അനുകമ്പയുണ്ടാകട്ടെ: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

by admin | July 9, 2022 12:08 pm

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
വിചിന്തനം :- “അനുകമ്പയുണ്ടാകട്ടെ” (ലൂക്കാ 10: 25 – 37)

ഈശോയുടെ ഉപമകളില്‍ ഏറ്റവും പ്രസിദ്ധമായ ഉപമകളില്‍ ഒന്നാണ് നല്ല സമരിയാക്കാരന്റെ ഉപമ അതാണ് ഇന്ന് വിചിന്തനത്തിനായി തിരുസഭ നമുക്ക് നല്‍കിയിരിക്കുന്നത്.  ഒരു നിയമജ്ഞന്‍ എഴുന്നേറ്റു നിന്നു ഈശോയെ പരീക്ഷിച്ചുകൊണ്ട് നിത്യജീവന്‍ അവകാശമാക്കാന്‍ താന്‍ എന്തു ചെയ്യണമെന്നു ചോദിക്കുന്നു. അതിനു ഈശോ വളരെ മനോഹരമായി ഉത്തരം നല്‍കുന്നു. ഈശോ നല്‍കിയ ഉത്തരത്തെ ആധാരമാക്കി തന്നെത്തന്നെ ന്യായീകരിക്കാന്‍ ആഗ്രഹിച്ച അയാള്‍ യേശുവിനോട് ഇപ്രകാരം ചോദിക്കുകയാണ്. ആരാണ് എന്റെ അയല്‍ക്കാരന്‍? ഈ ചോദ്യത്തിന് ഈശോ നല്‍കുന്ന സുന്ദരവും എന്നാല്‍ കുറിക്കു കൊള്ളുന്നതുമായ മറുപടിയാണ് നല്ല സമരിയാക്കാരന്റെ ഉപമ.
ജറുസലേമില്‍ നിന്ന് ജറീക്കോയിലേക്കു യാത്ര പോകുമ്പോള്‍ കവര്‍ച്ച ചെയ്യപ്പെടുകയും മാരകമായി ആക്രമിക്കപ്പെട്ട് അര്‍ദ്ധപ്രാണാവസ്ഥയിലാക്കപ്പെടുകയും ചെയ്യുന്നു. ആ വഴി വന്ന പുരോഹിതനും ലേവായനും അയാളെ കണ്ടെങ്കിലും കാണാതെ പോവുകയും ഒരു സമരിയാക്കാരന്‍ അയാളെ രക്ഷിച്ച് വേണ്ടതികലധികം അയാള്‍ക്കു ചെയ്തു കൊടുക്കുകയും പുരോഹിതനും ലേവായനും എവിടെ നിന്നു പുറപ്പെട്ടു എവിടേക്ക് പോകുന്നുവെന്നു പറയുന്നില്ല. എങ്ങനെയോ അവര്‍ ആ വഴിയില്‍ അയാളുടെ അടുത്ത് എത്തിപ്പെട്ടു. പക്ഷേ തൊട്ടില്ല അതിന് കാരണം യഹൂദരുടെ ശുദ്ധീകരണ നിയമങ്ങളാണ്. മുറിവേറ്റവരെ ശുശ്രൂഷിക്കരുത് എന്ന് യഹൂദ നിയമങ്ങളില്ല. മറിച്ച് മുറിവേറ്റു കിടക്കുന്നവന്‍ മരിച്ചവനാണെങ്കിലോ? കുടുംബാംഗങ്ങളുടെയല്ലാതെ മറ്റാരുടെയെങ്കിലും ശവശരീരത്തെ സ്പര്‍ശിച്ചാല്‍ പിന്നെ ഏഴു ദിവസത്തെ ശുദ്ധീകരണം, വിലയേറിയ പരിഹാര ബലികള്‍ അര്‍പ്പിക്കാന്‍ (ലേവ്യ 21:1-3) സമയ നഷ്ടം അങ്ങിനെ മൊത്തത്തില്‍ ഒരു പണിയാണ്. വെറുതെ അനാവശ്യമായി ഓരോ ‘വെള്ളിക്കെട്ടെടുത്ത്’ തലയില്‍ വയ്ക്കുന്നതെന്തിനാണെന്ന് കരുതി നിയമത്തിന്റെ ശുദ്ധി മാത്രം പാലിച്ചുകൊണ്ടു പോയതാണ്. പുരോഹിതനും ലേവായനും അവരെ സംബന്ധിച്ച് അവര്‍ ചെയ്തത് ശരിയുമാണ് എന്നാല്‍ നിയമത്തിനപ്പുറത്ത് കാരുണ്യപ്രവര്‍ത്തിക്കുകൂടി പ്രാധാന്യം നല്‍കണമെന്ന് നല്ല സമരിയാക്കാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രാര്‍ഥനയുടെ മനുഷ്യരെന്ന് സ്വയം പറഞ്ഞു നടക്കുകയും എന്നാല്‍ കരുണയുടെ പ്രവൃത്തികള്‍ ചെയ്യാതിരിക്കുകയും ചെയ്യുക എന്നത് എത്ര ഭീകരമാണ്. അവര്‍ രണ്ടുപേരും അതാണ് ചെയ്തത്. ഈ ഉപമയെടുത്തിട്ട് പുരോഹിതനെയും ലേവായനെയും പറ്റി ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ഇപ്രകാരമാണ്. ‘പുറമേ വന്ന രണ്ടുപേരും കൊള്ളക്കാരാണ് കാരണം അവര്‍ അയാളെ മരണത്തിലേക്കു തള്ളി വിടുകയായിരുന്നു’  നമ്മുടെ കണ്‍മുമ്പിലും കരുണയുടെ തിരുവെട്ടമാകേണ്ട പ്രവൃത്തികള്‍ ചെയ്യുവാന്‍ അവസരം വരുമ്പോള്‍ ബുദ്ധിമുട്ടാകുമെന്നു പറഞ്ഞു നാം തിരിഞ്ഞു പോകുമ്പോള്‍ നാമും ഒരു തരത്തില്‍ കൊള്ളക്കാരാവുകയാണ്. നമ്മുടെ ലാഭനഷ്ടങ്ങള്‍ മാത്രം നോക്കി കടന്നുപോകുന്ന കൊള്ളക്കാര്‍. പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജീവമാണെന്ന് (യാക്കോ 2:17) യാക്കോബ് അപ്പസ്‌തോലന്‍ പറയുന്നത് ഇതുമായി നമുക്ക് ചേര്‍ത്തുവച്ചു വായിക്കാവുന്നതാണ്. അനുകമ്പയുടെ പ്രവൃത്തികള്‍ നമ്മുടെ ഹൃദയത്തില്‍ നിന്നും എപ്പോഴുമുണ്ടാകണം.
കല്‍ക്കത്തായിലെ വിശുദ്ധ മദര്‍ തെരേസ ഇതിനെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്. ” ഏറ്റവും ഹീനമായ തിന്മ എന്നു പറയുന്നത് അനുകമ്പയും ദീനദയാവായ്പും ഇല്ലാതെ പ്രവര്‍ത്തിക്കുന്നതാണ്, പ്രത്യേകിച്ച് അയല്‍ക്കാരനോടുള്ള അതിനികൃഷ്ടമായ നമ്മുടെ അലക്ഷ്യമനോഭാവം… അനുകമ്പക്ക് വേണ്ടി വിശപ്പ് അനുഭവിക്കുന്നവരാണ് മനുഷ്യര്‍. അന്യരോടുള്ള നിന്ദ്യമായ അവഗണനകള്‍ക്കും, കൊടുംദാരിദ്ര്യത്തിനും നേരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഏക പരിഹാരമാണ്, അനുകമ്പയെക്കുറിച്ചുള്ള നമ്മുടെ ബോധം.” നമ്മുടെ ഹൃദയത്തില്‍ എപ്പോഴും ഈ അനുകമ്പാമനോഭാവം നിറഞ്ഞുനില്‍ക്കട്ടെ. ഓര്‍ക്കണം അവസാനം നീയമജ്ഞനോട് ഈശോ പറയുന്നത് ‘നീയും പോയി അതുപോലെ ചെയ്യുക’ എന്നാണ്. അതൊരു അനുകമ്പയാണ്. അപേക്ഷയല്ല. അനുകമ്പ നിറഞ്ഞ ഹൃദയം എന്നില്‍ സൃഷ്ടിച്ച് ചുറ്റുമുള്ളവരെയും പരിചയമില്ലാത്തവരെയും അയല്‍ക്കാരാക്കി മാറ്റുവാന്‍ എന്നെ ശക്തനാക്കണമേയെന്ന് നമുക്ക് പ്രാര്‍ഥിക്കാം.

ഒന്നാം വായന
നിയമാവര്‍ത്തന പുസ്തകത്തില്‍നിന്ന് (30 : 10-14)

(വചനം നിനക്കു സമീപസ്ഥമാണ്)

അക്കാലത്ത്, മോശ ജനക്കൂട്ടത്തോടു പറഞ്ഞു: ഈ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന എല്ലാ കല്‍പന കളും ചട്ടങ്ങളും അനുസരിക്കുന്നതിനായി നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവി ടുത്തെ നേര്‍ക്കു തിരിയുകയും ചെയ്യുമെങ്കില്‍ മാത്രമേ അതു സംഭവിക്കൂ.
ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന ഈ കല്‍പന നിന്റെ ശക്തിക്കതീതമോ അപ്രാപ്യമാംവിധം വിദൂരസ്ഥമോ അല്ല. നാം അതു കേള്‍ക്കാനും അതനുസരിച്ചു പ്രവര്‍ത്തി ക്കാനും ആയി നമുക്കുവേണ്ടി ആര് സ്വര്‍ഗത്തിലേക്കു കയറിച്ചെന്ന് അതു കൊണ്ടുവന്നു തരും എന്നു നീ പറ യാന്‍, അതു സ്വര്‍ഗത്തിലല്ല. ഇതുകേട്ടു പ്രവര്‍ത്തി ക്കാന്‍ ആര് കടലിനക്കരെ പോയി അതു നമുക്കു കൊണ്ടു വന്നു തരും എന്നുപറയാന്‍, അതു കടലിനക്കരെയു മല്ല. വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തി കമാക്കാന്‍ നിനക്കു കഴിയും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(69 : 13+16, 29-30, 32-33, 35ab+36)

ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!

കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നു മ്പോള്‍ എനിക്ക് ഉത്തരമരുളണമേ കര്‍ത്താവേ, എനിക്കു ത്തരമരുളണമേ! അങ്ങയുടെ അചഞ്ചല സ്‌നേഹം അതി ശ്രേഷ്ഠമാണല്ലോ; കരുണാ സമ്പന്നനായ അവിടുന്ന് എന്നെ കടാക്ഷിക്കണമേ!
ദൈവത്തെ……
ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ! ഞാന്‍ ദൈവ ത്തിന്റെ നാമത്തെ പാടി സ്തുതിക്കും, കൃതജ്ഞതാ സ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടു ത്തും.
ദൈവത്തെ……
പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്‍മേഷ ഭരിതമാകട്ടെ! കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ ക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടുന്നു നിന്ദി ക്കുകയില്ല.
ദൈവത്തെ……
ദൈവം സീയോനെ രക്ഷിക്കും; യൂദായുടെ നഗര ങ്ങള്‍ പുതുക്കിപ്പണിയും; അവിടുത്തെ ദാസര്‍ അതില്‍ പാര്‍ത്ത് അതു കൈവശമാക്കും. അവിടുത്തെ ദാസന്‍ മാരുടെ സന്തതികള്‍ അത് അവകാശമാക്കും. അവി ടുത്തെ നാമത്തെ സ്‌നേഹിക്കുന്നവര്‍ അതില്‍ വസി ക്കുകയും ചെയ്യും.
ദൈവത്തെ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന്(1: 15-20)

(എല്ലാം അവനിലൂടെയും, അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്)

യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതി രൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനു മാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലു മുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെ ട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍ നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവന്‍ പ്രഥമ സ്ഥാനീ യനായി. എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണത യും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കു കയും അവന്‍ കുരിശില്‍ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!

അല്ലേലൂയാ! (Cfr. Jn. 6, 63c, 68c) കര്‍ത്താവേ നിന്റെ വാക്കുകള്‍ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട് – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (10 : 25-37)

(ആരാണ് എന്റെ അയല്‍ക്കാരന്‍?)

അക്കാലത്ത്, ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് അവ നെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യ ജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ ഹൃദയ ത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും പൂര്‍ണമനസ്‌സോടും കൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. അവന്‍ പ്രതിവ ചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസ രിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും. എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവി നോടു ചോദിച്ചു: ആരാണ് എന്റെ അയല്‍ക്കാരന്‍? യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ച ക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്ര ങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണ നാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നു പോയി. അതുപോലെ ഒരു ലേവായനും അവിടെ വന്ന പ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാ മധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്, അടുത്തു ചെന്ന് എണ്ണയും വീഞ്ഞു മൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടു ചെന്നു പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നു കൊള്ളാം. കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനു ഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ ത്തിച്ചത്? അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശു പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/sunday-homily-readings-malayalam-fifteenth-week-ordinary-time/