Tag "jeeva news"

Back to homepage

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കും.  ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. 2800 ബസുകള്‍ ഓടിത്തുടങ്ങി. ക്രിസ്മസ് ന്യൂയര്‍ കണക്കിലെടുത്ത് ഉടന്‍തന്നെ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നടത്തും.

Read More

‘നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു, എന്റെ വിശ്വാസം നിങ്ങളെ ബാധ്യസ്ഥരാക്കുന്നു’- ഇമ്മാനുവല്‍ മക്രോണ്‍.

പാരീസ്: ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇമാമുമാര്‍ക്കും, മുസ്ലീം ആരാധനയ്ക്കുവേണ്ടിയുള്ള ഫ്രഞ്ച് കൗണ്‍സിലും തമ്മിലുള്ള  പൊതുവായ ഒരു പെരുമാറ്റച്ചട്ടവും, ധാര്‍മീക സംഹിതയും രൂപീകരിക്കാന്‍ ബുധനാഴ്ച്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും, ആഭ്യന്തരമന്ത്രിയും മുസ്ലീങ്ങളുടെ ഭാഗത്തുനിന്ന് കൗണ്‍സിലില്‍ അംഗങ്ങളായ ഒമ്പതു ഫെഡറേഷനുകളില്‍ എട്ടിന്റെയും പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം 2003 ല്‍ സ്ഥാപിതമായ

Read More

കത്തോലിക്കാ തിരുസഭ അംഗീകരിക്കുന്ന അഞ്ചാമത്തെ ദിവ്യകാരുണ്യ അത്ഭുതം

1269 വർഷങ്ങൾ കഴിഞ്ഞിട്ടും ആ തിരുവോസ്തി മാംസമായിരിക്കുന്നു ഇറ്റലിയിലെ ലാൻസിയാനോയിൽ വിശുദ്ധ ലോഞ്ചിനൂസിൻ്റെ ദൈവാലയത്തിൽ എ.ഡി 750 ലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. ആശ്രമത്തിലെ ഒരു പുരോഹിതൻ എന്നും ദിവ്യബലിയർപ്പിച്ചിരുന്നത് തിരുവോസ്തിയിൽ യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ സാന്നിധ്യം ഉണ്ടോ? എന്ന സംശയത്തോടെയാണ്. ഒരു ദിവസം അദ്ദേഹം ദിവ്യബലി അർപ്പിക്കുമ്പോൾ തിരുവോസ്തി കർത്താവിൻ്റെ തിരുശരീരമായും വീഞ്ഞ് കർത്താവിൻ്റെ

Read More

ക്ലിൻ്റൺ ഡാമിയനെതിരെ സൈബർ ആക്രമണം

ലൂസി ഉൾപ്പടെയുള്ള നിരവധി വിവാദങ്ങളിൾ സഭയ്ക്ക് വേണ്ടി നിലനിന്നയാളാണ് ക്ലിൻ്റൺ.  തിരുവനന്തപുരം രൂപതയിലെ വിഴിഞ്ഞം സിന്ധു മാതാ ഇടവകാംഗമാണ് ക്ലിൻ്റൺ ഡാമിയൻ. പല ചാനൽ അഭിമുഖങ്ങളിൽ നിന്നും ചിത്രങ്ങളും വിഡിയോകളും അടർത്തിയെടുത്ത് അദ്ദേഹം പറയാത്ത കാര്യങ്ങളും ചേർത്താണ് യുക്തിവാദികളും ലൂസി ഭക്തരും ട്രോൾ എന്ന പേരിൽ നുണപ്രചരണങ്ങൾ നടത്തുന്നത്. ലൂസിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ കാരക്കാമല നാടകം 

Read More

കോവിഡ് – ആരാധനാലയങ്ങൾ തുറക്കുമ്പോൾ
ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും

നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന സർക്കാർ 5.6 2020 ന് പ്രത്യേക ഉത്തരവായി പുറത്തിറങ്ങി. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുടെയും സഹകരണത്തോടുകൂടി മാത്രമേ ഈ നിർദ്ദേശങ്ങൾ ഫലപ്രദമായി പാലിക്കാനാകൂ. അനുബന്ധ സംഘടനകളും സംവിധാനങ്ങളും

Read More