ലോകറേഡിയോ ദിനാചരണം എക്സിബിഷനും വെബിനാറും

Print this article
Font size -16+
എറണാകുളം: ലോക റേഡിയോ ദിനാചാരണത്തോടനുബന്ധിച്ച് പുതുതലമുറയ്ക്ക് റേഡിയോയുടെ ചരിത്രവും പ്രാധാന്യവും പകര്‍ന്നു നല്‍കുന്നതിനും വിവിധ കാലഘട്ടങ്ങളിലെ റേഡിയോകള്‍ പരിചയപ്പെടുത്തുന്നതിനുമായി വരാപ്പുഴ അതിരൂപത സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ഇഎസ്എസ്എസ്) റേഡിയോ എക്സ്പോ – സംഘടിപ്പിച്ചു.
വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ ഏറ്റെടുത്തു സാമൂഹ്യസേവനം ജനകീയമാക്കി മാറ്റുന്ന ഇഎസ്എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന് എംപി പറഞ്ഞു. ഒരു കാലത്ത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ആകാശവാണിയും റേഡിയോയും യുവതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഇഎസ്എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ പിന്തുണയും ആശംസകളും അദ്ദേഹം നേര്‍ന്നു.
ടെലിറാഡ്, ബി ടെനോര്‍, മര്‍ഫി, ഫിലിപ്സ്, ടെലിഫുങ്കന് കേദാര്‍, ഗ്രാമഫോണ്‍, അടക്കമുള്ള വിവിധ വ്യക്തികളില്‍ നിന്ന് സ്വീകരിച്ച നൂറോളം റേഡിയോകളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.
റേഡിയോയുടെ ചരിത്രവും, സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും ഒപ്പം ആകാശവാണി ഓള് ഇന്ത്യ റേഡിയോ, കൊച്ചി എഫ്എം എന്നിവയുടെ പ്രസക്തിയെക്കുറിച്ചും പ്രതിപാദിക്കുന്ന ഓണ്‍ലൈന്‍ വെബിനാറും നടത്തി. ആകാശവാണി മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡി. പ്രദീപ്കുമാറും കൊച്ചി എഫ്എം ഓഫീസ് ഹെഡ് ബാലനാരായണനും വെബിനാറില്‍ ക്ലാസുകള്‍ നയിച്ചു. ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. മാര്ട്ടിന് അഴീക്കകത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിബിന്‍ ജോര്‍ജ് മാതിരപ്പിള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മത്സ്യത്തൊഴിലാളികളെ ആദരിച്ചു
ചെല്ലാനം: മത്സ്യത്തെ പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ബൈബിള്‍ വാക്യമാണ് ജലപ്രളയത്തില്‍ നിന്നും അനേകരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രചോദനം ഏകിയതെന്ന് കൊച്ചി രൂപത ബിഷപ് ഡോ.ജോസഫ് കരിയില്‍.
ഫ്രാൻസീസ് പാപ്പയുടെ വികാരിക്ക് കൊറോണ പോസിറ്റിവ്.
ഫ്രാൻസീസ് പാപ്പയോട് ഏറ്റവും അടുത്ത വ്യക്തിയാണ് കർദിനാൾ വികാരി. ഫ്രാൻസീസ് പാപ്പായാണ് റോമിൻ്റെ മെത്രാനെങ്കിലും അദ്ദേഹത്തിനു വേണ്ടി റോമിൻ്റെ ഭരണം നടത്തുന്നത് കർദിനാൾ ആൻജലോ ഡോണാറ്റിസാണ്. 66
കോഴിക്കോട് രൂപതാ ശതാബ്ദി: ഉത്തരകേരളത്തിലെ ഉണര്‍വിന്റെ യുഗനിയന്താക്കള്
മലബാറിലെ ക്രൈസ്തവ സഭയ്ക്ക് 500 വര്‍ഷത്തെ പൗരാണികതയുണ്ട്. 1498 മേയ് 20-ന് വാസ്കോ ഡി ഗാമ കേരള മണ്ണില്‍ എത്തുന്നതോടെ മലബാറില്‍ ക്രൈസ്തവ വേരോട്ടത്തിന് തുടക്കം കുറിക്കുന്നു.
No comments
Write a comment
No Comments Yet!
You can be first to comment this post!