Tag "krlcc"

Back to homepage

തീരജനതയുടെ സംരക്ഷണംസര്‍ക്കാരുകളുടെ ധാര്‍മികബാധ്യത -ഷാജി ജോര്‍ജ്

കൊച്ചി: 1991ല്‍ തീരനിയന്ത്രണ നിയമം രൂപപ്പെടുന്നതിനു മുമ്പ് തീരത്ത് വസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നിയമസംവിധാനങ്ങളും ധാര്‍മികമായി ബാധ്യസ്ഥരാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരത്തുനിന്ന് അനാവശ്യമായി കുടിയൊഴിപ്പിക്കല്‍ നടത്തിയാല്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് ഷാജി ജോര്‍ജ്

Read More

ആംഗ്ലോ ഇന്ത്യരോട് കാട്ടുന്നത് ക്രൂരമായ അനീതി – ഷാജി ജോര്‍ജ്

തിരുവനന്തപുരം: ആംഗ്ലോ ഇന്ത്യര്‍ക്ക് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള പ്രാതിനിധ്യ അവകാശം പിന്‍വലിച്ചത് അതിക്രൂരമായ നടപടിയാണെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്. ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്ത നോമിനേഷന്‍ കേന്ദ്ര ഗവണ്‍മെന്റ് ഏകപക്ഷീയമായി നിര്‍ത്തലാക്കിയതിനെതിരെ ആംഗ്ലോ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Read More

കൊഴിഞ്ഞാമ്പാറയില്‍ പതിനായിരങ്ങളുടെ റാലിയും പൊതുയോഗവും

സുല്‍ത്താന്‍പേട്ട്: ആര്‍ബിസി കനാല്‍ സമരസമിതി നേതാവ് ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച രാഷ്ട്രീയനേതൃത്വത്തിനെതിരെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) കൊഴിഞ്ഞാമ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും

Read More

ധാര്‍മ്മികതയും മനഃസാക്ഷിയും പുലര്‍ത്തണം – ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍

വിജയപുരം: ധാര്‍മ്മികതയോടും മനഃസാക്ഷിയോടുംകൂടി ജീവിക്കുക ഏതൊരു സമൂഹത്തിന്റെയും കടമയാണെന്ന് വിജയപുരം ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രസ്താവിച്ചു. വിജയപുരം രൂപതയുടെ 10-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. പൂര്‍വ്വികരാല്‍ നമുക്കു നല്‍കപ്പെട്ട ദൗത്യം മാതൃകാപരമായ ജീവിതം വഴി അടുത്ത തലമുറയ്ക്കു പകര്‍ന്നു നല്‍കുവാന്‍ ബോധപൂര്‍വ്വമായ ശ്രമമാണു വേണ്ടതെന്നും അദ്ദേഹം

Read More

വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടണം -ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍

പത്തനാപുരം: വികസിത സമൂഹത്തിനായുള്ള മുന്നേറ്റത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ മേഖല കാലത്തിനനുസൃതമായി മെച്ചപ്പെടണമെന്ന് കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ അധ്യക്ഷനായ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. കെആര്‍എല്‍സിസി വിദ്യാഭ്യാസ പാക്കേജിന്റെ പുരോഗതി വിലയിരുത്തിയ സെഷനില്‍ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരുമനസായി പ്രവര്‍ത്തിച്ചാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസത്തിലൂടെ പുരോഗതി നേടിയ ഒരു സമുദായം രൂപപ്പെടും.

Read More