Tag "health"

Back to homepage

കാന്‍സര്‍ ചികിത്സാ സഹായത്തിന് ഇനിമുതല്‍ പിഎച്ച്‌സി ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാം

ആലപ്പുഴ: കാന്‍സര്‍ ചികിത്സിക്കുന്നവര്‍ക്കും രോഗം ഭേദമായവര്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ ചികിത്സാ സഹായത്തിന് ശുപാര്‍ശ ചെയ്യാന്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും അനുമതി. കോവിഡ് കാലത്തെ രോഗികളുടെ പ്രയാസങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും പരിഗണിച്ചാണ് വ്യവസ്ഥകള്‍ ലളിതമാക്കിയത്.ചികിത്സ തേടുന്ന ആശുപത്രിയിലെ ഓങ്കോളജിസ്റ്റിനായിരുന്നു മുന്‍പ് ഇക്കാര്യത്തില്‍ ചുമതല.

Read More

സ്വര്‍ണവില വീണ്ടും ഉയരത്തില്‍

സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 34,000 രൂപയിലെത്തി. 4,250 രൂപയാണ് ഗ്രാമിന് വില. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് പവന്റെ വിലയില്‍ 2,400 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,724.04 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 0.4ശതമാനം കുറയുകയാണുണ്ടായത്.

Read More

പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ലോക്ഡൗണിന് ശേഷം

കൊച്ചി: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.  ലോക്ഡൗണിനു ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക്ഡൗണ്‍ മെയ് 3 ന് തീരുന്ന സാഹചര്യത്തില്‍ 5 ന് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കൊവിഡ് ഭീഷണി മുന്‍നിര്‍ത്തി

Read More

കടലും കാടും മേടും താണ്ടി കുടിയേറ്റ തൊഴിലാളികളുടെ പലായനം

ബ്രഹ്മപുര്‍:  കൊറോണവൈറസ് വ്യാപനം തടയാനുള്ള രാജ്യവ്യാപകമായ അടച്ചുപൂട്ടലിന്റെ ഭാഗമായി ട്രെയിനും വിമാനവും ബസും ടാക്‌സിയും ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കെ തമിഴ്‌നാട്ടിലെ ചെന്നൈയില്‍നിന്ന് 1.60 ലക്ഷം രൂപയ്ക്ക് ഫിഷിംഗ് ബോട്ട് വാങ്ങി ബംഗാള്‍ ഉള്‍ക്കടലിലൂടെ സ്വന്തം തീരമണയാന്‍ പുറപ്പെട്ട ഒഡീഷയിലും ആന്ധ്രാപ്രദേശിലുംനിന്നുള്ള 27 കുടിയേറ്റ തൊഴിലാളികള്‍ ആന്ധ്രയില്‍ ക്വാറന്റൈനിലായി. ചെന്നൈയില്‍ വിവിധ ഫാക്ടറികളില്‍ ജോലി ചെയ്തുവന്നവരാണ്

Read More

കുടിയേറ്റത്തിന് താത്കാലിക വിലക്കുമായി ട്രംപ്

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണ് തന്റെ നടപടിയെന്നും ട്രംപ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. കൊറോണവൈറസ് വ്യാപനത്തിനുപിന്നാലെ അമേരിക്കയില്‍ തൊഴിലില്ലായ്മാനിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. ‘അദൃശ്യ ശത്രുവിന്റെ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ ജോലി സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലേക്കുള്ള കുടിയേറ്റം

Read More