ഈശോയെ അനുഗമിക്കുന്നവരുണ്ടോ: പെസഹാക്കാലം നാലാം ഞായർ


റവ. ഫാ. മിഥിൻ കാളിപറമ്പിൽ
പെസഹാക്കാലം നാലാം ഞായർ
വിചിന്തനം :- “ഈശോയെ അനുഗമിക്കുന്നവരുണ്ടോ” (യോഹ 10:27-30)
ഈശോ താനും തന്നെ അനുഗമിക്കുന്നവരും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കണമെന്നാണ് ഇന്നത്തെ സുവിശേഷത്തില്‍ പറയുന്നത്. ഈശോ തന്നെ ആട്ടിടയനും തന്നെ അനുഗമിക്കുന്നവരെ ആടുകളുമായിട്ടാണ് ഉപമിക്കുന്നത്. ഈശോയുടെ ആടുകള്‍ അവിടുത്തെ സ്വരം ശ്രവിക്കുന്നു. ഈശോയ്ക്ക് അവയെ അറിയാം. അവ അവിടുത്തെ അനുഗമിക്കുകയും ചെയ്യുന്നു.
ക്രിസ്ത്യാനികളായ നാമെല്ലാവരും ഈശോയെ അനുഗമിക്കുന്നവരാണെന്നു പറഞ്ഞാണ് നടക്കുന്നത്. സത്യത്തില്‍ നമ്മള് ആത്മാര്‍ത്ഥമായി അങ്ങനെ ചെയ്യുന്നുണ്ടോയെന്നും ഈശോയ്ക്ക് നമ്മളെയൊക്കെ അറിയാമോ എന്നതും വേറെ കാര്യം. ആ വ്യക്തിയെ പിന്തുടരുന്ന ആള് ഇന്നത്തെ ഭാഷയില്‍ ട്വിറ്ററിലെയോ ഇന്സ്ട്രഗ്രാമിലെയൊ ഫോളോവര്‍. നമ്മള് പിന്തുടരുന്നയാള് ആരൊക്കെയാണെന്നും മനസിലാക്കിയിരിക്കും അതിനെക്കുറിച്ചു ചോദിച്ചാല്‍ നല്ല അറിവുണ്ടാകും പോട്ടെ അടിസ്ഥാന അറിവെങ്കിലുമുണ്ടാകും. നമുക്ക് ഈശോ ആരാണെന്നും ഈശോയുടെ ഫോളോവറാകാന് ഈശോ എന്തൊക്കെ കാര്യങ്ങളാണ് അവിടുന്ന് പഠിപ്പിച്ചിരിക്കുന്നതെന്നും ഈശോ സ്ഥാപിച്ച തിരുസഭ അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ കാലത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച് എന്തൊക്കെ പറയുന്നു എന്നതിനെക്കുറിച്ചു അടിസ്ഥാന അറിവെങ്കിലുമുണ്ടോ? ഒരു പക്ഷേ നമ്മളെക്കാളുപരി മറ്റുള്ളവര്‍ക്ക് നമ്മുടെ ഈശോയേയും അവിടുത്തെ വചനങ്ങളേയും അറിയാമെന്നതാണ് ഇന്നിന്റെ തമാശ. നമ്മള് വെറും ഞായറാഴ്ച കടം ഒഴിവാക്കാന്‍ വേണ്ടി മാത്രം പള്ളിയില്‍ വരുന്നവരായി തീര്ന്നുപോകുന്നവരാണോ?
എല്ലാം അറിയാവുന്നവര്‍, വചനം വായിച്ചു ഹൃദ്യസ്ഥമാക്കിയവര് ഈശോയുടെ സ്വരം ശ്രവിക്കുന്നുമില്ല. ഈശോയുടെ സ്വരം ശ്രവിക്കുക എന്നാല്‍ ഈശോയെ അനുസരിക്കുക എന്നതാണ്. കാര്യങ്ങളെങ്ങനെയായാലും ഞാന്‍ ലോക വഴിയേ പോകു. എന്നാണവരുടെ പക്ഷം. എന്നാലോ ലോകത്തില്‍ ജീവിച്ചു പോകുവാന്‍ പറ്റുന്നേ്രത കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ നമുക്കും നമ്മെത്തന്നെ ഫെയ്ക് ഫോളോവേഴ്സ് എന്നു വിളിക്കേണ്ടി വരും. എന്നുവച്ചാല്‍ ഞാന്‍ ഈശോയെ പിന്തുടരുന്നുവെന്നു മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിക്കുമാറ് ജീവിക്കുന്നവര്‍. ഈശോ തന്നെ വന്നത് ഈശോയുടെ ഇഷ്ടം നിറവേറ്റാനല്ല. ‘ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വന്നിരിക്കുന്നത് എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ’്. അതായത് ഈശോയ്ക്ക് സ്വന്തം ഭക്ഷണത്തെക്കാളുപരി പിതാവിന്റെ ജോലി ചെയ്യാനായിരുന്നു താല്പര്യം. നമുക്ക് നമ്മുടെ കാര്യമാണ് മുഖ്യം. മത്തായി സുവിശേഷത്തില്‍ ഈശോ പറയുന്നതുപോലെ ‘കര്‍ത്താവേ, കര്‍ത്താവേ എന്നു എന്നെ വിളിക്കുന്നവനല്ല സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്’ എന്നത്. നമ്മുടെ ഓര്‍മ്മയിലുണ്ടാവട്ടെ ഈശോയുടെ സ്വരം ശ്രവിക്കുന്ന ആടുകള്‍ എന്ന നിലയില്‍ ഈശോയുടെ താല്പര്യങ്ങളാകട്ടെ നമ്മുടെ താല്പര്യം ഈശോയെ അനുഗമിക്കുന്നതാവട്ടെ നമ്മുടെ സന്തോഷം.
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (13 : 14, 43-52)
(ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്ക് തിരിയുന്നു)
അക്കാലത്ത്, പൗലോസും, ബാര്‍ണബാസും പെര്‍ഗാ കടന്ന് പിസീദിയായിലെ അന്ത്യോകായില്‍ വന്നെത്തി. സാബത്തുദിവസം അവര്‍ സിനഗോഗില്‍ പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി. സിനഗോഗിലെ സമ്മേളനം പിരിഞ്ഞപ്പോള്‍ പല യഹൂദരും യഹൂദമതത്തില്‍ പുതു തായി ചേര്‍ന്ന ദൈവഭക്തരായ പലരും പൗലോസി നെയും ബാര്‍ണബാസിനെയും അനുഗമിച്ചു. അവ രാകട്ടെ, അവരോടു സംസാരിക്കുകയും ദൈവ കൃപയില്‍ നിലനില്ക്കാന് അവരെ പ്രേരിപ്പിക്കു കയും ചെയ്തു.
അടുത്ത സാബത്തില്‍ ദൈവവചനം ശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരുംതന്നെ സമ്മേളിച്ചു. ജന ക്കൂട്ടത്തെ കണ്ടപ്പോള്‍ യഹൂദര്‍ അസൂയപൂണ്ട് പൗലോസ് പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയും ചെയ്തു. പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളി ക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു. കാരണം, കര്‍ത്താവു ഞങ്ങളോട് ഇങ്ങനെ കല്പി ച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍ വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. ഈ വാക്കുകള്‍ കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷഭരിതരായി കര്‍ത്താ വിന്റെ വചനത്തെ പ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു. കര്‍ത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു. എന്നാല്‍, യഹൂദന്മാര് ബഹുമാന്യരായ ഭക്തസ്ത്രീ കളെയും നഗരത്തിലെ പ്രമാണികളെയും പ്രേരി പ്പിച്ച് പൗലോസിനും ബാര്‍ണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ തങ്ങ ളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടി ക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി. ശിഷ്യ ന്മാര്‍ ആനന്ദത്താലും പരിശുദ്ധാത്മാവിനാലും നിറ ഞ്ഞവരായി.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(100 : 2 + 3, 5)
നാം അവിടുത്തെ ജനവും അവിടുന്ന് മേയ്ക്കുന്ന അജഗണവുമാകുന്നു.
സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യു വിന്; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.
നാം അവിടുത്തെ …..
കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍; അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മള് അവിടുത്തേതാണ്; നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
നാം അവിടുത്തെ …..
കര്‍ത്താവു നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്ക്കും.
നാം അവിടുത്തെ …..
രണ്ടാം വായന
വെളിപാടിന്റെ പുസ്തകത്തില്‍നിന്ന് (7 : 9, 14b-17 )
(കുഞ്ഞാട് അവരെ മേയിക്കയും ജീവജലത്തിന്റെ ഉറവകളിലേക്ക് നയിക്കുകയും ചെയ്യും)
യോഹന്നാനായ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയും ചുറ്റും അനേകം ദൂതന്മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങ ളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു. ഉച്ച സ്വരത്തില്‍ ഇവര്‍ ഉദ്ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹു മാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യ നാണ്. സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമു ദ്രത്തിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയു ന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവും ആധി പത്യവും. നാലു ജീവികളും ആമേന്‍ എന്നു പ്രതിവ ചിച്ചു. ശ്രേഷ്ഠന്മാര് സാഷ്ടാംഗംവീണ് ആരാധിച്ചു.
കര്‍ത്താവിന്റെ വചനം.യോഹന്നാനായ ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണി ത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്ര ങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരു ത്തോലയുമായി സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. ശ്രേഷ്ഠന് മാരിലൊരുവന് എന്നോടു പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളു പ്പിച്ചവര്. അതുകൊണ്ട് ഇവര്‍ ദൈവത്തിന്റെ സിംഹാ സനത്തിനുമുമ്പില് നില്‍ക്കുകയും, അവിടുത്തെ ആലയത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കു കയും ചെയ്യുന്നു. സിംഹാസനസ്ഥന് തന്റെ സാന്നി ധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക് അഭയം നല്‍കും. ഇനിയൊരിക്കലും അവര്‍ക്കു വിശക്കുകയോ ദാഹി ക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല. എന്തെന്നാല്‍, സിംഹാസനമധ്യത്തി ലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവ ജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര് തുടച്ചു നീക്കും.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Jn. 10 : 14) ഞാന്‍ നല്ല ഇടയനാണ്, എന്നു കര്‍ത്താവ് അരുള്‍ചെയ്യുന്നു. ഞാന്‍ എന്റെ ആടുക ളേയും അവ എന്നെയും അറിയുന്നു അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (10: 27-30)
(ഞാന്‍ എന്റെ ആടുകള്‍ക്ക് നിത്യജീവന് നല്കുന്നു)
അക്കാലത്ത്, ഈശോ അരുള്‍ച്ചെയ്തു : എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവ യ്ക്കു നിത്യജീവന് നല്കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്കിയ എന്റെ പിതാവ് എല്ലാവരെയും കാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍ നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുക യില്ല. ഞാനും പിതാവും ഒന്നാണ്.
കര്‍ത്താവിന്റെ സുവിശേഷം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ദേവസഹായത്തിൻറെ വിശുദ്ധി വെളിപ്പെടുത്തുന്ന ചരിത്ര രേഖകള്‍
കാലപ്രവാഹത്തില്‍ ദേവസഹായത്തെപറ്റിയുള്ള സ്മരണകള്‍ ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടി. രക്തസാക്ഷിത്വത്തെപ്പറ്റി അന്ന് ആ നാടുകളില്‍ പ്രവര്‍ത്തിച്ച മിഷണറിമാരില്‍ ചിലര്‍ രേഖപ്പെടുത്തി സൂക്ഷിച്ച, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകങ്ങള്‍, നാടന്‍പാട്ടുകള്‍, വില്പാട്ടുകള്
ദൈവാനുഭവത്തില്‍ കുട്ടികളെ വളര്‍ത്തുക മതബോധനത്തിന്റെ മുഖ്യലക്ഷ്യം: ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ബൗദ്ധിക തലത്തിലുള്ള അറിവ് പകരുകയല്ല ദൈവാനുഭവത്തിലേക്ക് കുട്ടികളെ വളര്‍ത്തുകയാണ് മതബോധനത്തിന്റെ മുഖ്യലക്ഷ്യമെന്നു ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. വെള്ളയമ്പലം ലിറ്റില്‍ ഫഌവര്‍ പാരിഷ് ഹാളില്‍ അതിരൂപതാ
അര്‍ജന്റീനയില്‍ ഭ്രൂണഹത്യ നിയമപരമാക്കുന്നു: ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം
ബ്യൂണസ് അയേഴ്സ്: ഭ്രൂണഹത്യ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടെസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.നവംബര്‍ 28