Tag "covid"

Back to homepage

ഏഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ രണ്ടാംതരംഗത്തിന് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ്ബാധയെ നിയന്ത്രണവിധേയമാക്കി എന്നതില്‍ ആശ്വാസംകൊണ്ട ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നിവ കൊവിഡിന്റെ രണ്ടാംതരംഗത്തിനായി ഒരുങ്ങുന്നു. രാജ്യാന്തര സഞ്ചാരികളില്‍നിന്ന് വീണ്ടും മഹാമാരി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശികള്‍ രാജ്യത്തേയ്ക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തി അടയ്ക്കുന്നു. വിദേശത്തുനിന്നെത്തുന്നവരെയെല്ലാം ദക്ഷിണ കൊറിയ 14 ദിവസത്തേയ്ക്ക് ക്വാറന്റൈന്‍ ചെയ്യുന്നു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലുംനിന്നുള്ള യാത്രക്കാര്‍ക്ക് ജപ്പാന്‍ വിലക്ക് ഏര്‍പ്പെടുത്തി.

Read More

കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?

മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. കൊറോണ വൈറസ് വ്യാപനം തടയാനുള്ള ലോക്ഡൗണ്‍ നടപടികളുടെ ഭാഗമായി കേരളത്തില്‍ താല്ക്കാലികമായെങ്കിലും സമ്പൂര്‍ണ മദ്യനിരോധനം നടപ്പായതില്‍ ആരൊക്കെ സന്തോഷിച്ചാലും ഇടതുമുന്നണി ഗവണ്‍മെന്റും മുഖ്യമന്ത്രിയും മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്തവരെക്കുറിച്ച് വല്ലാതെ വ്യാകുലപ്പെടുന്നുണ്ട്.

Read More

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ മലയാളികളും പങ്കെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊറോണ രോഗവ്യാപന കേന്ദ്രമായി മാറിയ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ളവരും പങ്കെടുത്തതായി വ്യക്തമായി. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍നിന്നായി 45 പേരാണ് പങ്കെടുത്തത്. ഇവരുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഇതില്‍ കഴിഞ്ഞദിവസം മരിച്ച ഡോ. എം.സലീമും ഉള്‍പ്പെടുന്നു. ഇദ്ദേഹം കൊറോണ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനിലെ ബംഗ്ലെവാലി

Read More

കൊവിഡ് മരണം: പ്രായവും അനുബന്ധ രോഗങ്ങളും തിരിച്ചടിയായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗം ബാധിച്ച് ഇന്നു മരിച്ച അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. കേരളത്തിലെ രണ്ടു കൊവിഡ് മരണങ്ങളും തടയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തിയിരുന്നു. എന്നാല്‍ രണ്ടു പേരുടേയും പ്രായവും ഇരുവര്‍ക്കും ഹൃദ്രോഗവും മറ്റു ചില അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നതും തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി

Read More

കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്‌ഐ അബ്ദുള്‍ അസീസാണ് (68) ഇന്നു രാവിലെ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 215 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,63,289 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്. ഇന്ന് പുതുതായി 150 പേരെ ആശുപത്രിയില്‍

Read More