മാര്ക്കോ പുത്ര നുപോലുമോ അറിഞ്ഞുകൂടാ.
കര്‍ത്താവിന്റെ സുവിശേഷം.
Related
Related Articles
കരുതലും താങ്ങുമായി റ്റി. എസ്. എസ്. എസ്
കൊവിഡ് പ്രതിരോധഅതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ കരുതലും കരുത്തുമായി കൂടെ നിന്ന തിരുവനന്തപുരം അതിരൂപത അധികാരികളോടൊപ്പം സാമൂഹികശുശ്രൂഷാവിഭാഗവും ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വിവിധ
സഭയുടെ സേവനങ്ങള്‍ പ്രത്യേകം സ്മരിക്കുന്നു – മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
ഓഖി ദുരന്തത്തിന്നിരയായവര്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ചെയ്ത സഹായങ്ങളും സേവനങ്ങളും സര്‍ക്കാര്‍ പ്രത്യേകം സ്മരിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സര്‍ക്കാരിനോടും