Tag "covid"

Back to homepage

മദ്യത്തിന് കോടതിയുടെ ലോക്ക്

കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് മദ്യം വീട്ടില്‍ കൊണ്ടുചെന്നു നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. മൂന്നാഴ്ചത്തേയ്ക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടിപ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍

Read More

കൊറോണ പടരുന്നത് അതിവേഗം ഒരാഴ്ചക്കുള്ളില്‍ നാലു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ടുദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കൊവിഡ്-19 രോഗികളുടെ എണ്ണം എട്ടുലക്ഷം കടന്നു. ഒരാഴ്ചമുമ്പ് ലോകമാകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷമായിരുന്നു. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗപകര്‍ച്ച തീവ്രമായതാണ് കുതിച്ചുചാട്ടത്തിന് കാരണം. കഴിഞ്ഞയാഴ്ചയില്‍ 18,000 പേരാണ് രോഗം ബാധിച്ച് മരിച്ചതെങ്കില്‍ ഇപ്പോള്‍ മരണസംഖ്യ 42,000 കടന്നു.

Read More

കൊറോണ കേരളത്തിനുപുറത്ത് നാലു മലയാളികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് കേരളത്തിനു പുറത്തുള്ള നാലുമലയാളികള്‍ മരിച്ചു. യുഎസില്‍ രണ്ടുപേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണുണ്ടായത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43), എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) എന്നിവരാണ് അമേരിക്കയില്‍ മരിച്ചത്. തലശേരി സ്വദേശി അശോകനാ (60) ണ് മുംബൈയില്‍ സാക്കിനാക്കയില്‍

Read More

സംസ്ഥാനത്ത് 237 കൊറോണ രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര്‍ കാസര്‍കോഡ് ജില്ലയിലുള്ളവരാണ്. എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 265 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 26 പേര്‍ സുഖപ്പെട്ടു. നിലവില്‍ 237 പേര്‍ ചികിത്സയിലുണ്ട്.

Read More

കൊറോണ ഭീഷണി: യുഎസ് തടവുപുള്ളികളെ മോചിപ്പിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൊറോണ വൈറസ് മരണസംഖ്യ 2,40,000 വരെയാകാമെന്ന് വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഫെഡറല്‍, സ്റ്റേറ്റ് തടവറകളിലും പ്രാദേശിക ജയിലിലും മഹാവ്യാധി വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ആയിരക്കണക്കിന് തടവുകാരെ വിട്ടയക്കുകയാണ്. ഷിക്കാഗോ ഉള്‍പ്പെടുന്ന ഇലിനോയ് കുക്ക് കൗണ്ടി 2,000 തടവുപുള്ളികളെയും ന്യൂ ജഴ്‌സി ജയിലിലെ 1,000 അന്തേവാസികളെയും വിട്ടയക്കും.

Read More