Tag "good heart"

Back to homepage

പ്രമേഹബാധിതരിലെ ഹൃദ്രോഗം ദുഷ്‌കരമാകുന്ന ചികിത്സ

പ്രമേഹരോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ പ്രത്യാഘാതം ഹൃദ്രോഗബാധ തന്നെ. പ്രമേഹരോഗികളില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത ഏതാണ്ട് നാലിരട്ടിയാണ്. 70 ശതമാനം പ്രമേഹബാധിതരും മരണപ്പെടുന്നത് ഹൃദയാഘാതം കൊണ്ടുതന്നെ. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്‍സുലിന്‍ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തരം മരണസാധ്യത പത്തിരട്ടിയും, ഇന്‍സുലിന്‍ അനാശ്രിത പ്രമേഹരോഗികളിലെ മരണസാധ്യത നാലിരട്ടിയുമാണ്. രോഗലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിയാനുള്ള കഴിവ് പ്രമേഹരോഗികള്‍ക്ക് നഷ്ടപ്പെടുന്നു എന്നത് ഹൃദ്രോഗചികിത്സ ഏറെ ദുഷ്‌കരമാക്കുന്നു.

Read More

വര്‍ദ്ധിച്ച മനോസംഘര്‍ഷവും ഹൃദ്രോഗതീവ്രതയും

മനസ്സിനെ പ്രക്ഷുബ്ധമാക്കുന്ന നിരവധി അവസ്ഥാവിശേഷങ്ങള്‍ ഹൃദ്രോഗത്തിനു കാരണമാകാറുണ്ട്. ഇവയെ പൊതുവായി രണ്ടായി തരംതിരിക്കാം. ഒന്ന് വൈകാരികഘടകങ്ങള്‍ (വിഷാദാവസ്ഥ, ഉത്കണ്ഠ, കോപം, ഭയം), രണ്ട് സാമൂഹിക ഘടകങ്ങള്‍ (താഴ്ന്ന സാമ്പത്തിക നിലവാരം, സമൂഹത്തിലെ ഒറ്റപ്പെടല്‍, ഔദ്യോഗികവും കുടുംബപരവുമായ സംഘര്‍ഷം). വ്യക്തിപ്രഭാവങ്ങളെ രണ്ടായി തരം തിരിക്കുമ്പോള്‍ ഹൃദ്രാഗവുമായി കൂടുതല്‍ ബന്ധപ്പെട്ടത് ‘ടൈപ്പ്-എ’ വിഭാഗത്തില്‍പ്പെട്ടവരാണ്. ‘ടൈപ്പ്-എ’ വിഭാഗത്തില്‍പ്പെട്ട വ്യക്തിപ്രഭാവമുള്ളവര്‍ പരിസരവുമായി

Read More

പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും

പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്‍ക്കും. ഒരായുഷ്‌ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. മനുഷ്യമനസ്സിന്റെ സ്വാസ്ഥ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ ദുരന്തങ്ങളും അഞ്ചുഘട്ടങ്ങളായിട്ടാണ് ശരീരത്തെ രോഗാതുരമാക്കുന്നത്. ദുരന്തം നടന്ന് മണിക്കൂറൂകള്‍ മുതല്‍ ദിവസങ്ങള്‍ വരെയുള്ള

Read More