Tag "കൊവിഡ് 19"

Back to homepage

ചെറുകടകള്‍ തുറന്നു; ഗ്രാമങ്ങളും

തിരുവനന്തപുരം: അടച്ചുപൂട്ടലില്‍ ഇളവുലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷം ഗ്രാമങ്ങള്‍ വീണ്ടും ഉണര്‍ന്നു. ഞായറാഴ്ച മുതലാണ് ഇളവ് പ്രഖ്യാപിച്ചതെങ്കിലും ചൊവ്വാഴ്ചയോടെയാണ് സജീവമായത്. കടകള്‍ തുറന്നതോടെ ജനങ്ങള്‍ കൂടുതലായി തെരുവിലിറങ്ങുന്ന പ്രവണതയുമുണ്ട്. ഫാന്‍സി സ്റ്റോറുകള്‍, സ്റ്റേഷനറി കടകള്‍, ചെറുകിട തുണിക്കടകള്‍, ചെരുപ്പുകടകള്‍, പെട്ടിക്കടകള്‍ തുടങ്ങിയവയാണ് പുതുതായി തുറന്നത്. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ളിടത്താണ് ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ തുറന്നത്. ഷോപ് ആന്‍ഡ്

Read More

ഷൈനച്ചൻ തിരക്കിലാണ് ഈ ലോക് ഡൗൺ കാലത്തും

  കൊച്ചി : ” ഷൈനച്ചോ സുഖമാണോ ? എന്തൊക്കെയാണ് വിശേഷങ്ങൾ ? ഷൈനച്ചന്റെ കൂട്ടുകാരനായ വൈദീകൻ ഫോൺ വഴി വിശേഷങ്ങൾ അന്വഷിച്ചപ്പോൾ , ഷൈനച്ചൻ മരുന്നുമായി ഒരു രോഗിയുടെ പക്കലേക്കു പോകാനുള്ള തിരക്കിലായിരുന്നു . കാരണം അച്ചൻ കേരള സർക്കാരിന്റെ വോളണ്ടീയറായി ഈ ലോക് ഡൗൺ കാലത്തു രജിസ്റ്റർ ചെയ്തു സേവനം ചെയ്യുകയാണ് .

Read More

പ്രവാസികളെ കൊണ്ടുവരുന്നത് മുന്‍ഗണനാക്രമത്തില്‍: മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മുന്‍ഗണനാക്രമത്തിലായിരിക്കും കൊണ്ടുവരിക. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ചികിത്സാര്‍ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരാന്‍ സാധ്യതയില്ലെന്നാണറിയുന്നത്. കേന്ദ്ര സര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് എല്ലാവിധ

Read More

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷങ്ങള്‍

കൊച്ചി: കേരളത്തിലേക്ക് മടങ്ങാനായി മണിക്കൂറുകള്‍ക്കുള്ളില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷക്കണക്കിനുപേര്‍. അനിശ്ചിതത്വത്തിനൊടുവില്‍ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നലെയാണ് ആരംഭിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരലും, വിവിധ

Read More

റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് വാങ്ങിയത് കൂടിയ വിലയ്‌ക്കെന്ന് ആരോപണം

ന്യൂഡല്‍ഹി: തെറ്റായ പരിശോധനാഫലം നല്‍കുന്നതിന്റെ പേരില്‍ ഉപയോഗിക്കാനാവാതെവന്ന കൊവിഡ്-19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്‌ക്കെന്ന് റിപ്പോര്‍ട്ട്. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് കിറ്റുകളുടെ വിലയിലെ അന്തരം പുറത്തായതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. റിയല്‍ മെറ്റബോളിക്‌സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്

Read More