Tag "jeevanaadam news"

Back to homepage

മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു. മംഗളൂരുവിലെ യെനെപോയ ആശുപത്രിലായിരുന്നു അന്ത്യം. ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്ലാറ്റില്‍ വീണ് തലയ്ക്കു പരുക്കേറ്റിരുന്നു. വീഴ്ചയെ തുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക തകരാറു കൂടിയുണ്ടായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു. യുപിഎ കാലത്ത് ഗതാഗത, റോഡ്, ഹൈവേകള്‍, തൊഴില്‍ എന്നിവയുടെ

Read More

ഒന്നേമുക്കാല്‍ സെന്റിലൊരു വീട് : എം വിന്‍സെന്റ് എം എല്‍എയുടെ വീട്ടുവിശേഷം ചര്‍ച്ചയാകുന്നു.

കേരളത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും കോവളം നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം ആണ് എം.വിന്‍സെന്റ് എംഎല്‍എ. എംഎല്‍എയായി അഞ്ചുവര്‍ഷം ആകുന്ന വിന്‍സെന്റിന്റെ വീട്ടുവിശേഷങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. അധികാരത്തിലിരിക്കുന്ന പല നേതാക്കളുടെയും ആഡംബരജീവിതം കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിരവധി ചര്‍ച്ചകള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് എം. വിന്‍സെന്റ് എംഎല്‍എയുടെ വീട്ടുവിശേഷം.

Read More

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ സെക്രട്ടറിയും, വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെയാണെന്നറിയാമെങ്കില്‍ അവര്‍ അത് പുറത്ത് പറയാന്‍ കോവിഡിനെ ഭയക്കുന്നതെന്തിന്?. കേരളത്തില്‍ പെണ്‍കുട്ടികളെ

Read More

കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍

കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് മനുഷ്യ വലയം ഉദ്ഘാടനം ചെയ്തു . കര്‍ഷകരോടുള്ള നിഷേധ മനോഭാവം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം. പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനുളള അനുവാദമായി പ്രധാനമന്ത്രി

Read More

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കും.  ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. 2800 ബസുകള്‍ ഓടിത്തുടങ്ങി. ക്രിസ്മസ് ന്യൂയര്‍ കണക്കിലെടുത്ത് ഉടന്‍തന്നെ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നടത്തും.

Read More