നിങ്ങള്‍ക്കു സമാധാനം: പെസഹാക്കാലം ആറാം ഞായർ

നിങ്ങള്‍ക്കു സമാധാനം: പെസഹാക്കാലം ആറാം ഞായർ

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

പെസഹാക്കാലം ആറാം ഞായർ
വിചിന്തനം:- നിങ്ങള്‍ക്കു സമാധാനം (യോഹ 14:23-29)

ഈശോയും ശിഷ്യന്മാരും അന്ത്യാത്താഴ മേശയില്‍ ഇരിക്കുകയാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച് ഈശോയുടെ വികാര നിര്‍ഭരമായ സുദീര്‍ഘമായ വിടവാങ്ങല്‍ പ്രസംഗം പതിമുന്നു മുതല്‍ പതിനേഴു വരെയുള്ള അധ്യായങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മറ്റു സുവിശേഷങ്ങളിലില്ലാത്ത വളരെ മര്‍മ്മ പ്രധാനമായ കാര്യങ്ങളാണ് ഈശോ ഈ ഭാഗത്ത് തന്റെ പ്രിയപ്പെട്ട ശിഷ്യരോട് പറയുന്നത്. അവര്‍ക്കതില്‍ പലതും മനസിലാകുന്നില്ല 14-ാം അധ്യായത്തിന്റെ ആദ്യഭാഗത്ത് ഈശോ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു. പിന്നെ തന്നെ സ്‌നേഹിക്കുന്നവനെ പിതാവ് സ്‌നേഹിക്കുമെന്നും ഈശോയെ അവനു വെളിപ്പെടുത്തുമെന്നും പറയുമ്പോള്‍ യൂദാസ് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അതിപ്രകാരമാണ്. നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുന്നു. എന്നാല്‍ ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറയുന്നതെന്താണ്? ഈ ചോദ്യത്തിനു ഈശോ നല്‍കുന്ന ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗം പിന്നീട് ഈശോ ആശ്വാസകനായ, എല്ലാം പഠിക്കുന്നവനായ പരിശുദ്ധാത്മാവിനെക്കുറിച്ചു ഒന്നുകൂടി സൂചിപ്പിക്കുന്നു. അതിനുശേഷം ഈശോ ശിഷ്യരെ സമാധാനം ഏല്‍പ്പിക്കുകയും തന്റെ സമാധാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചു വിവരിക്കുകയുമാണ്.

ഈശോ പറയുന്നു ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട നിങ്ങള്‍ ഭയപ്പെടുകയും വേണ്ട.
ഈ ലോകത്ത് എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനവും സ്വസ്ഥതയും സന്തോഷവുമാണ്. എപ്പോഴും ദു:ഖിച്ചിരിക്കുവാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ? അങ്ങനെ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ഉറപ്പായും സൈക്കോകളായിരിക്കും. സത്യത്തില്‍ സമാധാനവും സന്തോഷവും കിട്ടുവാന്‍ വേണ്ടിയാണ് മനുഷ്യര്‍ സിനിമ കാണുക, യാത്ര പോവുക, ഓണ്‍ലൈനിലും ഓഫ് ലൈനിലും വിവിധ ഗെയിമുകള്‍ കളിക്കുക തുടങ്ങിയ വിവിധ വിനോദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ചിലരെങ്കിലും മദ്യപാനം, മയക്കുമരുന്ന്, സിഗററ്റുവലി എന്നിങ്ങനെയുള്ള ദുശീലങ്ങള്‍ക്ക് അടിമയാകുന്നതും ഇതൊക്കെ ലോകത്തിന്റെ സമാധാനങ്ങളാണ്. എന്താണ് അതിന്റെ പ്രശ്‌നം അതൊക്കെ ഈ ലോകത്തിന്റെതാണ് അതുകൊണ്ട് തീര്‍ന്നു പോകും. സൈക്കോളജി ഭാഷയില്‍ പറഞ്ഞാല്‍ ഇതെല്ലാം Instant Gratification monkey ആണ്. ആ നിമിഷത്തെ സമാധാനം സുഖം അത്രമാത്രം. നമുക്കതു മതിയോ ഇല്ല നാം ഈശോയുടെ സമാധാനം ഹൃദയത്തില്‍ ഏറ്റുവാങ്ങണം. അത് ലോകം നല്‍കുന്നതു പോലെ അല്ല എന്നു യേശു തന്നെ പറയുന്നുണ്ട്. കാരണം അത് സ്വര്‍ഗീയമാണ്. ഉത്ഥിതനായവന്റെ സമാധാനമാണ്.
ഓര്‍ക്കണം ഉത്ഥിതനായശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ‘നിങ്ങള്‍ക്കു സമാധാനം എന്നാണ് ഈശോ വിശുദ്ധ കുര്‍ബാനയിലൂടെ ആശംസിക്കുന്നത് (യോഹ 20:19,26, ലൂക്ക 24:36). ആ സമാധാനം നാം ഹൃദയത്തില്‍ സ്വീകരിച്ചാല്‍ മതി. പിന്നെ നമുക്കു ചുറ്റും എന്തൊക്കെയെ പ്രശ്‌നങ്ങള്‍ ഉറഞ്ഞുതുള്ളിയാലും ഹൃദയത്തില്‍ അസാധാരണമായ സമാധാനം നമുക്കനുഭവിക്കാനാവൂ. ഇന്നും ഉത്ഥിതനായ ഈശോ വിശുദ്ധ കുര്‍ബാനയിലൂടെ ഓരോ തവണ വിശുദ്ധ കുമ്പസാരം നടത്തുമ്പോഴും തന്റെ പ്രതിനിധിയായ പുരോഹിതനിലൂടെ തന്റെ സമാധാനം നമുക്ക് നല്‍കുന്നുണ്ട്.
വിശുദ്ധ കുര്‍ബാനയില്‍ സ്‌തോത്രയാഗ പ്രാര്‍ഥനയ്ക്കുശേഷമുള്ള പ്രാര്‍ഥനകളിലും അവസാനത്തെ ആശംസയിലും ഇത് പ്രകടമാണ്. വിശുദ്ധ കുര്‍ബാനയിലാവട്ടെ ഏറ്റവും അവസാനവും ഈ ആശംസയുണ്ട്. ‘ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്’  എന്നൊരു ചൊല്ല് ലത്തീനിലുണ്ട്. (Mens sana in corpore sano) എന്നാല്‍ നമുക്കിപ്രകാരം പറയാം സമാധാനമുള്ള മനസിലേ ആരോഗ്യമുള്ള മനസുണ്ടാവൂ. നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം സമാധാനമില്ലാത്ത മനസാണ്. അതിനെല്ലാം പ്രതിവിധിയായി ഉത്ഥിതനായ ഈശോയുടെ സമാധാനം എന്റെ ഹൃദയത്തില്‍ നിത്യമായി നിറയ്ക്കപ്പെടണമേയെന്ന് നമുക്ക് ആത്മാര്‍ത്ഥമായി ഈ പെസഹാക്കാലത്തില്‍ പ്രാര്‍ഥിക്കാം.

ഒന്നാം വായന
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (15 : 1-2, 22-29)

(അത്യന്താപേക്ഷിതമായ കാര്യങ്ങളല്ലാതെ വേറെ യാതൊരു ഭാരവും നിങ്ങളുടെമേല്‍ ചുമത്തരുതെന്ന്
പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി)

അക്കാലത്ത്, യൂദയായില്‍ നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യ മല്ല എന്നു സഹോദരരെ പഠിപ്പിച്ചു. പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്മൂലം ജറുസലേമില്‍ചെന്ന് അപ്പസ്‌തോലന്മാരും ശ്രേഷ്ഠ ന്മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.
തങ്ങളില്‍ നിന്നു ചിലരെ തെരഞ്ഞെടുത്ത് ബാര്‍ണ ബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യാ യിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പ സ്‌തോലന്മാര്‍ക്കും ശ്രേഷ്ഠന്മാര്‍ക്കും സഭയ്ക്കു മുഴു വനും തോന്നി. സഹോദരന്മാരില്‍ നേതാക്കന്മാരായി രുന്ന ബാര്‍സബാസ് എന്നുവിളിക്കുന്ന യൂദാസി നെയും സീലാസിനെയും ഒരു എഴുത്തുമായി അവര്‍ അയച്ചു. എഴുത്ത് ഇപ്രകാരമായിരുന്നു. അപ്പസ്‌തോ ലന്മാരും ശ്രേഷ്ഠന്മാരുമായി സഹോദരന്മാര്‍ അന്ത്യോ ക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതിയരില്‍ നിന്നുള്ള സഹോദരായ നിങ്ങള്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നു. ഞങ്ങളില്‍ ചിലര്‍ പ്രസംഗ ങ്ങള്‍ മുഖേന നിങ്ങള്‍ക്കു മനശ്ചാഞ്ചല്യം വരുത്തി ക്കൊണ്ടു നിങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ അവര്‍ക്കു യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ല. അതുകൊണ്ട്, തെരഞ്ഞെടുക്ക പ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാര്‍ണബാസി നോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടു ക്കലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു. അവര്‍ നമ്മുടെ കര്‍ ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ പ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കു ന്നവരാണല്ലോ. അതുകൊണ്ട്, ഞങ്ങള്‍ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങള്‍ തന്നെ അവര്‍ നിങ്ങളോടു നേരിട്ടു സംസാരിക്കുന്ന തായിരിക്കും. താഴെ പറയുന്ന അത്യാവശ്യകാര്യങ്ങ ളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാ വിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെ ട്ടവ, വ്യഭിചാരം എന്നിവയില്‍ നിന്നു നിങ്ങള്‍ അകന്നി രിക്കണം. ഇവയില്‍ നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!

കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(67 : 1-2, 4, 5+7)

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.

ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനു ഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ! അങ്ങയു ടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തി സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനു തന്നെ.
ദൈവമേ, ജനതകള്‍….
ജനതകളെല്ലാം ആഹ്ലാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതി പൂര്‍വ്വം വിധിക്കുകയും ജനപദങ്ങളെ നയിക്കു കയും ചെയ്യുന്നു.
ദൈവമേ, ജനതകള്‍….
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ! അവി ടുന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവി ടുത്തെ ഭയപ്പെടട്ടെ!
ദൈവമേ, ജനതകള്‍….

രണ്ടാം വായന
വെളിപാടിന്റെ പുസ്തകത്തില്‍നിന്ന് (21 : 10-14, 22-23 )

(വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങുന്നത് എനിക്കു കാണിച്ചുതന്നു.)

മാലാഖ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാ വില്‍ എന്നെ കൊണ്ടുപോയി സ്വര്‍ഗ്ഗത്തില്‍ നിന്ന്,. ദൈവസന്നിധിയില്‍ നിന്ന് ഇറങ്ങിവരുന്ന വിശുദ്ധ നഗ രിയായ ജറുസലേമിനെ എനിക്കു കാണിച്ചു തന്നു. അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു. അതി ന്റെ തിളക്കം അമൂല്യമായ രത്‌നത്തിനും സൂര്യ കാന്തക്കല്ലിനുമൊപ്പം. അത് സ്ഫടികം പോലെ നിര്‍ മലം. അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാട ങ്ങളില്‍ പന്ത്രണ്ടു ദൂതന്മാര്‍ ഉണ്ടായിരുന്നു. കവാട ങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങ ളുടെ പേരുകള്‍ എഴുതപ്പെട്ടിരിക്കുന്നു. കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍. നഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. അവയിന്മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകളും. നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വ്വശക്ത നും ദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം. നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരു ന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Jn. 14 : 23) കര്‍ത്താവ് അരുളിചെയ്യുന്നു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം അനു സരിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേ ഹിക്കയും ഞങ്ങള്‍ വന്ന് അവനോടുകൂടെ വാസ മുറപ്പിക്കുകയും ചെയ്യും അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (14 : 23-29)

(ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളവയെല്ലാം പരിശുദ്ധാത്മാവു നിങ്ങളെ അനുസ്മരിപ്പിക്കും)

അക്കാലത്ത്, ഈശോ തന്റെ ശിഷ്യന്മാരോട് അരുള്‍ ചെയ്തു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കു ന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയച്ച പിതാവിന്‍േറതാണ്. നിങ്ങളോടു കൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതും ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാല്‍ എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങ ളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരി പ്പിക്കുകയും ചെയ്യും. ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടുപോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥ മാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നുവെങ്കില്‍, പിതാ വിന്റെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍ പിതാവ് എന്നെക്കാള്‍ വലിയവനാണ്. അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനു മുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി

കെയര്‍ ചെല്ലാനം കാര്യാലയം 27ന് തുറക്കും

തീരസംരക്ഷണ ബാധ്യതയില്‍ നിന്ന് കൊച്ചിന്‍ പോര്‍ട്ടിന് ഒഴിഞ്ഞുമാറാനാവില്ല: ബിഷപ് കരിയില്‍ കൊച്ചി: ആമസോണിലെ ഒരു ചിത്രശലഭത്തിന്റെ ചിറകനക്കം അമേരിക്കയിലെ ടെക്‌സാസില്‍ ഒരു ചുഴലികൊടുങ്കാറ്റായി പരിണമിക്കും എന്ന പാരിസ്ഥിതിക

വീണ്ടും പിറക്കാനൊരു കാലം

തിരുപ്പിറവിക്കൊപ്പം പിറന്നവരും പിറക്കാതെ പോയവരുമുണ്ട്. ക്രിസ്തുവിന്റെ പിറവിയോട്ഉള്ള നാലുതരം കാഴ്ചപ്പാടുകള്‍ സുവിശേഷങ്ങളില്‍ കാണാം. കൗതുകക്കാഴ്ചകള്‍ പോലെ ഈ കാഴ്ചപ്പാടുകളെ ഒന്ന് അടുത്തുകാണുക. സത്യത്തോടുള്ള നാല് സമീപനങ്ങള്‍ കൂടിയാണിവ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*