അധ്യാപകരുടെ ധർമ്മസമരം വിജയിച്ചു.

അധ്യാപകരുടെ ധർമ്മസമരം വിജയിച്ചു.

 

ഇന്ന് തിരുവനന്തപുരത്ത് അഭിവന്ദ്യ പിതാക്കൻമാരും ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രിയും ധനമന്ത്രിയും നടത്തിയ ചർച്ചയിൽ നമ്മൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു.സർക്കാർ വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി.

ഈ പശ്ചാത്തലത്തിൽ ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ ടീച്ചേഴ്സ് ഗിൽഡ് നടത്തിവന്ന അനിശ്ചിതകാല ധർണ്ണ അവസാനിപ്പിച്ചു.

 

എയ്ഡഡ് സ്കൂളുകളിൽ നിയമാനുസൃതം നിയമിക്കപ്പെട്ടവരും എന്നാൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്തതുമായ അദ്ധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ധാരണയായി.

ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുമായി കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, ബിഷപ്പ് ജോഷ്വോ മാർ ഇഗ്നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, അഡീഷണൽ ഡി.പി.ഐ. സന്തോഷ് എന്നിവരും പങ്കെടുത്തു.

· നിലവിലുള്ള സംരക്ഷിതാദ്ധ്യാപകരെ പൂർണ്ണമായും മാനേജ്മെന്റ് ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്ന ഉറപ്പിന്മേൽ നിലവിൽ നിയമനാംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അർഹമായ തസ്തികകളിൽ നിയമിക്കപ്പെട്ട, മുഴുവൻ അദ്ധ്യാപകർക്കും നിയമനാംഗീകാരം നൽകുന്നതാണ്.

1:1 പ്രകാരം നിയമനം നടത്തുന്ന വിഷയം നിലവിൽ കോടതികളിൽ നിലനിൽക്കുന്ന കേസുകളിലെ അന്തിമവിധി പാലിച്ചുകൊണ്ടായിരിക്കും നടപ്പാക്കുക.

ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുമായി കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, ബിഷപ്പ് ജോഷ്വോ മാർ ഇഗ്നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, അഡീഷണൽ ഡി.പി.ഐ. സന്തോഷ് എന്നിവരും പങ്കെടുത്തു.

 

 

 


Tags assigned to this article:
Teacher's guild alleppy

Related Articles

ദേവസഹായ മാധ്യസ്ഥ്യം ജാതിദ്വേഷമകറ്റാന്‍

ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ അല്മായ വിശുദ്ധനായി സാര്‍വത്രിക റോമന്‍ കത്തോലിക്കാ സഭ പ്രഖ്യാപിക്കുന്ന ലാസറസ് എന്ന ദേവസഹായത്തിന്റെ പേരിനൊപ്പം കണ്ടുവന്നിരുന്ന ‘പിള്ള’ എന്ന

മോണ്‍. പീറ്റര്‍ തെക്കേവിളയില്‍ സ്മാരക ലൈബ്രറി ആശീര്‍വദിച്ചു

കൊല്ലം: കൊല്ലം രൂപതയുടെ മുന്‍ വികാരി ജനറലും പണ്ഡിതനുമായ മോണ്‍. പീറ്റര്‍ തെക്കേവിളയുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച പുതിയ ഗ്രന്ഥശാല ആശീര്‍വദിച്ചു. കൊല്ലം രൂപതയുടെ പാസ്റ്ററല്‍ സെന്ററിലാണ് പുതിയ

ഈ സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി

  ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്കപ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*